IndiaNEWS

”തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല; എല്ലാം മാധ്യമങ്ങളുടെ അനുമാനം”

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു പരാമര്‍ശം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനായി വൈകിപ്പിക്കാനും സര്‍ക്കാരിനു പദ്ധതിയില്ലെന്നു മന്ത്രി വ്യക്തമാക്കി.

”തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിക്കുമെന്നതും നേരത്തെയാക്കുമെന്നതും മാധ്യമങ്ങളുടെ അനുമാനം മാത്രമാണ്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയത്തെപ്പറ്റി പഠിക്കാനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അന്തിമമാക്കുന്നതിനു മുന്‍പ് കമ്മിറ്റി ചര്‍ച്ചകള്‍ നടത്തും. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ കമ്മിറ്റിയില്‍ അധിര്‍ രഞ്ജന്‍ ചൗധരിയും ഭാഗമാകണമെന്നായിരുന്നു സര്‍ക്കാര്‍ ആഗ്രഹം” അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

Signature-ad

സെപ്റ്റംബര്‍ 18നു ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാരിനു വലിയ പദ്ധതികളുണ്ടെന്നു പറഞ്ഞെങ്കിലും എന്താണ് അജന്‍ഡയെന്നു പറയാന്‍ മന്ത്രി തയാറായില്ല. തന്റെ സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

 

Back to top button
error: