ന്യൂഡൽഹി:തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യ സന്യാസി പരംഹൻസ് ആചാര്യ.
സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലാണ് പ്രകോപന പ്രഖ്യാപനം.
“ആരും ഇവന്റെ തല കൊണ്ടുവന്നില്ലെങ്കില്‍ ഞാൻ തന്നെ വെട്ടും. അതിനുള്ള വാള്‍ തയ്യാറാക്കിയിട്ടുണ്ട്’ എന്നും പരംഹംസ് പറഞ്ഞു. ഉദയനിധിയുടെ ചിത്രമുള്ള പേപ്പർ കത്തികൊണ്ട് പ്രതീകാത്മകമായി കുത്തിക്കീറുകയും ചെയ്തു.
മുൻപ് ഷാരൂഖ് ഖാനെതിരെ പ്രകോപന പരാമര്‍ശം നടത്തിയും പരമഹംസ് രംഗത്തുവന്നിരുന്നു.