കോഴിക്കോട്: ലഹരിക്കടത്ത് സംഘത്തില്‍ അകപ്പെട്ട സ്ത്രീയെ സംഘത്തില്‍ തിരികെയെത്തണമെന്ന് ആവശ്യപ്പെട്ട് കാപ്പാ കേസിലെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയിട്ടും പോലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
കോഴിക്കോട് സിറ്റി പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
കാപ്പ പ്രതിയായ വെബ്ലി സലിം എന്നയാളാണ് യുവതിയെ ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതി. നല്ലളം പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയതായി യുവതി പറയുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു.
യുവതിയുടെ സുഹൃത്തിനെ നഗ്‌നനാക്കി വീഡിയോ പകര്‍ത്തി കാപ്പാ പ്രതി യുവതിക്ക് അയച്ചുകൊടുത്തതായും പരാതിയിലുണ്ട്. താന്‍ നിരപരാധിയാണെന്നും ലഹരി കടത്ത് സംഘത്തില്‍ അകപ്പെടുത്തിയതാണെന്നും യുവതി പറഞ്ഞു. ഈ മാസം 29 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.