NEWSPravasi

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ശ്രീലങ്കൻ പൗരന് 20 മില്യണ്‍ ദിര്‍ഹം

അബുദാബി:ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ശ്രീലങ്കൻ പൗരന് 20 മില്യണ്‍ ദിര്‍ഹം.യുഎഇയിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി തുറൈലിംഗം പ്രഭാകര്‍ ആണ് വിജയി.

ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയാണ് പ്രഭാകര്‍ ടിക്കറ്റെടുത്തത്.ടിക്കറ്റ് നമ്ബര്‍ 061680.ബിഗ് ടിക്കറ്റ് സീരിസ് 255-ന്റെ ലൈവ് ഡ്രോയിലാണ് 20 മില്യണ്‍ ഗ്രാൻഡ് പ്രൈസ് പ്രഭാകർ നേടിയത്.

ഇതേ നറുക്കെടുപ്പില്‍ തന്നെ ഉസ്ബെക്, ഇന്ത്യൻ, ഫിലിപ്പീൻസ് പ്രവാസികളായ പത്ത് പേര്‍ അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളും സ്വന്തമാക്കി.

Signature-ad

സെപ്റ്റംബറില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് ഒരാള്‍ക്ക് 15 മില്യണ്‍ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടാം. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്.

രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 90,000 ദിര്‍ഹം. നാലാം സമ്മാനം 80,000 ദിര്‍ഹം. അഞ്ചാം സമ്മാനം 70,000 ദിര്‍ഹം. ആറാം സമ്മാനം 60,000 ദിര്‍ഹം. ഏഴാം സമ്മാനം 50,000 ദിര്‍ഹം. എട്ടാം സമ്മാനം 40,000 ദിര്‍ഹം. ഒൻപതാം സമ്മാനം 30,000 ദിര്‍ഹം. പത്താം സമ്മാനം 20,000 ദിര്‍ഹം.

Back to top button
error: