CrimeNEWS

ലഹരി മരുന്ന് കേസ്; പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എ. അറസ്റ്റില്‍

ചണ്ഡീഗഢ്: കോണ്‍ഗ്രസ് എം.എല്‍.എല്‍ സുഖ്പാല്‍ സിങ് ഖൈറയെ ലഹരിക്കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പഴയ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇന്ന് പുലര്‍ച്ചെയോടെ ചണ്ഡീഗഢിലെ വീട്ടില്‍ ജലാല്‍ബാദ് പോലീസ് നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്.

റെയ്ഡിന്റെ ദൃശ്യങ്ങള്‍ എംഎല്‍എയുടെ ഫേസ് ബുക്ക് പേജില്‍ ലൈവായി പങ്കുവെച്ചിരുന്നു. അതില്‍ പൊലീസുമായി എംഎല്‍എ തര്‍ക്കിക്കുന്നത് കാണാം. പോലീസിനോട് വാറണ്ട് ആവശ്യപ്പെടുന്നതും അറസ്റ്റ് ചെയ്യാനുള്ള കാരണം ചോദിക്കുന്നതും ദൃശ്യത്തിലുണ്ട്. പഴയ എന്‍ഡിപിഎസ് കേസിലാണ് അറസ്റ്റെന്ന് ജലാലാബാദ് ഡിഎസ്പി, എംഎല്‍എയോട് പറഞ്ഞു. എന്നാല്‍, കേസ് സുപ്രീംകോടതി റദ്ദാക്കിയതാണെന്ന് എംഎല്‍എ മറുപടി നല്‍കി. ലഹരിക്കടത്ത് സംബന്ധിച്ച് എംഎല്‍എക്കെതിരെ തെളിവ് ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് എംഎല്‍എയുടെ ആരോപണം. എംഎല്‍എയുടെയും കുടുംബത്തിന്റെയും എതിര്‍പ്പിനിടയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

Signature-ad

ദേശീയ തലത്തില്‍ കൈകോര്‍ക്കുമ്പോഴും പഞ്ചാബില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും (എഎപി) കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത അനുദിനം മൂര്‍ഛിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 13 സീറ്റുകളിലും മത്സരിക്കുമെന്ന് എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായത്. തൊട്ടുപിന്നാലെ പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ഖൈറയുടെ അറസ്റ്റ്. പഞ്ചാബ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലാണ് അറസ്റ്റ് എന്ന് ഖൈറയുടെ അറസ്റ്റ് എന്ന് മകന്‍ മെഹ്താബ് സിങ് ഖൈറ ആരോപിച്ചു.

Back to top button
error: