KeralaNEWS

ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ വത്തിക്കാനിലേക്ക്; മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും

ദുബായ്: കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ റഷ്യ, റോം സന്ദര്‍ശനത്തിന് പുറപ്പെട്ട മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉന്നതതലസംഘം ദുബായിലെത്തി. സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നയിക്കുന്ന സംഘം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവും സംഘത്തിന് വിരുന്നൊരുക്കും.

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ചുമതല ഏറ്റതുമുതല്‍ സഹോദര ക്രൈസ്തവസഭകളുമായി നിരവധി ചര്‍ച്ചകളും പല കാര്യങ്ങളിലും ഒരുമിച്ച് നീങ്ങുവാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ക്രൈസ്തവസഭകളുമായി മികച്ച ബന്ധം കേരളത്തില്‍ സൂക്ഷിക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്

Signature-ad

അതിനിടെ, യാത്രാമധ്യേ ദുബായില്‍ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയേയും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍ എന്നിവരെയും ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഞായറാഴ്ച ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കാതോലിക്ക ബാവ പ്രധാന കാര്‍മ്മികത്വം വഹിച്ചു.

 

Back to top button
error: