കണ്ണൂർ: നാദാപുരത്ത് കേന്ദ്ര ദ്രുതകര്‍മ സേനയുടെ റൂട്ട് മാർച്ച്.കര്‍ണാടക ഷിമോഗ ജില്ലയിലെ ഭദ്രാവതി ക്യാംപിലെ ആര്‍എഎഫ് 97 ബറ്റാലിയൻ കമാൻഡ് അനില്‍ കുമാര്‍ ജാദവിന്റെ നേതൃത്വത്തില്‍ 75 സേനാംഗങ്ങളാണു നാദാപുരം, വെള്ളൂര്‍, പുറമേരി, വളയം, തൂണേരി എന്നിവിടങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തിയത്.
മത, സാമുദായിക സ്പർദ്ദകളും രാഷ്ട്രീയ സംഘര്‍ഷ സാധ്യത ഏറിയതുമായ പ്രദേശങ്ങളില്‍ നിയമവ്യവസ്ഥ ഉറപ്പുവരുത്തുക, പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്ന ലക്ഷ്യവുമായാണു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരം സേന സായുധ റൂട്ട് മാര്‍ച്ച് നടത്തിയത്.
നാദാപുരം സിഐ ഇ.വി.ഫായിസ് അലി, എസ്‌ഐ എസ്. ശ്രീജിത്ത് എന്നിവരും കേന്ദ്ര സൈനികര്‍ക്കൊപ്പം റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan