Month: September 2023

  • Tech

    ആധാർ സൗജന്യമായി പുതുക്കൽ സെപ്തംബര്‍ 14വരെ മാത്രം

    തിരുവനന്തപുരം: ആധാർ വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന സമയ പരിധി ഉടൻ അവസാനിക്കും. സെപ്തംബർ 14വരെയാണ് ആധാർ വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന അവസാന ദിവസം. അതായത് ഒരാഴ്ചയ്ക്ക് അടുത്ത് മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ ജൂൺ 14വരെയായിരുന്നു ആധാർ വിവരങ്ങൾ തിരുത്താൻ സമയം അനുവദിച്ചത്. അത് പിന്നീട് മൂന്ന് മാസം കൂടി ദീർഘിപ്പിക്കുയായിരുന്നു. സർക്കാർ ആനുകൂല്യങ്ങൾക്കും മറ്റും ആധാർ ഐഡൻറിഫിക്കേഷൻ ആവശ്യമാണ്. പല രേഖകളും ആധാറുമായി ബന്ധിപ്പിക്കാൻ ഇതിനകം തന്നെ ആവശ്യപ്പെടുന്നുണ്ട്. പാൻ, പിഎഫ് പോലുള്ള സേവനങ്ങൾക്ക് ആധാർ ആവശ്യമാണ്. myaadhaar.uidai.gov.in വെബ് സൈറ്റ് വഴി ആധാർ വിവരങ്ങൾ ആധാർ ഉടമകൾക്ക് നേരിട്ട് സൗജന്യമായി തിരുത്താം. എന്നാൽ അക്ഷയ സെൻററുകൾ വഴി ഇത് ചെയ്യാൻ 50 രൂപ നൽകണം. ആധാർ എടുത്ത് കഴിഞ്ഞ പത്ത് വർഷത്തിൽ അതിലെ വിവരങ്ങൾ ഒന്നും അപ്ഡേറ്റ് ചെയ്യാത്തവർ പുതിയ സമയ പരിധിക്കുള്ളിൽ ആധാർ അപ്ഡേറ്റ് ചെയ്യണമെന്നാണ് ആധാർ ഏജൻസിയായ യുഐഡിഎഐ (യൂണിഫൈഡ് ഐഡൻറിഫിക്കേഷൻ…

    Read More »
  • NEWS

    ഏഷ്യാകപ്പ്: പാക്കിസ്ഥാന് പിന്നാലെ ഇന്ത്യ – നേപ്പാൾ മത്സരത്തിനും മഴഭീഷണി 

    കൊളംബോ: പല്ലേക്കെലെ ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഇന്ന്‌ നേപ്പാളിനെതിരെ.പാക്കിസ്ഥാനുമായുള്ള ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനാൽ നിലവിൽ ഒരു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. അതേസമയം തങ്ങളുടെ ആദ്യ മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ച പാക്കിസ്ഥാൻ നാലു പോയിന്റോടെ സൂപ്പർ ഫോറിലേക്ക്  മുന്നേറിയിട്ടുണ്ട്.ഇന്നത്തെ കളിക്കും മഴഭീഷണിയുണ്ട്‌. കളി ഉപേക്ഷിച്ചാലും രണ്ട്‌ പോയിന്റുമായി ഇന്ത്യക്ക്‌ സൂപ്പർ ഫോറിലെത്താം. ലോകകപ്പ്‌ മുന്നിൽനിൽക്കെ ആശ്വാസം പകരുന്ന പ്രകടനമല്ല പാക്കിസ്ഥാനെതിരെ ഇന്ത്യൻ ബാറ്റർമാരിൽനിന്നുണ്ടായത്‌. പാകിസ്ഥാന്റെ ഇടംകൈയൻ പേസർ ഷഹീൻ അഫ്രീദിക്കെതിരെ ഒരിക്കൽക്കൂടി ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പതറുന്നതാണ്‌ കണ്ടത്‌. ക്യാപ്‌റ്റൻ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും നിരാശപ്പെടുത്തി. പരിക്കുമാറിയെത്തിയ ശ്രേയസ്‌ അയ്യരുടെ തുടക്കവും നന്നായില്ല. ശുഭ്‌മാൻ ഗിൽ മോശം പ്രകടനം തുടരുകയാണ്‌.ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമായിരുന്നു രക്ഷകർ. അതേസമയം പേസർ ജസ്–പ്രീത് ബുമ്ര ഇന്ന് കളിക്കില്ല.വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങിയതായാണ് വിവരം.

    Read More »
  • Kerala

    രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്; മംഗലാപുരം- കോട്ടയം റൂട്ടിൽ സർവീസ് നടത്തും

    കോട്ടയം:കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടിൽ പുതിയ വന്ദേഭാരത് സർവീസ് നടത്തുമെന്നാണ് വിവരം.ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചെന്നൈയിൽ നിന്നും വണ്ടി കേരളത്തിലേക്ക് എത്തിക്കും. നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായെന്നും അടുത്ത വാരത്തോടുകൂടി സർവീസ് ആരംഭിക്കുമെന്നും വിവരമുണ്ട്. നേരത്തെ കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് മംഗളൂരു സെന്‍ട്രല്‍ എറണാകുളം റൂട്ടിലോടിക്കാനായിരുന്നു നീക്കം. മംഗളൂരുവില്‍ നിന്നു തിരുവനന്തപുരം വരെ ഓടിക്കുന്നതിലെ പ്രായോഗിക തടസ്സങ്ങള്‍ കണക്കിലെടുത്താണു സര്‍വീസ് എറണാകുളം വരെയാക്കി ചുരുക്കാന്‍ തീരുമാനിച്ചത്. എന്നാൽ എറണാകുളത്ത് പ്ലാറ്റ്‌ഫോം ഒഴിവില്ലാത്തതിനാല്‍ സർവീസ് കോട്ടയത്തേക്ക് നീട്ടുകയായിരുന്നു. 5 പ്ലാറ്റ്‌ഫോമുകള്‍ വെറുതേ കിടക്കുന്ന കോട്ടയത്തേക്കു നീട്ടുന്നത് നൂറുകണക്കിന് യാത്രക്കാർക്കും പ്രയോജനപ്പെടും.നേരത്തെ കോട്ടയം-കോയമ്പത്തൂർ റൂട്ടിൽ വന്ദേഭാരത് അനുവദിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

    Read More »
  • Kerala

    നിയന്ത്രിക്കാൻ ആരുമില്ല; റാന്നിയിൽ ട്രാഫിക് തോന്നിയപടി

    റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് പോകുന്ന വണ്ടികൾ സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ പതിവ് കാഴ്ചയാണിത്.(ചിത്രം) തിരക്കേറിയ ടൗണിൽ കൃത്യമായി സിബ്രാ ലൈനിൽ മാത്രം വാഹനം നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന ബസുകൾ. വാഹനങ്ങൾക്കായി  മാത്രം ഒഴിച്ചിട്ട പാർക്കിംഗ് ഏരിയയിൽ വാഹനങ്ങളിലും അല്ലാതെയും കച്ചവടം പൊടി പൊടിക്കുന്നത് നോക്കി രസിക്കുന്ന അധികാരികൾ. എല്ലാനിയമങ്ങളെയും കാറ്റിൽ പറത്തി സ്വന്തം മുറ്റത്തെന്നപോലെ ബസ് സ്റ്റാൻഡിൽകൂടി തേരാ പാരാ പായുന്ന അന്യവാഹനങ്ങൾ.ഇതിനിടയിലൂടെ അഭ്യാസിയെ പോലെ റോഡ് മുറിച്ചു കടക്കാൻ വിധിക്കപ്പെട്ട യാത്രക്കാരും. അത്യാവശ്യത്തിന് പുറത്തേക്കൊന്നിറങ്ങിയവർക്ക് തങ്ങളുടെ ജീവിതത്തിലെ അമൂല്യമായ സമയം ട്രാഫിക് ബ്ലോക്കിനിടയിൽപ്പെട്ട് ഹോമിക്കാനാണ് വിധി. നഗരത്തിൽ വൺവേ സംവിധാനം ഉണ്ടെങ്കിലും വൺവേ തെറ്റിച്ചെത്തിയ വാഹനങ്ങൾ ഇടിച്ച് അടുത്തിടെ രണ്ടു പേരാണ് ഇവിടെ മരിച്ചത്.പരിക്കേറ്റവരുടെ കണക്ക് ഇതിന്റെ നാലിരട്ടി വരും. ബസ്സ്റ്റാൻഡിലെ സ്ഥിതിയും വ്യത്യസ്തമല്ല.അടുത്തടുത്തായി സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി-പ്രൈവറ്റ് ബസ്റ്റാന്റുകൾ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് പ്ലേസുകളാണ്.തൊട്ടുമുൻപിലായി പോലീസ് ഔട്ട് പോസ്റ്റുമുണ്ട്.പക്ഷെ പൂച്ചയ്ക്ക് ആര് മണി കെട്ടുമെന്ന ചോദ്യം…

    Read More »
  • India

    നന്ദി ഹില്‍സിന് പകരം വയ്ക്കാൻ പറ്റിയ ബാംഗ്ലൂരിലെ അഞ്ച് ഇടങ്ങൾ

    ബാംഗ്ലൂർ:നന്ദി ഹില്‍സിന് പകരം വയ്ക്കാവുന്ന, അതേ ഭംഗിയും യാത്രാ അനുഭവവും നല്കുന്ന, മടുപ്പിക്കാത്ത അഞ്ച് ഇടങ്ങള്‍ പരിചയപ്പെട്ടാലോ.. അവധി ദിവസങ്ങളിലെ യാത്രകളില്‍ നന്ദി ഹില്‍സിന് പകരം വെക്കാൻ സാധിക്കുന്ന,ബെംഗളുരുവില്‍ നിന്ന് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങളാണ് പരിചയപ്പെടുത്തുന്നത്. 1. മകലിദുര്‍ഗ ബാംഗ്ലൂരില്‍ നിന്നും നന്ദി ഹില്‍സിന് പകരം വയ്ക്കാൻ പറ്റിയ ഇടമാണ് മകലിദുര്‍ഗ. അതിരാവിലെയുള്ള ട്രെക്കിങ്ങിനും സൂര്യോദയം കണ്ടുള്ള ഒരു ദിവസ യാത്രയ്ക്കും പറ്റിയ ഇവിടം ബാംഗ്ലൂരില്‍ നിന്നും 59 കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മുകളില്‍ നിന്നാല്‍ തടാകത്തിന്റെ കാഴ്തയാണ് യാത്രയുടെ ആകര്‍ഷണം. കയറ്റം കയറിച്ചെല്ലുമ്ബോള്‍ ഒരു ശിവക്ഷേത്രവും ഇവിടെ കാണാം. വലിയ ബുദ്ധിമുട്ടില്ലാതെ കയറിച്ചെല്ലാം എന്നതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ട്രെക്കിങ് ആസ്വദിക്കുന്നവര്‍ക്കും ഒരുദിവസ യാത്രയ്ക്കായി ഇവിടേക്ക് വരാം. സമുദ്ര നിരപ്പില്‍ നിന്ന് 3664 അടി ഉയരത്തിലാണ് മകലിദുര്‍ഗ സ്ഥിതി ചെയ്യുന്നത്. 2. ഉത്തരി ബേട്ട നന്ദി ഹില്‍സിന് പകരം വയ്ക്കുവാൻ പറ്റിയ മറ്റൊരിടമാണ് ഉത്തരി ബേട്ട. സൂര്യോദയ കാഴ്ചയ്ക്കും…

    Read More »
  • India

    ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു;10 പേര്‍ക്ക് ഗുരുതര പരിക്ക് 

    ലക്നൗ:ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു;10 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.ബരാബങ്കിയിലെ ഫത്തേപൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ലക്‌നോ ട്രോമ സെന്ററിലേക്ക് മാറ്റി. സമീപത്തെ വീടുകളില്‍ താമസിക്കുന്നവരും അപകടത്തില്‍ കുടുങ്ങിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടാണ് (സിഎംഎസ്) മരണം സ്ഥിരീകരിച്ചത്. കെട്ടിടത്തിനുള്ളില്‍  16 പേര്‍ കുടുങ്ങിയിരുന്നു.ഇവരെ രക്ഷപെടുത്തി.എന്‍ഡിആര്‍എഫ് സംഘം  രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ബരാബങ്കി പോലീസ് സൂപ്രണ്ട് ദിനേശ് സിംഗ് വ്യക്തമാക്കി.

    Read More »
  • Kerala

    പുതുപ്പള്ളിക്കാര്‍ ഉമ്മൻ ചാണ്ടിക്ക് നല്‍കുന്ന വലിയ യാത്ര അയപ്പ് നാളെ; അപ്പയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കണമെന്ന് അച്ചു ഉമ്മൻ

    കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം അവസാനിച്ചതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളിക്കാര്‍ ഉമ്മൻ ചാണ്ടിക്ക് നല്‍കുന്ന വലിയ യാത്ര അയപ്പ് നാളെയാണെന്നും അപ്പയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കണമെന്നുമാണവർ പറഞ്ഞത്.ഉമ്മൻ ചാണ്ടിയുടെ മകനും അച്ചു ഉമ്മന്റെ സഹോദരനുമായ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്രയയപ്പിന്‍റെ ഇടിമുഴക്കം വോട്ടെണ്ണല്‍ ദിവസം കേള്‍ക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ട്. കോണ്‍ഗ്രസിന് ഇത്രയധികം അനുകൂല സാഹചര്യം ഉള്ള തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടായിട്ടില്ല. എല്ലാത്തിനും ഉപരി ഉമ്മൻ ചാണ്ടി എന്ന ഘടകം നിലവിലുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് എതിര്‍ ഭാഗം ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദം ഉയര്‍ത്തിയതും അതുകൊണ്ടാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. സൈബര്‍ ആക്രമണ കേസില്‍ പോലീസിന് മൊഴി കൊടുത്തു. ഇനി നടപടികള്‍ മുന്നോട്ട് കൊണ്ട് പോകേണ്ടത് പോലീസാണ്. നടപടികള്‍ വൈകുന്നത് എന്ത്…

    Read More »
  • NEWS

    മഴ പെയ്തത് തിരിച്ചടിയായി, ഞങ്ങള്‍ ജയിക്കേണ്ട കളി: അഫ്രീദി

    കൊളംബോ:ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ മഴ പെയ്തത് തിരിച്ചടിയായെന്നും ഞങ്ങൾ ജയിക്കേണ്ടിയിരുന്ന കളിയാണെന്നും പാക്കിസ്ഥാൻ പേസ് ബൗളർ ഷഹീൻ അഫ്രീദി. “മൊത്തത്തില്‍, ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നു.മത്സരം നടന്നിരുന്നെങ്കില്‍, ഫലം ഞങ്ങളുടെ കൈകളിലായിരുന്നു.പക്ഷെ മഴ ചതിച്ചു” -പാകിസ്ഥാൻ ക്രിക്കറ്റ് ട്വിറ്റര്‍ ഹാൻഡില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ഷഹീൻ പറഞ്ഞു. ഇന്ത്യയെ പാകിസ്താൻ 266 റണ്‍സിന് ഓളൗട്ട് ആക്കിയ മത്സരത്തിൽ ഷഹീൻ  നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.മഴ കാരണം പാകിസ്താന് ഒരു പന്ത് പോലും ബാറ്റു ചെയ്യാൻ ആയതുമില്ല‌.

    Read More »
  • Kerala

    പുതുപ്പള്ളി കൊട്ടിക്കലാശത്തിന് പിന്നാലെ കെസിബിസി ആസ്ഥാനം സന്ദര്‍ശിച്ച് ബിജെപി നേതാവ്‌ സുരേഷ് ഗോപി

    കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കെസിബിസി ആസ്ഥാനവും വരാപ്പുഴ ബിഷപ്പ് ഹൗസും സന്ദര്‍ശിച്ചു. കെസിബിസി ആസ്ഥാനത്ത് ഒരു മണിക്കൂറോളം ചിലവഴിച്ച അദ്ദേഹം വൈദികരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലല്ല,സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്നായിരുന്നു ഇതിന് ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം.സൗഹൃദത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. വൈദികരുമായി സംസാരിച്ചു, ഭക്ഷണം കഴിച്ചു സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിശ്വാസ സമൂഹത്തിന്റെ ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനാണ് വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍പ്പാപ്പയുടെ ഇന്ത്യൻ പര്യടനം വൈകിയേക്കാമെന്ന സൂചനയും ബിജെപി നേതാവ് നല്‍കി. വിഷയം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മാര്‍പ്പാപ്പ ഇന്ത്യയിലെത്തിയാല്‍ കേരള സന്ദര്‍ശനമുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.

    Read More »
  • Crime

    ലഹരിക്കടത്തിലേക്ക് മടങ്ങിയെത്താന്‍ നഗ്‌ന വീഡിയോ ഭീഷണി; പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് യുവതി

    കോഴിക്കോട്: ലഹരിക്കടത്ത് സംഘത്തില്‍ അകപ്പെട്ട സ്ത്രീയെ സംഘത്തില്‍ തിരികെയെത്തണമെന്ന് ആവശ്യപ്പെട്ട് കാപ്പാ കേസിലെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയിട്ടും പോലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കാപ്പ പ്രതിയായ വെബ്ലി സലിം എന്നയാളാണ് യുവതിയെ ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതി. നല്ലളം പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയതായി യുവതി പറയുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു. യുവതിയുടെ സുഹൃത്തിനെ നഗ്‌നനാക്കി വീഡിയോ പകര്‍ത്തി കാപ്പാ പ്രതി യുവതിക്ക് അയച്ചുകൊടുത്തതായും പരാതിയിലുണ്ട്. താന്‍ നിരപരാധിയാണെന്നും ലഹരി കടത്ത് സംഘത്തില്‍ അകപ്പെടുത്തിയതാണെന്നും യുവതി പറഞ്ഞു. ഈ മാസം 29 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.  

    Read More »
Back to top button
error: