CrimeNEWS

രാത്രി ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; അച്ഛന്റെ സുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 32 കാരനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ആനന്ദപ്പള്ളി സ്വദേശി ആർ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മണക്കാട് മേടമുക്കിലായിരുന്നു ഇയാളുടെ താമസം.

ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. ഈ വർഷം ജൂൺ 9 നും 11 നും രാത്രിയിലാണ് കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്ന് അറിയിച്ചതു പ്രകാരം അടൂർ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പിന്നാലെ പോക്സോ വകുപ്പടക്കം ചുമത്തി കേസെടുക്കുകയായിരുന്നു.

തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ സി ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: