ഹിന്ദു വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഐഎന്‍ഡിഐഎ മുന്നണിയില്‍ തന്നെ എതിര്‍പ്പുണ്ടാകുമ്ബോഴും കോണ്‍ഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നതാണ്. കെ.സി. വേണുഗോപാല്‍, സ്റ്റാലിന്റെ പരാമര്‍ശം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുകയാണ്.
മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂര്‍വ്വം പറഞ്ഞയാളാണ്. ഗാന്ധിയുടെ കോണ്‍ഗ്രസ് രാഹുലിന്റെ കോണ്‍ഗ്രസായി മാറിക്കഴിഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. സിപിഎം എല്ലാക്കാലത്തും സനാതന ധര്‍മ്മത്തിനെതിരാണ്. എന്നാല്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് സനാതന ധര്‍മ്മ വിരുദ്ധതയെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം.
മതനിരപേക്ഷ പാര്‍ട്ടിയെന്ന് പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങളെ ഉന്‍മൂലനം ചെയ്യുമെന്ന പ്രസ്താവനയെ എതിര്‍ക്കാത്തതെന്ന് മനസിലാകുന്നില്ല. മമത ബാനര്‍ജി, സ്റ്റാലിന്റെ പ്രസ്താവനയെ എതിര്‍ത്തു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് രാജ്യദ്രോഹപരമാണ്. കോണ്‍ഗ്രസ് നിലപാടില്ലാത്ത പാര്‍ട്ടിയായി മാറി കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.