പാലക്കാട്: ചില്ലറ വിപണയില്‍ തക്കാളി വില വീണ്ടും കൂപ്പുക്കുത്തി.200 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ കിലോ ആറുരൂപ !!
ട്രക്ക് മോഷണവും കാവല്‍ ഏര്‍പ്പെടുത്തലുമടക്കം നിരവധി കോലാഹലങ്ങള്‍ നടന്ന് ഒരുമാസം പിന്നിടും മുന്‍പേയാണ് വിലയിടിവ്.
രണ്ടുമാസം മുന്‍പ്, ഉത്പാദനം കുറഞ്ഞതോടെയാണ് തക്കാളിക്ക് വില കൂടാന്‍ തുടങ്ങിയത്. കിലോഗ്രാമിന് 150 രൂപവരെ ആയതോടെ തമിഴ്നാട്ടിൽ സര്‍ക്കാര്‍ ഇടപെട്ട് റേഷന്‍കടകള്‍വഴി 60 രൂപയ്‌ക്ക് തക്കാളി വിറ്റിരുന്നു.ഇതിന് പിന്നാലെ എല്ലായിടത്തും വിളവെടുപ്പ് സജീവമായതോടെയാണ് വില കുറയാന്‍ തുടങ്ങിയത്.
25 കിലോഗ്രാം വരുന്ന ഒരുപെട്ടി തക്കാളിക്ക് 150 രൂപയാണ് വില.മാര്‍ക്കറ്റില്‍ 10 രൂപവരെ വിലവരുമ്ബോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് പരമാവധി അഞ്ചും ആറും രൂപയാണ്.10 രൂപയില്‍ത്താഴെ വില എത്തിയാല്‍ വലിയനഷ്ടം നേരിടുമെന്ന് കര്‍ഷകര്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് കുബേരനായിരുന്ന തക്കാളി ഇപ്പോള്‍ കുചേലനായ കാഴ്ചയാണ് എല്ലായിടത്തും കാണാൻ സാധിക്കുന്നത്.