Month: September 2023

  • Crime

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപത്തിൽ മെല്ലെപ്പോക്ക്; നന്ദകുമാർ ഹാജാറാകേണ്ടത് തെരഞ്ഞെടുപ്പ് കഴിഞ്ഞ്

    തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപത്തിൽ മെല്ലെപ്പോക്ക് തുടർന്ന് പൊലീസ്. അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിന് പുതുപ്പള്ളി ‍തെരഞ്ഞെടുപ്പിന് ശേഷം ബുധനാഴ്ച ഹാജാരാകാനാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ ഐഎച്ച്ആർഡി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി വൈകുന്നതിൻറെ കാരണമറിയില്ലെന്ന് അച്ചു പ്രതികരിച്ചു അച്ചുവിനെതിരായ സൈബർ അധിക്ഷേപം നടത്തിയ ഇടത് നേതാവ് നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരായ നടപടിയിൽ തുടക്കം മുതൽ പൊലീസ് ഉഴപ്പുകയാണ്. ഡിജിപിക്ക് അച്ചു പരാതി നൽകിയതിന് പിന്നാലെയായിരുന്നു കേസെടുത്തത്. അച്ചുവിൻറെ മൊഴി രേഖപ്പെടുത്തി അഞ്ച് ദിവസം കഴിഞ്ഞിട്ടും നന്ദകുമാറിനെ ചോദ്യം ചെയ്യാത്തത് വിവാദമായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്. നാളെ പുതുപ്പള്ളി വോട്ടെടുപ്പും കഴിഞ്ഞ് ഹാജരാകാൻ ആവശ്യപ്പെട്ടത് തന്നെ മെല്ലെപ്പോക്കിൻറെ തുടർച്ചെയെന്നാണ് ആക്ഷേപം. സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാർ നിലവിൽ ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ഇടത് സംഘടനാ അനുഭാവിയായ നന്ദകുമാർ സർവ്വീസിലിരികകെയാണ് അധിക്ഷേപം നടത്തിയത്. കേസെടുത്തിട്ടും ഐഎച്ച്ആർഡിയും ഇതുവരെ…

    Read More »
  • LIFE

    കസവ് സാരിയുടുത്ത് മലയാളി മങ്കയായി ‘സണ്ണിചേച്ചി’! കോഴിക്കോടിന്‍റെ മനം കവർന്ന് സണ്ണി ലിയോണ്‍

    കോഴിക്കോട്: കസവ് സാരിയുടുത്ത് കോഴിക്കോടിൻറെ ഹൃദയം കീഴടക്കി മലയാളി മങ്കയായി നടി സണ്ണി ലിയോൺയ.സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽനടന്ന ഫാഷൻ റേയ്‌സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ പങ്കെടുക്കാനാണ് ഞായറാഴ്ച സണ്ണി ലിയോൺ എത്തിയത്. ഭിന്ന ശേഷി കുട്ടികൾക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോൺ അവരുമായി സമയം ചിലവഴിച്ചു. വൻ സുരക്ഷാസംവിധാനമൊരുക്കിയാണ് സണ്ണി ലിയോണിനെ വേദിയിലെത്തിച്ചതെങ്കിലും ആളുകൾ കൂടിയതോടെ ഇത് മതിയാകാത്ത സ്ഥിതിയായി. ഒടുവിൽ ഒടുവിൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്. നേരത്തെ കോഴിക്കോട് സരോവരത്ത് പങ്കെടുക്കാനെത്തിയവരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഫാഷൻ ഷോ നേരത്തെ നിർത്തി വച്ചത് വിവാദമായിരുന്നു . സരോവരം ട്രേഡ് സെൻററിലാണ് ഫാഷൻ റേയ്സ് എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. മുന്നൂറ് കുട്ടികളുൾപ്പെടെ തൊള്ളായിരത്തിലധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷൻ ഷോയിലേക്ക് രജിസ്റ്റർ ചെയ്തിരുന്നത്. എൻട്രി ഫീസായി ആറായിരം രൂപയാണ് പങ്കെടുക്കാനെത്തിയവർ നൽകിയിരുന്നത്. എന്നാൽ മതിയായ സൗകര്യം നൽകിയില്ലെന്ന…

    Read More »
  • Kerala

    തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റി; കെ ബാബുവിന്റെ അഭിഭാഷകന്റെ ആവശ്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്

    ദില്ലി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. കെ ബാബുവിന്റെ അഭിഭാഷകന്റെ ആവശ്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്. സെപ്റ്റംബർ 12 -നാണ് കേസ് വീണ്ടും പരിഗണിക്കുക. കേസിൽ സീനീയർ അഭിഭാഷകൻ ഇന്ന് ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ചതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. എന്നാൽ കേസ് ഇനി അനന്തമായി നീട്ടരുതെന്ന് എം സ്വരാജിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ അവശ്യപ്പെട്ടു. ജനപ്രാതിനിത്യനിയമം അനുസരിച്ച് ആറ് മാസത്തിനുള്ളിൽ ഇത്തരം കേസുകൾ തീർപ്പാക്കണമെന്ന് എം സ്വരാജിന്റെ അഭിഭാഷകൻ കോടതിയോട് അവശ്യപ്പെട്ടു. എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കെ ബാബുവിന്റെ അഭിഭാഷകൻ നൽകിയ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ഈ വർഷം മാർച്ചിലാണ് തൃപ്പൂണിത്തുറയിൽ കെ ബാബുവിൻറെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ശബരിമല വിഷയത്തിൽ അയ്യപ്പൻറെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം ഉയർത്തിയായിരുന്നു എം സ്വരാജിന്റെ…

    Read More »
  • Kerala

    എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവം: തെറ്റ് ആവർത്തിക്കില്ല, നടപടി നേരിട്ട ആറ് വിദ്യാർത്ഥികളും മാപ്പ് പറഞ്ഞു

    കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് വിദ്യാർത്ഥികൾ. നടപടി നേരിട്ട ആറ് വിദ്യാർത്ഥികളും ഡോക്ടർ പ്രിയേഷിനോട് മാപ്പ് പറഞ്ഞു. കോളേജ് കൗൺസിൽ തീരുമാനപ്രകാരമാണ് മാപ്പ് പറഞ്ഞത് തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി. കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ക്ലാസ് മുറിയില്‍ കളിച്ചും ചിരിച്ചും നടക്കുന്നതിന്റെയും, അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നത്. ക്ലാസിലെ ചില വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. വീഡിയോയ്‌ക്കെതിരെയും കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയും വലിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കമുണ്ടായി. പിന്നാലെ കെ എസ് യു നേതാവടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. കെഎസ്‍യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.…

    Read More »
  • Sports

    ഏഷ്യാ കപ്പ് മത്സരത്തിന് പിന്നാലെ പാക് പേസര്‍മാരെ പുകഴ്ത്തി ദിനേശ് കാര്‍ത്തിക്

    കൊളംബൊ: ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിന് പിന്നാലെ പാകിസ്ഥാൻ പേസർമാരെ പുകഴ്ത്തി ദിനേശ് കാർത്തിക്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ 48.5 ഓവറിൽ 266ന് എല്ലാവരും പുറത്തായിരുന്നു. എല്ലാ വിക്കറ്റുകളും വീഴ്ത്തിയത് പേസർമാരായിരുന്നു. മുന്നിൽ നിന്ന് നയിച്ച ഷഹീൻ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഈ പ്രകടനങ്ങൾക്ക് പിന്നാലെയാണ് പാക് പേസർമാർ പുകഴ്ത്തി കാർത്തിക് രംഗത്തെത്തിയത്. കാർത്തിക് വിശദീകരിക്കുന്നതിങ്ങനെ…. ”പാകിസ്ഥാന്റെ മൂന്ന് പേസർമാർക്കും 90ലധികം പന്തുകൾ സ്ഥിരതയോടെ കൃത്യതയോടെ എറിയാൻ സാധിക്കും. ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ വളരെ വ്യത്യസ്തരാണ്. ഷഹീൻ ഇടങ്കയ്യനായതുകൊണ്ട് സ്വാഭാവികമായ ആംഗിൾ ലഭിക്കുന്നുണ്ട്. പന്തിൽ ഉള്ളിലേക്് തിരിച്ചുവിടാൻ അദ്ദേഹത്തിന് സാധിക്കും. നസീം രണ്ട് വശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കുന്നു. ഹാരിസ് പന്ത് നന്നായി തെന്നിപ്പിക്കുന്നതിനൊപ്പം ബൗൺസറുകളും വരും.” കാർത്തിക് പറഞ്ഞു. ഫ്‌ളാറ്റ് പിച്ചുകളിൽ പോലും മൂവർക്കും തിളങ്ങാൻ സാധിക്കുമെന്നും കാർത്തിക് പറഞ്ഞു.…

    Read More »
  • NEWS

    ജി20 ഉച്ചകോടി: ചൈനീസ് പ്രസിഡൻറ് പങ്കെടുക്കില്ല; പകരം പ്രധാനമന്ത്രി ലീ ചിയാങ് പങ്കെടുക്കും

    ദില്ലി: ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംങ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് ചൈന. പകരം ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ് പങ്കെടുക്കും. ഔദ്യോഗിക മാധ്യമമായ ഗ്ളോബൽ ടൈംസാണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമാണ് ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കുന്നത്. ജി 20 പ്രഖ്യാപനത്തിൽ നിന്ന് തർക്ക വിഷയങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശവുമായിട്ടാണ് ഇന്ത്യ രം​ഗത്തെത്തിയിരിക്കുന്നത്. യുക്രെയിനെക്കുറിച്ച് നേരിട്ട് പരാമർശം വേണ്ടെന്ന് നിർദ്ദേശം. അതേസമയം, യുക്രെയിൻ സംഘർഷത്തിൽ ശക്തമായ നിലപാട് വേണമെന്നാണ് ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിർദ്ദേശത്തിലും എതിർപ്പുണ്ട്. ജി 20 ഉച്ചകോടിക്കായി വിവിധ രാഷ്ട്രനേതാക്കൾ വ്യാഴാഴ്ച മുതൽ ദില്ലിയിൽ എത്താനിരിക്കെ സംയുക്ത പ്രസ്താവനയിൽ സമവായത്തിനുള്ള നീക്കങ്ങൾ ഇനിയും വിജയിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്. ഇന്ത്യ ചൈന അതിർത്തി തർക്കം വീണ്ടും മുറുകുന്നതിനിടെയാണ് ഷി…

    Read More »
  • Tech

    ഇനി ദിവസങ്ങൾ മാത്രം ആപ്പിൾ ഐഫോൺ 15 ഉടനെത്തും

    കാത്തിരിപ്പിന് അവസാനമാകുന്നു. ആപ്പിൾ ഐഫോൺ 15 എത്താൻ ഇനി എട്ടു ദിവസങ്ങൾ കൂടിയേയുള്ളൂ. സെപ്തംബർ 12ന് ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. ലോഞ്ചിങ്ങിന് മുന്നോടിയായി പല തരത്തിലുള്ള കിംവദന്തികളും പുറത്തു വരുന്നുണ്ട്. ഫോണിന്റെ പ്രാരംഭ വില 66,096.44 രൂപയായിരിക്കും എന്ന് സൂചനയുണ്ട്. ഐഫോൺ 14 സീരീസിന്റെ കഴിഞ്ഞ വർഷത്തെ വിലകൾ കണക്കിലെടുക്കുമ്പോൾ, വില 79,900 രൂപയിൽ ആരംഭിക്കുമെന്നും പറയപ്പെടുന്നു. ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ഐഫോൺ 15 ന്റെ കളർ ഓപ്ഷനുകൾ നേരത്തെ ഓൺലൈനിൽ വന്നു തുടങ്ങിയിരുന്നു. ഷാസിക്കായി ഒരു പുതിയ മെറ്റീരിയൽ ഉപയോഗിക്കുന്നതിനാൽ ഈ ഹാൻഡ്‌സെറ്റുകൾ ഭാരം കുറഞ്ഞതായിരിക്കുമെന്ന് സൂചനയുണ്ട്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഗോൾഡ്, ഡീപ് പർപ്പിൾ എന്നീ…

    Read More »
  • Health

    തൈറോയ്ഡ് രോഗികൾ ഡയറ്റിൽ ഉൾ‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

    ശരീരത്തിൻറെ വളർച്ചയിലും ഉപാപചയ പ്രവർത്തനങ്ങളിലും നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകൾ മൂലം രക്തത്തിൽ തൈറോയിഡ് ഹോർമോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. അത്തരത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയ്ഡ് രോഗികൾ ഡയറ്റിൽ ഉൾ‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… മത്തങ്ങ വിത്തുകളാണ് ആദ്യമായി ഈ പട്ടികയിൽ ഉൾ‌പ്പെടുന്നത്. സിങ്കിൻറെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകൾ. അതിനാൽ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് തൈറോയ്ഡിൻറെ ആരോഗ്യത്തിന് നല്ലതാണ്. രണ്ട്… കറിവേപ്പിലയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കോപ്പറും മറ്റ് പോഷകങ്ങളും അടങ്ങിയ കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും തൈറോയ്ഡ് രോഗികൾക്ക് നല്ലതാണ്. മൂന്ന്… പാൽ, വെണ്ണ, തൈര് തുടങ്ങിയ പാൽ ഉത്‌പന്നങ്ങളെല്ലാം തൈറോയ്ഡ് രോഗികൾക്ക് കഴിക്കാം. പ്രത്യേകിച്ച് അയഡിൻ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രോബയോട്ടിക് കൂടിയായ…

    Read More »
  • NEWS

    സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി; യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കും

    റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബനിയാനും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കൽ, ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ വിജയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇന്ത്യൻ അംബാസഡറെ അഭിനന്ദിച്ചു. വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ്പിൽ ഉയർന്ന താൽപ്പര്യമുള്ള വിദ്യാഭ്യാസ മുൻഗണനകളുടെ തെരഞ്ഞെടുപ്പിനെ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണം, വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളിലെ സംയുക്ത പ്രവർത്തന മേഖലകൾ മെച്ചപ്പെടുത്തൽ, സൗദിയും ഇന്ത്യയും തമ്മിലുള്ള ശാസ്ത്രീയ കൈമാറ്റത്തിെൻറയും സ്കോളർഷിപ്പുകളുടെയും ഫയൽ എന്നിവയും ഇരുപക്ഷവും അവലോകനം ചെയ്തു.

    Read More »
  • Kerala

    പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഹാജരായൽ മതിയെന്ന പാർട്ടി നിർദേശം; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായില്ല

    എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി.മൊയ്തീൻ ഇന്നും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഹാജരായൽ മതിയെന്ന പാർട്ടി നിർദേശം അനുസരിച്ചാണ് വിട്ടുനിന്നത് . രാവിലെ വീട്ടിൽ നിന്ന് തിരിച്ച മൊയ്തീൻ നിയമസഭ കമ്മറ്റിയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തി. ഇ.ഡി നോട്ടീസ് നൽകി ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീൻ ഹാജരാകാതെ വിട്ടു നിൽക്കുന്നത്.ബാങ്ക്‌ മുൻ മാനേജർ ബിജു കരീമും ബെനാമി ഇടപാടിൽ സംശയിക്കുന്ന പി.സതീഷ് കുമാറും ഇഡിക്ക് മുന്നിൽ ഹാജരായി. കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്തു വിട്ടയച്ചതിന് ശേഷമാണ് ഇരുവരെയും വീണ്ടും വിളിപ്പിച്ചത്.

    Read More »
Back to top button
error: