FeatureNEWS

അനാവശ്യ മെയിലുകള്‍ വേഗത്തില്‍ ഒഴിവാക്കാം; അടിപൊളി ഫീച്ചറുമായി ജിമെയില്‍

ലോകത്തെ ഏറ്റവും ജനപ്രിയമായ ഇ-മെയില്‍ സേവനങ്ങളില്‍ ഒന്നാണ് ജി-മെയില്‍. ഇപ്പോഴിതാ ഉപഭോക്താക്കള്‍ കാത്തിരുന്ന ഒരു അടിപൊളി ഫീച്ചര്‍ കമ്ബനി അവതരിപ്പിച്ചിരിക്കുകയാണ്.

അനാവശ്യ മെയിലുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന പ്രസ്തുത ഫീച്ചറിലൂടെ ഇനി ഒറ്റ ക്ലിക്കില്‍ 50 മെയിലുകള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.ജിമെയില്‍ ആന്‍ഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ ലഭിക്കുക. സാംസങ് ഗാലക്‌സി, പിക്‌സല്‍ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് 13, 14 വേര്‍ഷനുകളിലുള്ളവര്‍ക്കും ഇത് ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫോണുകളില്‍ ഇത് ലഭിച്ചേക്കും.

Signature-ad

ജിമെയിലില്‍ സെലക്റ്റ് ഓള്‍ എന്ന ലേബലില്‍ നിന്നാണ് അനാവശ്യമായ മെയിലുകള്‍ ഡിലീറ്റ് ചെയ്യേണ്ടത്. ഇതിലൂടെ ആവശ്യമില്ലാത്ത മെയിലുകള്‍ ഒഴിവാക്കി ഗൂഗിള്‍ മെമ്മറി ലാഭിക്കാന്‍ സാധിക്കും.

ആകെ 15 ജിബി മാത്രം സ്‌റ്റോറേജുള്ള ജിമെയില്‍ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്ന അനാവശ്യ മെയിലുകള്‍ കളയുക എന്ന് പറയുന്നത് വലിയ പണിയാണെന്ന് എടുത്ത് പറയേണ്ടതില്ല.ഇവ ഡിലീറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം പിന്നത്തേക്ക് വച്ച്‌ സ്‌പെയ്‌സ് തീരാറായവരും ഏറെ.എന്നാല്‍ ഒറ്റയടിക്ക് 50 മെയിലുകള്‍ വരെ കളയാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.ആവശ്യമില്ലാത്ത പരസ്യ മെസ്സേജുകൾ വരെ ഇത്തരത്തിൽ ബ്ലോക്ക് ചെയ്യാനും സാധിക്കും.

Back to top button
error: