Month: September 2023
-
Business
ഹീറോ മോട്ടോകോർപ്പിൻ്റെ ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തു
രാജ്യത്തെ വമ്പൻ ടൂവീലര്‍ നിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോര്‍കോര്‍പ്പ്. ഇപ്പോഴിതാ 2023 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. കഴിഞ്ഞമാസം മൊത്തം 488,717 മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റതായി ഹീറോ മോട്ടോകോർപ്പ് പ്രഖ്യാപിച്ചു. ആഭ്യന്തര, കയറ്റുമതി കണക്കുകൾ സംയോജിപ്പിച്ചതാണ് ഈ കണക്കുകള്‍. ഈ വർഷം ഓഗസ്റ്റിൽ ഇരുചക്രവാഹന നിർമ്മാതാക്കളുടെ മൊത്തത്തിലുള്ള വിൽപ്പനയിൽ ഇത് ഒരു വലിയ വളർച്ച രേഖപ്പെടുത്തി. ഇന്ത്യൻ വിപണിയിൽ, ഹീറോ മോട്ടോകോർപ്പ് കഴിഞ്ഞ മാസം 472,947 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റു. അതേസമയം വിദേശ വിപണികളിലേക്ക് 15,770 യൂണിറ്റുകൾ കയറ്റി അയച്ചു. ആഭ്യന്തര, വിദേശ വിൽപ്പനയിൽ കമ്പനി വളർച്ച രേഖപ്പെടുത്തി. 2022 ഓഗസ്റ്റിൽ, ഇരുചക്ര വാഹന ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ 450,740 യൂണിറ്റുകൾ വിൽക്കുകയും 11,868 യൂണിറ്റുകൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്‍തു. ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും വിറ്റഴിച്ച മൊത്തം മോട്ടോർസൈക്കിളുകളുടെ എണ്ണം 452,186 യൂണിറ്റായിരുന്നു, അതേസമയം സ്കൂട്ടർ വിഭാഗത്തിൽ 36,531 യൂണിറ്റുകളാണ് വാഹന…
Read More » -
Crime
പോത്തന്‍കോട് നൗഫിയയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: പോത്തന്‍കോട് നൗഫിയയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് റഹീസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. നൗഫിയയെ റഹീസ് ഖാന്‍ നിരന്തരം ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നൗഫിയയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു. പോത്തന്‍കോട് ചന്തവിളയില്‍ നൗഫിയ എന്ന ഇരുപത്തിയേഴുകാരിയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നൗഫിയയുടെ സഹോദരന്‍ നൗഫലിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോത്തന്‍കോട് പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവ് റഹീസ് ഖാന്‍ നൗഫിയയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് റഹീസ് ഖാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണക്കേസുകളില്‍ പ്രതിയായ റഹീസ് ഖാന്‍ കുടുംബത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. 12 വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
Read More » -
Kerala
വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗികാതിക്രമം: എറണാകുളം ജനറല്‍ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ക്കെതിരേ കേസ്
എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ട വനിതാ ഡോക്ടര്‍ പൊലീസിന് പരാതി നല്‍കിയതോടെയാണ് നടപടി. 2019 ഫെബ്രുവരിയില്‍ ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത വനിതാ ഡോക്ടറുടെ പരാതി പ്രകാരമാണ് നടപടി. നേരത്തെ താന്‍ നേരിട്ട ലൈംഗിക അതിക്രമം വിവരിച്ച് വനിതാ ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. ഇതില്‍ ആരോഗ്യമന്ത്രിയടക്കം ഇടപെട്ട് നടപടിക്ക് നിര്‍ദേശം നല്‍കി. പിന്നാലെ വിദേശത്തുള്ള വനിതാ ഡോക്ടര്‍ ഇ മെയില്‍ വഴി പരാതി പൊലീസിന് കൈമാറുകയായിരുന്നു. നിലവില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഡോക്ടര്‍ മനോജ്. ഇന്റേണ്‍ഷിപ്പിനിടെ ക്വാട്ടേഴ്‌സിന് സമീപമുള്ള ക്ലിനിക്കിലേക്ക് വിളിപ്പിച്ചെന്നും ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നുമായിരുന്നു ഡോക്ടറുടെ പരാതി. ഇതു സംബന്ധിച്ച് പിറ്റേദിവസംതന്നെ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.…
Read More » -
Kerala
മണ്ണിടിച്ചിൽ സാധ്യതാമേഖല; കോന്നി താലൂക്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
പത്തനംതിട്ട:കനത്തമഴയും മണ്ണിടിച്ചിൽ സാധ്യതാമേഖലകൾ കൂടുതലുള്ളതിനാലും നാളെ (4 സെപ്റ്റംബർ 2023) നു കോന്നി താലൂക്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.അതേസമയം മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴയാണ് ലഭിക്കുന്നത്. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരെ ലഭിക്കുന്നുണ്ട്. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗവിക്ക് അടുത്ത് ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.ഇന്ന് വൈകുന്നേരം സീതത്തോട് പഞ്ചായത്തിലും മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. പരിസരപ്രദേശത്തെ ജനങ്ങളെ ഇവിടെ നിന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം എന്നും കലക്ടർ അഭ്യർത്ഥിച്ചു.
Read More » -
Crime
വീട്ടിൽ വസ്ത്രം മാറിക്കൊണ്ടിരുന്ന ഒളിച്ചിരുന്ന് കടന്നുപിടിച്ചു, പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് പിടിയിൽ
ഇടുക്കി: വീട്ടിൽ വസ്ത്രം മാറിക്കൊണ്ടിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മൂന്നാർ മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ മനോജാണ് പിടിയിലായത്. മൂന്നാർ എസ്ച്ച്ഒ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതി 27കാരനായ മനോജിനെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. 15കാരിയായ പെൺകുട്ടി വീട്ടിൽ വസ്ത്രം മാറുകയായിരുന്നു. സമീപത്ത് ഒളിച്ചിരുന്ന പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി ബഹളം വെച്ചതോടെ മനോജ് ഓടിരക്ഷപ്പെട്ടു. തൊട്ടുപിന്നാലെ മൂന്നാർ പൊലീസെത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ മനോജിനെ റിമാൻഡ് ചെയ്തു.
Read More » -
Kerala
പുതുപ്പള്ളിയില്‍ ബിജെപി ജയിക്കും; കോണ്‍ഗ്രസ് അടഞ്ഞ അധ്യായം: അനില്‍ ആന്റണി
കോട്ടയം:പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് ബി ജെ പി ദേശീയ വക്താവ് അനില്‍ ആന്റണി. ബി ജെ പിയുടെ ദേശീയ നേതാക്കളടക്കം പുതുപ്പള്ളിയില്‍ പ്രചാരണരംഗത്തുണ്ടെന്നും വളരെ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അനിൽ ആന്റണി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമാകെ നടത്തിയ കാര്യങ്ങളുടെ പ്രതിഫലനമാണ് പുതുപ്പള്ളിയിലും ദൃശ്യമാകുന്നത്.അതേസമയം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ ഗതിവേഗം കേരളത്തിനില്ല.ഇക്കാര്യത്തില്‍ യുവാക്കള്‍ നിരാശരാണ്.സംസ്ഥാനത്ത് രണ്ട് മുന്നണികളും മാറിമാറി ഭരിച്ചിട്ടും ജനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടായില്ല എന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനുമായി വളരെ നല്ല സൗഹൃദമാണ് ഉള്ളതെന്നും ഒന്നാംക്ലാസിലൊക്കെ ഒരുമിച്ചു പഠിച്ചവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ജനിച്ച് കോണ്‍ഗ്രസില്‍ വളര്‍ന്നത് കൊണ്ട് ജീവിതകാലം മുഴുവനും ആ പാര്‍ട്ടിയുടെ ഭാഗമാകണമെന്നില്ലല്ലോ എന്നും അനില്‍ ആന്റണി ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് അടഞ്ഞ അധ്യായമാണ് എന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളിയില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച് ബി…
Read More » -
Kerala
ചെങ്ങന്നൂരിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു;മകനെ കാണാതെയായി
ചെങ്ങന്നൂർ:കൊല്ലകടവിൽ ഓട്ടോറിക്ഷ അച്ചൻകോവിൽ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.വെണ്മണി,വലിയപറമ്പിൽ ഷൈലേഷിന്റെ ഭാര്യ ആതിര എസ്. നായർ (31) ആണു മരിച്ചത്.ഇവരുടെ മകൻ കാശിനാഥനെ(3) കാണാതായി. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ആതിരയുടെ ഭർത്താവ് ഷൈലേഷ് (അനു–43), മകൾ കീർത്തന (11), ഓട്ടോ ഡ്രൈവർ സബനോ സജു എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.കുഞ്ഞിന് വേണ്ടി ഫയർ ഫോഴ്സും പോലിസും തിരച്ചിൽ തുടരുകയണ്… ഒരുവർഷം മുമ്പും ഇതേസ്ഥലത്ത് വാഗണർ കാർ നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിഞ്ഞ് അപകടം നടന്നിരുന്നു. ആറിനോട്ചേർന്ന റോഡിന്റെ ഭാഗം കൊല്ലക്കടവ് പാലംവരെ കല്ല്പാകിയ സംരക്ഷണഭിത്തിയുണ്ടെങ്കിലും, പലപ്പോഴും കല്ലുകൾകിടയിലൂടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടത്തിൽപെടുന്നത് പതിവാണ്.
Read More » -
Crime
സഹോദരങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
രാമപുരം: സഹോദരങ്ങളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം വെള്ളിലാപ്പള്ളി തോട്ടുങ്കൽ കുന്നേൽ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ നിന്നും ഏഴാച്ചേരി ചിറകണ്ടം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിച്ചൻ എന്ന് വിളിക്കുന്ന ടോണിമോൻ ജോയ് (24) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി രാമപുരം വെള്ളിലാപ്പള്ളി ഭാഗത്ത് വച്ച് സഹോദരങ്ങളായ യുവാക്കളെ ആക്രമിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ സുഹൃത്തായ മറ്റൊരു യുവാവുമായി ടോണിക്ക് വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സുഹൃത്തുക്കളായ സഹോദരങ്ങളേ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ അഭിലാഷ് കുമാര്‍, എസ്.ഐ സജീര്‍ ,ജോബി ജേക്കബ്, എ.എസ്.ഐ വിനോദ് കുമാർ സി.പി.ഓ ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് രാമപുരം സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ…
Read More » -
Crime
ഏറ്റുമാനൂർ യുവാവിനെ കുത്തി കൊലപ്പെടുത്തി കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
ഏറ്റുമാനൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ളാക്കാട്ടൂർ മണ്ണക്കുന്നിൽ വീട്ടിൽ നിന്നും കൈപ്പുഴ ഓണംതുരുത്ത് കുരിശുപള്ളി ഭാഗത്ത് കുളത്തിൽ വീട്ടിൽ താമസിക്കുന്ന തോമസുകുട്ടി (23), മുളക്കുളം പെരുവ മാവേലിത്തറയിൽ വീട്ടിൽ മാത്യൂസ് റോയ് (24),കോതനല്ലൂർ ചാമക്കാല ഭാഗത്ത് വള്ളിക്കാഞ്ഞിരത്ത് വീട്ടിൽ കട്ട എന്ന് വിളിക്കുന്ന ശ്രീജേഷ് (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് തിരുവോണ ദിവസം രാത്രി നീണ്ടൂര്‍ സ്വദേശിയായ അശ്വിനെയും, സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളും ഇവരും തമ്മിൽ വൈകിട്ട് നീണ്ടൂർ പ്ലാസ ബാറിൽ വച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ പ്രതികൾക്ക് ഇവരോട് വിരോധം നിലനിന്നിരുന്നു. തുടർന്ന് ഇവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ ഗൂഢാലോചന നടത്തി ഒത്തുതീർപ്പ്ചർച്ച എന്ന വ്യാജേനെ അശ്വിനെയും,അനന്തുവിനെയും വിളിച്ചുവരുത്തി ആക്രമിച്ച് അശ്വിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന്…
Read More » -
NEWS
ഡ്യൂറൻഡ് കപ്പില്‍ മുത്തമിട്ട് മോഹൻ ബഗാൻ
കൊൽക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ഡ്യൂറൻഡ് കപ്പില്‍ റിക്കാര്‍ഡ് കിരീടനേട്ടവുമായി മോഹൻ ബഗാൻ.ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി 17-ാം ഡ്യൂറൻഡ് കപ്പ് എന്ന പുതുചരിത്രമാണ് ബഗാൻ കുറിച്ചത്. ആവേശം അലതല്ലിയ കൊല്‍ക്കത്ത ഡര്‍ബിയില്‍, 71-ാം മിനിറ്റില്‍ ദിമിത്രിയോസ് പെട്രാടോസ് ആണ് ബഗാനായി വല കുലുക്കിയത്. 62-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയതോടെ പത്ത് പേരുമായി ആണ് ബഗാൻ മത്സരം പൂര്‍ത്തിയാക്കിയത്. ബഗാൻ ഗോളി വിശാല്‍ കെയ്ത്ത് ടൂര്‍ണമെന്‍റ് ഗോള്‍ഡൻ ഗ്ലൗ സ്വന്തമാക്കിയപ്പോള്‍ ഇബി താരം നന്ദകുമാര്‍ ശേഖര്‍ ഗോള്‍ഡൻ ബോളിന് അര്‍ഹനായി. മുഹമ്മദൻ സ്പോര്‍ട്ടിംഗിന്‍റെ ഡേവിഡ് ലാല്‍ഹാൻസാംഗയക്കാണ് ഗോള്‍ഡൻ ബൂട്ട് പുരസ്കാരം.
Read More »