പാറശാല:മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മൻ.ദര്‍ശനത്തിനു ശേഷം 90 കിലോ പഞ്ചസാരയില്‍ തുലാഭാര വഴിപാടും അദ്ദേഹം നടത്തി.
രണ്ടുമണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പുതുപ്പള്ളി ഇലക്ഷനുമായി ബന്ധപ്പെട്ട് നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ അനുഗ്രഹവും ചാണ്ടി ഉമ്മൻ തേടിയിരുന്നു.
എന്‍റെ അപ്പ ഈ ക്ഷേത്രവുമായും മഠാധിപതിയുമായും ദീര്‍ഘ കലമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നും സത്യപ്രതിജ്ഞയ്ക്കു മുന്‍പ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നതായും ചാണ്ടി ഉമ്മൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan