Month: September 2023

  • Kerala

    ഭക്ഷ്യവിഷബാധ; മലയിൻകീഴില്‍ നാല് വയസ്സുകാരന് ദാരുണാന്ത്യം

    തിരുവനന്തപുരം: മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന ആരോപണവുമായി ബന്ധുക്കള്‍. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് വയസ്സുകാരൻ അനിരുദ്ധ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു മരണം. മലയിൻകീഴ് മലയത്ത് പ്ലാങ്ങോട്മുകള്‍ അശ്വതി ഭവനില്‍ അനീഷിന്റെയും അശ്വതിയുടെയും മകനാണ് അനിരുദ്ധ്. ഗോവയിൽ നിന്ന് തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലും പ്രവേശിപ്പിച്ച്‌ രക്തപരിശോധന അടക്കം നടത്തിയിരുന്നു. എന്നാല്‍ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടില്ല. പ്രാഥമിക ചികിത്സക്ക് ശേഷം കുട്ടിയെ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ കുട്ടി വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിക്കുന്നത്. ഭക്ഷ്യവിഷബാധയെറ്റാണ് മരണം എന്നത് അടക്കമുള്ള പരാതി പൊലീസില്‍ നല്‍കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ബന്ധുക്കളുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Read More »
  • India

    ഏറ്റവും ഉയർന്ന ഓഫീസര്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നേടി യോഗി ആദിത്യനാഥിന്റെ സഹോദരൻ

    ലക്നൗ:ഏറ്റവും ഉയര്‍ന്ന നോണ്‍ കമ്മീഷൻഡ് ഓഫീസര്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നേടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരൻ. യോഗി ആദിത്യനാഥിന്റെ സഹോദരൻ ശൈലേന്ദ്ര മോഹന് സുബേദാര്‍ മേജറായാണ് സ്ഥാനകയറ്റം ലഭിച്ചത്.ഗര്‍വാള്‍ സ്കൗട്ട് റെജിമെന്റിലെ ഏറ്റവും ഉയര്‍ന്ന നോണ്‍ കമ്മീഷൻഡ് ഓഫീസര്‍ റാങ്കാണ് ഇത്. യോഗി ആദിത്യനാഥിന്‍റെ മൂന്ന് സഹോദരന്മാരില്‍ ഒരാളാണ് ശൈലേന്ദ്ര മോഹൻ. ഇദ്ദേഹത്തിന് വൈകാതെ ഹോണററി ക്യാപ്റ്റൻ പദവിയും ലഭിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം കേണലായി വിരമിച്ച ബി എസ് രജാവത്, ശൈലേന്ദ്ര മോഹന് ആശംസയുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സഹോദരൻ നല്ല സൈനികനാണ്. രാഷ്ട്രീയക്കാര്‍ക്ക് അവരുടെ അടുത്ത കുടുംബത്തില്‍ നല്ല സൈനികരോ കര്‍ഷകരോ ഉണ്ടെങ്കില്‍ അവര്‍ ഈ രാജ്യത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുകയും സാധാരണക്കാരോട് സഹാനുഭൂതി കാണിക്കുകയും ചെയ്യുമെന്നും സുബേദാര്‍ മേജറിന് എല്ലാ ആശംസകളും നേരുന്നതായുംബി എസ് രജാവത് പറഞ്ഞു.

    Read More »
  • Kerala

    മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജായി വന്ന രോഗി ആംമ്പുലൻസ് മറിഞ്ഞ് മരിച്ചു

    ഇടുക്കി: ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം. വട്ടപ്പാറ ചെമ്ബുഴയില്‍ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ആംബുലൻസില്‍ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ 4.30 ഓടെ കുളത്രക്കുഴിയില്‍ നിന്നും കയറ്റം കയറി വരുമ്ബോഴുള്ള വളവില്‍ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അന്നമ്മയെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Crime

    സുജിത വധക്കേസില്‍ അന്വേഷണത്തലവനെ മാറ്റി; ചുമതല പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിക്ക്

    മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂരില്‍ കുടുംബശ്രീ പ്രവര്‍ത്തകയായ പള്ളിപ്പറമ്പിലെ മാങ്കുത്ത് സുജിത(35)യുടെ കൊലപാതകക്കേസില്‍ അന്വേഷണത്തലവനെ മാറ്റി. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി: എം. സന്തോഷ്‌കുമാറിനാണ് ചുമതല കൈമാറിയത്. കരുവാരക്കുണ്ട് ഇന്‍സ്‌പെക്ടര്‍ സി.കെ. അബ്ദുല്‍നാസറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. കൊലപാതകത്തിനുപിന്നില്‍ ഉന്നതരുള്‍പ്പെടെ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുജിതയുടെ സഹോദരന്‍ സുജേഷ് എസ്.പി.ക്ക് നല്‍കിയ പരാതിയിലാണ് നടപടി. തെളിവെടുപ്പിനെത്തിച്ച പ്രതികള്‍ തങ്ങളല്ല, പാര്‍ട്ടിയാണ് കൊന്നതെന്നു വിളിച്ചുപറഞ്ഞത് ചൂണ്ടിക്കാണിച്ച് സി.പി.എം. നേതൃത്വവും കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരനും ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയുമായ മാതോത്ത് വിഷ്ണു തുടക്കംമുതലേ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഓഗസ്റ്റ് 11-ന് കാണാതായ സുജിതയുടെ മൃതദേഹം 21-ന് രാത്രിയാണ് വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സുജിതയെ കൊന്നശേഷം വിഷ്ണു വിറ്റ 53…

    Read More »
  • Crime

    ആത്മഹത്യ ചെയ്തയാളുടെ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം; യുവാവിനെ കാണാനില്ലെന്ന് പരാതി

    തൃശൂര്‍: കുന്ദംകുളത്ത് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തി. കുന്ദംകുളം അഞ്ഞൂരില്‍ ശിവരാമന്‍ എന്നയാളുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവരാമന്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. പ്രദേശത്ത് താമസിച്ചിരുന്ന പ്രതീഷ് എന്ന വ്യക്തിയെ കാണാനില്ലെന്ന് കുന്ദംകുളം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഈ മൃതദേഹം ആരുടേതാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റിക് ടാങ്കിലെ സ്ലാബ് ഇളകിയ നിലയിലാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 25നാണ് ശിവരാമനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  

    Read More »
  • Crime

    ഒപ്പം വരില്ലെന്ന് കാമുകി; ഹൈക്കോടതിയില്‍ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

    കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂര്‍ സ്വദേശിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. യുവാവിനൊപ്പം പോകില്ലെന്ന് കാമുകി കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷ്ണു ആത്മഹത്യക്കു ശ്രമിച്ചത്. ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിനു പുറത്തായിരുന്നു സംഭവം. വിഷ്ണു കുറച്ചു നാളുകളായി കാമുകിക്കൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഹേബിയസ് കോര്‍പ്പസിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരായപ്പോള്‍ ആര്‍ക്കൊപ്പം പോകണമെന്ന് പെണ്‍കുട്ടിയോട് കോടതി ചോദിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതി എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇതില്‍ നിരാശനായ വിഷ്ണു ചേംബറിനു പുറത്തിറങ്ങിയതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് ഇറങ്ങിവന്ന് പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. പിന്നീട് വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.    

    Read More »
  • Kerala

    ഓണക്കാലം കഴിഞ്ഞുള്ള അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ക്ഷേമനിധികളിൽനിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍; അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാൻ തീരുമാനം

    തിരുവനന്തപുരം: ഓണക്കാലം കഴിഞ്ഞുള്ള അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സർക്കാർ. അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ട്രഷറി നിയന്ത്രണത്തിന് ഇളവ് അനുവദിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ഓണം കൂടിയപ്പോൾ ഖജനാവിൽ നിന്ന് ഇറങ്ങിയത് 18000 കോടി രൂപയാണ്. അധിക ചെലവുകൾക്കെല്ലാം മുന്നിൽ പിടിച്ച് നിൽക്കാനായെന്ന് വിശദീകരിക്കുമ്പോഴും ഇനി വരുന്ന മാസങ്ങൾ എങ്ങനെ കഴിഞ്ഞുകൂടുമെന്ന ആശങ്കയാണ് ബാക്കി. വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ധനസമാഹരണമാണ് പരിഗണനയിൽ. മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അടിയന്തരമായി 2000 കോടി രൂപയെടുത്ത് ട്രഷറിയിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക ത‍ടസങ്ങൾ പരിഹരിച്ച ശേഷം ബവറേജസ് കോർപറേഷനും സർക്കാരിന് പണം നൽകും. വായ്പയായി എടുക്കുന്ന ഈ തുക മാർച്ച് 31ന് മുമ്പ് അടച്ചാൽ വായ്പയായി കേന്ദ്രം കണക്കാക്കില്ല. നികുതി വരുമാനത്തിൽ അടക്കം വരവു ചെലവുകളെല്ലാം വിലയിരുത്തിയായിരിക്കും തുടർ തീരുമാനങ്ങൾ. നിലവിൽ…

    Read More »
  • Crime

    രണ്ടുവട്ടം ചിന്തിക്കണം! എഐ ക്യാമറ കുടുക്കിയെന്ന് സന്ദേശം, ലിങ്കില്‍ ക്ലിക്കിയവര്‍ക്ക് മുട്ടൻപണി!

    കേരളം ഉൾപ്പെടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ പല നഗരങ്ങളിലും ഇപ്പോൾ ഗതാഗത നിയമ ലംഘകരെ പിടികൂടാൻ എഐ ക്യാമറകൾ അടക്കം പല തരത്തിലുള്ള ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡൽഹി, പൂനെ, ചണ്ഡീഗഡ് എന്നിവയുൾപ്പെടെ പല നഗരങ്ങളിലും ട്രാഫിക് ചലാൻ നിർമ്മിക്കുന്നതിന് ഇപ്പോൾ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹന ഉടമ പിഴ അടയ്‌ക്കേണ്ട ഇ ചലാൻ പേയ്‌മെന്റ് ലിങ്ക് മൊബൈലിലേക്ക് അയയ്‌ക്കുന്നത്. എന്നാൽ ഇനി നിങ്ങൾ അത്തരമൊരു ഇ ചലാൻ പേയ്‌മെന്റ് ലിങ്ക് കാണുമ്പോൾ, അതിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നാണ് ദില്ലി പൊലീസ് പറയുന്നത്. കാരണം ഇപ്പോൾ സൈബർ കുറ്റവാളികൾ വ്യാജരേഖ ചമയ്ക്കുന്നതിന് ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുന്നു. ഈ കള്ളന്മാർ ആളുകൾക്ക് വ്യാജ ലിങ്കുകൾ അയയ്ക്കുന്നു. ക്ലിക്ക് ചെയ്‍ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ ആളുകളുടെ അക്കൗണ്ടുകൾ കാലിയാക്കുകയും ചെയ്യുന്നു. ഡൽഹി-എൻസിആറിലെ നിരവധി വ്യക്തികൾ ഈ തട്ടിപ്പിന് ഇരയാകുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരക്കാർ വ്യാജ…

    Read More »
  • India

    ദില്ലി ഐഐടിയിലെ ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യ: വൻപ്രതിഷേധം ഉയരുന്നതിനിടെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അം​ഗീകരിക്കാമെന്ന് ഡയറക്ടറുടെ ഉറപ്പ്

    ദില്ലി: ദില്ലി ഐഐടിയിൽ ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ വൻപ്രതിഷേധം ഉയരുന്നതിനിടെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അം​ഗീകരിക്കാമെന്ന് ഓപ്പൺ ഹൗസിൽ ഡയറക്ടർ ഉറപ്പ് നൽകി. പന്ത്രണ്ട് ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ട് വച്ചത്. ഗണിത ശാസ്ത്ര വിഭാഗത്തിൽ ഘടന മാറ്റം, ഗ്രേഡിംഗ് രീതിയിലെ അപാകത ഒഴിവാക്കൽ, വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്, പിന്നാക്ക വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വർധിപ്പിക്കൽ എന്നീ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഡയറക്ടർ ഉറപ്പ് നൽകി. ഇന്ന് എല്ലാ പഠന വകുപ്പുകളിലും ഇത് സംബന്ധിച്ച് ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിൽ അന്തിമ തീരുമാനമായില്ലെങ്കിൽ പഠനം മുടക്കി സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ‌ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദില്ലി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ബിടെക് വിദ്യാർത്ഥിയായ 21 വയസുകാരൻ അനിൽ കുമാർ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിദ്യാർത്ഥിയായിരുന്നു അനിൽകുമാർ. ക്യാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഇവർ ഒരേ ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥികളാണ്. പ്രതിഷേധവുമായി…

    Read More »
  • Crime

    കുട്ടികൾ മദ്യലഹരിയിൽ പുഴയോരത്ത്; മദ്യം നൽകിയ ബെവ്കോ ജീവനക്കാർക്കെതിരെ കേസെടുത്തു, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

    മൂവാറ്റുപുഴ: കുട്ടികൾക്ക് മദ്യം നൽകിയ ബിവറേജ് ജീവനക്കാർക്ക് എതിരെ കേസെടുത്ത് പൊലീസ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴയിലെ ബെവ്കോ ജീവനക്കാർക്കെതിരെ കേസെടുത്തത്. ഓഗസ്റ്റ് 25ന് നാല് കുട്ടികൾ മദ്യലഹരിയിൽ മൂവാറ്റുപുഴ ജനതാ കടത്തിന് സമീപം പുഴയോരത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിലെ ഓണാഘോഷത്തിന് ശേഷമാണ് കുട്ടികൾ മദ്യപിക്കാൻ പുഴയോരത്ത് എത്തിയത്. ഒരു വിദ്യാർത്ഥി ലക്കുകെട്ട് കുഴഞ്ഞുവീണു. ഈ സംഭവത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വിമർശനം ഉയർന്നു. കുട്ടികളോട് അന്വേഷിച്ചപ്പോൾ സഹപാഠികളിൽ ചിലരാണ് മദ്യം നൽകിയതെന്ന് വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്യം വാങ്ങിയത് മൂവാറ്റുപുഴയിലെ ബിവറേജിൽ നിന്നാണെന്ന് വിവരം ലഭിച്ചു. ഇതിനു ശേഷമാണ് കേസെടുത്തത്. 18 വയസ്സ് പൂർത്തിയാകാത്തവർക്ക് മദ്യം നൽകരുതെന്നാണ് അബ്കാരി ചട്ടം. അതേസമയം പ്രായപൂ‍ർത്തിയാകാത്ത ആർക്കും മദ്യം നൽകിയിട്ടില്ലെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കുട്ടികൾക്ക് മദ്യം നൽകിയതിന് പിന്നിൽ ഇടനിലക്കാരുണ്ടോയെന്നും പൊലീസ്…

    Read More »
Back to top button
error: