പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ക്രിസ്ത്യൻ മിഷനറിമാരില്‍ നിന്നാണ് സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യുകയെന്ന ആശയം ഉദയനിധിക്ക് ലഭിച്ചതെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ജി.ഡി.പിക്ക് അപ്പുറത്തേക്ക് സ്വത്ത് നേടുകയെന്നതാണ് ഗോപാലപുരം കുടുംബത്തിന്റെ ലക്ഷ്യം. ക്രിസ്ത്യൻ മിഷണറിമാരില്‍ നിന്നാണ് നിങ്ങള്‍ക്ക് ഈ ആശയം ലഭിച്ചത്. അവരുടെ ആശയങ്ങള്‍ പറയുന്ന ആളുകളായി ഉദയനിധിയും സ്റ്റാലിനും മാറിയെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. അതിനെ എതിര്‍ത്താല്‍ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധര്‍മ്മമെന്നും ഉദയനിധി പറഞ്ഞതായി അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.