തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപക മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും.രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകള്‍ 30cm വീതമാണ് (ആകെ 60cm) ഉയര്‍ത്തുക.
ഈ സാഹചര്യത്തില്‍ സമീപ വാസികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
അതേസമയം വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുകയാണ്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.