NEWSPravasi

യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് വൻ ഓഫർ; ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ കോളുകളും

അബുദാബി: യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ കോളുകളും നൽകുന്ന മൊബൈൽ സർവ്വീസ് തൊഴിലാളികൾക്ക് മാത്രമായി പ്രഖ്യാപിച്ചു. ഹാപ്പിനെസ് സിം എന്നാണ് തൊഴിലാളികൾക്കുള്ള ഈ ഓഫറിന്റ പേര്.

പേരു പോലെത്തന്നെ പ്രവാസി തൊഴിലാളികളുടെ ഹാപ്പിനസ് ഉറപ്പാക്കാനാണ് ഈ സിം. കുടുംബത്തിലേക്ക് ഒന്ന് വിളിക്കാനും,
മക്കളെ കാണാനും വമ്പൻ ചെലവാണെന്ന് ഇനി വിഷമിക്കേണ്ട. വീഡിയോ കോളിന് ഡാറ്റ റീചാർജ് ചെയ്ത് മടുക്കേണ്ട. ഇനി ആറ് മാസത്തേക്ക് ഇന്റർനെറ്റ് ഡേറ്റ സൗജന്യം. ഇന്റർനാഷണൽ കോളിന്റെ അധിക ബില്ലും പേടിക്കേണ്ട. കുറഞ്ഞ നിരക്കാണ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

താരതമ്യേന കുറഞ്ഞ വരുമാനമുള്ള എന്നാൽ ഏറെ കഷ്ടപ്പെടുന്ന ബ്ലൂ കോളർ തൊഴിലാളികളെ സഹായിക്കാനാണ് മന്ത്രാലയത്തിന്റെ
ഈ ഓഫർ. മൊബൈൽ സേവന കമ്പനിയായ ‘ഡു’വുമായി ചേർന്നാണ് പുതിയ ഹാപ്പിനസ് സിം. സർവ്വീസ് സെന്ററുകളിൽ നിന്നും ഗൈഡൻസ് സെന്ററുകളിൽ നിന്നും ഓൺലൈനായും സിം എടുക്കാം. തൊഴിൽ കരാറുകൾ പുതുക്കുമ്പോഴും സിം കാർഡ് ലഭിക്കും.

രാജ്യത്തെ ബ്ലൂ കോളർ തൊഴിലാളികളുടെ ക്ഷേമം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഒത്തുചേരുന്നതു കൊണ്ടുതന്നെ ഡുവുമായുള്ള ഈ സഹകരണം ഏറെ സന്തോഷിപ്പിക്കുന്നതായി യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ആയേഷ ബെൽഹർഫിയ പറഞ്ഞു. താങ്ങാവുന്ന നിരക്കിൽ ആശയവിനിമയ സംവിധാനങ്ങൾ ഏർപ്പെടുത്തുക വഴി അവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കാനുള്ള അവസരം ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: