തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് റീജണല്‍ ഐഡിവിആര്‍എല്‍ ലാബിലും ആലപ്പുഴ എൻഐവിയിലും നിപാ വൈറസ് സ്ഥിരീകരിക്കാൻ സൗകര്യങ്ങളുമുണ്ട്.എന്നാല്‍, നിപാ അത്യന്തം അപകടകരമായ വൈറസായതിനാല്‍ പുണെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നുള്ള സ്ഥിരീകരണത്തെ മാത്രമേ ഔദ്യോഗികമായി കാണാവൂവെന്നാണ് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം.
ഈ നിര്‍ദേശം കാരണം കേരളത്തിലെന്നല്ല രാജ്യത്ത് മറ്റെവിടെയും നിപാ രോഗം സ്ഥിരീകരിക്കാനാകില്ല. ഈ വിഷയത്തില്‍ സംസ്ഥാനത്തിന് അധികാരം നല്‍കേണ്ടത് അത്യാവശ്യമായിട്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം അടക്കം നടപടി സ്വീകരിക്കാൻ തയാറായിട്ടില്ലെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
നിലവിൽ സാമ്ബിള്‍ അയച്ച് ഒരു ദിവസം മുഴുവൻ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് ഇതുമൂലം സംസ്ഥാനങ്ങൾക്കുള്ളത്. സാമ്ബിള്‍ ലഭ്യമായി 12 മണിക്കൂറില്‍ ഫലം ലഭ്യമാക്കാൻ കേരളത്തില്‍ സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കെയാണ് ഈ സാഹചര്യം.