Month: September 2023
-
Crime
തൊഴില്‍ മയക്കുമരുന്ന് വിതരണം, ‘ത്രില്‍’ സ്ത്രീകളെ തെറിപറയല്‍; ജയിലില്‍നിന്ന് ഇറങ്ങി 6 ാം മാസം അഷ്‌ക്കര്‍അലി കാപ്പ കേസില്‍ അകത്ത്
മലപ്പുറം: നിരവധി ലഹരി കടത്ത് കേസുകളിലും മോഷണ കേസുകളിലും പ്രതിയായ കൊടുംക്രിമിനലിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി കടത്ത് കേസുകളിലും, മോഷണ കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പൊന്നാനി ഈശ്വരമംഗലം ഗുലാബ് നഗര്‍ സ്വദേശി തുറക്കല്‍ അഷ്‌ക്കര്‍ അലി (36)യെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം ജില്ല കളക്ടര്‍ പ്രേം കുമാറിന്റെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. അഷ്‌ക്കര്‍ അലിക്കെതിരെ രജിസ്റ്റര്‍ ചെയ്ത അവസാന കേസില്‍ വലിയ അളവില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ രണ്ടുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍നിന്നും ഇറങ്ങിയത്. പൊന്നാനി, കുറ്റിപ്പുറം എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ പ്രദേശങ്ങളിലായി മയക്കുമരുന്നായ കഞ്ചാവ്, ഹാഷിഷ് ഓയില്‍ എന്നിവ വില്‍പ്പന നടത്തുക, കവര്‍ച്ച, സ്ത്രീകളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക, മാരകായുധങ്ങള്‍ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ…
Read More » -
Kerala
ആശുപത്രിയില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോൾ അപകടം; അമ്മയ്ക്ക് പിന്നാലെ മൂന്നു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി
ചെങ്ങന്നൂര്‍: കൊല്ലകടവ് പാലത്തിനു സമീപം ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയ്ക്ക് പിന്നാലെ മൂന്നു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി. അമ്മ ആതിര(31)യുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു . മകൻ കാശിനാഥിന്റെ (3) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ആറ്റില്‍ ഒഴുക്ക് ശക്തമായതോടെ കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നലെ നിര്‍ത്തി വെച്ചിരുന്നു. ചെങ്ങന്നൂര്‍ വെണ്മണി വലിയപറമ്ബില്‍ സൈലേഷിന്റെ ഭാര്യ ആതിര എസ്. നായരും മകനുമാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടമുണ്ടായത്.ഡ്രൈവറടക്കം 5 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. മാവേലിക്കര ആശുപത്രിയില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്ബോഴായിരുന്നു അപകടം.കല്ല് പാകിയിരിക്കുന്ന റോഡിൽ വീൽ ഉടക്കി ഓട്ടോ ആറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ അടക്കം മൂന്ന് പേരെ നാട്ടുകര്‍ രക്ഷപ്പെടുത്തിയിരുന്നു. ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ്, മകള്‍ കീര്‍ത്തന, ഓട്ടോ ഡ്രൈവര്‍ സജു എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.
Read More » -
NEWS
ഷി ജിന്‍പിങ് വരാത്തതില്‍ നിരാശ; ഇന്ത്യാ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയെന്ന് ബൈഡന്‍
വാഷിങ്ടണ്‍: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നിന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വിട്ടുനില്‍ക്കുന്നതില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജിന്‍പിങ് പങ്കെടുക്കാത്തത് ഏറെ നിരാശാജനകമാണ്. എന്നാല്‍ അദ്ദേഹത്തെ കാണുമെന്നും ബൈഡന്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്. ഉച്ചകോടിക്കായി ഈ മാസം ഏഴിന് ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ്, എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ മാസം 9, 10 തീയതികളിലാണ് ഡല്‍ഹിയില്‍ വെച്ച് ജി 20 ഉച്ചകോടി നടക്കുന്നത്. ഷി ജിന്‍പിങ്ങിന് പുറമെ, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. ജിന്‍പിങ്ങിന് പകരം പ്രധാനമന്ത്രി ലി ക്വിയാങ് ജി 20 യില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റിന് പുറമെ, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷാള്‍സ്, ബ്രിട്ടീഷ്…
Read More » -
Kerala
ജനങ്ങളുടെ പരാതികളേറുന്നു; ഭരണ സംവിധാനത്തെ വിമര്‍ശിച്ച് തോമസ് ഐസക്
തിരുവനന്തപുരം: ഭരണ സംവിധാനത്തെ വിമര്‍ശിച്ച് മുന്‍ധനമന്ത്രി ടി.എം.തോമസ് ഐസക്. വന്‍കിട പ്രൊജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ചിന്ത’യില്‍ എഴുതിയ ലേഖനത്തില്‍ ആണ് വിമര്‍ശനം. ”സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നു. കാലോചിതമായി നടത്തേണ്ട പരിഷ്‌കരണങ്ങള്‍ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാര്‍ദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്” -അദ്ദേഹം പറഞ്ഞു. പോലീസിനെതിയെും വിമര്‍ശനം ഉന്നയിച്ച അദ്ദേഹം കാലഹരണപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നില്ലെന്ന് ആരോപിച്ചു. ”കാര്‍ഷിക മേഖലയിലെ വളര്‍ച്ച രൂക്ഷമായ മുരടിപ്പില്‍ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അതിന്റെ അടിസ്ഥാന കാരണം. ഇതിനെ മറികടക്കത്തക്കരീതിയില്‍ ഉല്‍പാദനക്ഷമതയും ഉല്‍പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല” -അദ്ദേഹം പറഞ്ഞു.
Read More » -
Kerala
എര്‍ലോട്ടുകുന്നിനെ വിറപ്പിച്ച കടുവ കൂട്ടിലായി; ഭീതി വിതച്ചത് ഒരാഴ്ച
വയനാട്: നൂല്‍പ്പുഴ പഞ്ചായത്തിലെ എറളോട്ടുകുന്നിനെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പ്രദേശത്ത് ആദ്യം സ്ഥാപിച്ച കോഴിഫാമിന് സമീപത്തെ കൂട്ടില്‍ കടുവ കുടുങ്ങിയത്. കടുവയെ ഉടന്‍ തന്നെ പച്ചാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് 14 നിരീക്ഷണ ക്യാമറകളും രണ്ട് കൂടുകളും സ്ഥാപിച്ചുകൊണ്ട് കടുവയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു. ആദ്യ കൂട് സ്ഥാപിക്കാന്‍ വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന്, ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചതിന് പിന്നാലെയാണ് കൂട് സ്ഥാപിക്കാനുള്ള ഉത്തരവ് വന്നത്. ഇതോടെ വെള്ളിയാഴ്ച തന്നെ ആദ്യ കൂട് സ്ഥാപിച്ചു. ഇതിന് പിന്നാലെ ശനിയാഴ്ച രണ്ടാമത്തെ കൂടും സ്ഥാപിച്ചു. കടുവയുടെ സഞ്ചാരപഥം സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു കൂടുകള്‍ സ്ഥാപിച്ചത്. കടുവയെ പലരും നേരിട്ട് കണ്ടതോടെ പുറത്തിറങ്ങാന്‍പോലും ഭയപ്പെട്ടു കഴിയുകയായിരുന്നു പ്രദേശവാസികള്‍. ശക്തമായ കാവലും നീരീക്ഷണവുമാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. ഒരാഴ്ചയായി കടുവാഭീതി നിലനില്‍ക്കുന്നതിനാല്‍ ആര്‍ആര്‍ടി ജീവനക്കാരും…
Read More » -
Kerala
ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മഘവിസ്ഫോടന സാധ്യത; തെക്കന്‍-മധ്യ കേരളത്തില്‍ ശക്തമായ മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ ആഴ്ച തെക്കന്‍-മധ്യ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘവിസ്ഫോടനം അടക്കം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. വളരെ കുറച്ചു സമയത്തിനുള്ളില്‍ 10 സെന്റിമീറ്റര്‍ വരെ മഴ പെയ്യിക്കാവുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ഈ ദിവസങ്ങളില്‍ ഉണ്ടായേക്കും. മലയോര മേഖലയിലാണ് ലഘു മേഘവിസ്ഫോടനത്തിന് നിലവില്‍ കൂടുതല്‍ സാധ്യത. അതിനാല്‍ മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ കക്കിയില്‍ അതിതീവ്ര മഴയായ 22.5 സെന്റിമീറ്റര്‍ രേഖപ്പെടുത്തിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ചക്രവാതച്ചുഴിയാണു നിലനില്‍ക്കുന്നത്. വടക്കു കിഴക്കന്‍ ഭാഗത്തു രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുന്നതോടെ കാലവര്‍ഷം കൂടുതല്‍ ശക്തമാകും. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട,…
Read More » -
Kerala
മരം കടപുഴകി വീണ് ക്ഷേത്രം തകർന്നു
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് ക്ഷേത്രം തകര്‍ന്നു. അമ്ബലപ്പുഴ നീര്‍ക്കുന്നം അപ്പക്കല്‍ ശ്രീ ദുര്‍ഗാദേവി നാഗരാജ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ശ്രീ കോവിലിന് സമീപം നിന്ന കൂറ്റൻ പാലമരം കാറ്റില്‍ കടപുഴകി സപ്താഹപ്പന്തലിലേക്ക് വീഴുകയായിരുന്നു. ഈ സമയം ജീവനക്കാരും ഭക്തരുമില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. അപകടത്തില്‍ സപ്താഹപ്പന്തലിൻ്റെ കോണ്‍ക്രീറ്റ് തൂണുകളും ഷീറ്റ് കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയും പൂര്‍ണമായി തകര്‍ന്നു. ഇതിലുണ്ടായിരുന്ന ക്ഷേത്രോപകരണങ്ങളും കസേരകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണീച്ചറും തകര്‍ന്നു. ഇൻ്റര്‍ലോക്ക് കൊണ്ട് നിര്‍മിച്ച തറയും തകര്‍ന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Read More » -
Health
ആരോഗ്യം വേണമെങ്കില്‍ കാപ്പി കുടിയ്ക്കും മുന്‍പ് വേണ്ടത്….
രാവിലെ ഉണര്‍ന്നാല്‍ ബെഡ്കോഫി അല്ലെങ്കില്‍ ടീ എന്നത് മിക്കവാറും പേരുടെ ശീലമാണ് വായ കഴുകും മുന്‍പ് തന്നെ, കിടക്കയില്‍ നിന്നും താഴെയിറങ്ങും മുന്‍പ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കില്‍ ചായ ശീലങ്ങള്‍ ഉളളവര്‍ ധാരാളമാണ്. എന്നാല്‍ ഇത് ആരോഗ്യകരമായ ശീലമല്ലെന്നതാണ് വാസ്തവം. ആരോഗ്യം നില നിര്‍ത്തണമെങ്കില്‍ കാപ്പിയ്ക്ക് മുന്‍പായി ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. വെള്ളം കുടിയ്ക്കുന്നത് വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുന്നത് സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് വഴിയൊരുക്കുന്ന ഒന്നാണ്. അതായത് അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവ. ഇവ രാവിലെ തന്നെ കൂടിയ അളവില്‍ പുറപ്പെടുവിയ്ക്കുന്നത് ദോഷങ്ങളുണ്ടാക്കും. ഇതിനാല്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റയുടന്‍ ഒന്ന് രണ്ട് ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ശീലമാക്കണം. ഇത് ഇഷ്ടമുള്ള തരം വെള്ളമാകാം, ഇളം ചൂടുവെള്ളമാകാം, അല്‍പം നാരങ്ങാനീര് കലര്‍ത്തിയ വെള്ളമാകാം. ഫൈബറും പ്രോട്ടീനും ഇതുപോലെ തന്നെ വെറും വയറ്റില്‍ കാപ്പി കുടിയ്ക്കാതെ ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. ചിയ സീഡ്സ്, മുട്ട എന്നിവ കഴിയ്ക്കാം. കാപ്പി വെറുംവയറ്റില്‍…
Read More » -
Kerala
200 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ കിലോ ആറുരൂപ !!
പാലക്കാട്: ചില്ലറ വിപണയില്‍ തക്കാളി വില വീണ്ടും കൂപ്പുക്കുത്തി.200 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ കിലോ ആറുരൂപ !! ട്രക്ക് മോഷണവും കാവല്‍ ഏര്‍പ്പെടുത്തലുമടക്കം നിരവധി കോലാഹലങ്ങള്‍ നടന്ന് ഒരുമാസം പിന്നിടും മുന്‍പേയാണ് വിലയിടിവ്. രണ്ടുമാസം മുന്‍പ്, ഉത്പാദനം കുറഞ്ഞതോടെയാണ് തക്കാളിക്ക് വില കൂടാന്‍ തുടങ്ങിയത്. കിലോഗ്രാമിന് 150 രൂപവരെ ആയതോടെ തമിഴ്നാട്ടിൽ സര്‍ക്കാര്‍ ഇടപെട്ട് റേഷന്‍കടകള്‍വഴി 60 രൂപയ്‌ക്ക് തക്കാളി വിറ്റിരുന്നു.ഇതിന് പിന്നാലെ എല്ലായിടത്തും വിളവെടുപ്പ് സജീവമായതോടെയാണ് വില കുറയാന്‍ തുടങ്ങിയത്. 25 കിലോഗ്രാം വരുന്ന ഒരുപെട്ടി തക്കാളിക്ക് 150 രൂപയാണ് വില.മാര്‍ക്കറ്റില്‍ 10 രൂപവരെ വിലവരുമ്ബോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് പരമാവധി അഞ്ചും ആറും രൂപയാണ്.10 രൂപയില്‍ത്താഴെ വില എത്തിയാല്‍ വലിയനഷ്ടം നേരിടുമെന്ന് കര്‍ഷകര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കുബേരനായിരുന്ന തക്കാളി ഇപ്പോള്‍ കുചേലനായ കാഴ്ചയാണ് എല്ലായിടത്തും കാണാൻ സാധിക്കുന്നത്.
Read More » -
Crime
കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തെത്തി രണ്ടു മണിക്കൂര്‍ കൊണ്ട് 5 കടകളില്‍ മോഷണം! പ്രതി കോഴിക്കോട്ട് പിടിയില്‍
തിരുവനന്തപുരം: കണ്ണൂരില്‍നിന്നും തിരുവനന്തപുരത്ത് എത്തി ഒറ്റ രാത്രിയില്‍ 3 സ്വര്‍ണ കടകള്‍ ഉള്‍പ്പെടെ 5 കടകള്‍ കുത്തിത്തുറന്ന് 1,53,000 രൂപയോളം വിലവരുന്ന വെള്ളി, സ്വര്‍ണം ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി കോഴിക്കോട് പിടിയില്‍. തളിപ്പറമ്പ് പത്താന്‍ തറക്കര തെക്കേമുറി തങ്കച്ചന്‍(56) ആണ് ബാലരാമപുരം പോലീസിന്റെ പിടിയിലായത്. കോഴിക്കോട്ട് വ്യാജ വിലാസത്തില്‍ ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് അറസ്റ്റ്. കരമനകളിയിക്കാവിള ദേശീയ പാതയില്‍ റോഡിന് ഇരുവശവുമായുള്ള കടകളില്‍ ജൂലൈ 24 ന് രാത്രിയിലാണ് മോഷണം നടത്തിയത്. 24ന് രാവിലെ കണ്ണൂരില്‍ നിന്നും ബാലരാമപുരത്ത് ബസ് മാര്‍ഗം എത്തിയ പ്രതി രാത്രിയില്‍ 2 മണിക്കൂറിനിടെ 3 ജ്വല്ലറികളിലും 2 തുണിക്കടകളിലും മോഷണം നടത്തുകയായിരുന്നു. കണ്ണന്‍ ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി കവര്‍ന്നു. ഇതിന് സമീപം പത്മനാഭ ജ്വല്ലറിയില്‍ നിന്ന് 20,000 രൂപ വില വരുന്ന സ്വര്‍ണ മോതിരങ്ങളും പ്രശാന്ത് ജ്വല്ലറിയില്‍ നിന്ന് 33,000 രൂപ വിലവരുന്ന 10 ചെറിയ വളകളുമാണ് മോഷ്ടിച്ചത്. സംഭവ…
Read More »