Month: September 2023
-
Kerala
ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തുലാസിൽ; തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോൻ എംഎല്‍എ
തിരുവനന്തപുരം: സോളാർ വിവാദത്തിൽ കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തുലാസിലായതോടെ തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോൻ എംഎല്‍എ ഇടതുമുന്നണിക്ക് കത്ത് നൽകി. ഒറ്റ എംഎല്‍എമാരുള്ള ഘടകക്ഷികള്‍ക്ക് മന്ത്രി സ്ഥാനം ടേം അനുസരിച്ച് നല്‍കാനുള്ള ധാരണ നടപ്പാക്കാനാണ് ഇടതുമുന്നണി ആലോചന തുടങ്ങിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ തുടക്കത്തില്‍ ഇടതുമുന്നണി തീരുമാനമാണിത്. നവംബര്‍ 20 ന് രണ്ടര വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഘടക്ഷികളില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറും. പകരം കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലേക്ക് എത്തേണ്ടത്.എന്നാൽ സോളാർ വിവാദത്തിൽ കുരുക്കിലകപ്പെട്ട കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകാൻ തൽക്കാലം എൽഡിഎഫ് തയാറാകില്ലെന്നാണ് സൂചന. ഇതോടെയാണ് തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോൻ എംഎല്‍എ ഇടതുമുന്നണിക്ക് കത്ത് നൽകിയത്.നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ടിരുന്നെങ്കിലും തീരുമാനമൊന്നും ആയിരുന്നില്ല. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ സിപിഎമ്മില്‍ തന്നെ…
Read More » -
India
അക്കൗണ്ടില്‍ നയാപൈസയില്ലെങ്കിലും ഇനി ഗൂഗിള്‍ പേ വഴി പണമയക്കാം
ന്യൂഡൽഹി:അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലെങ്കിലും യു.പി.ഐ വഴി ഇനി പണമടയ്ക്കാം.റിസര്‍വ് ബാങ്ക് അടുത്തിടെ ക്രെഡിറ്റ് ലൈൻ സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ സൗകര്യം ഒരുങ്ങുന്നത്. ഉപയോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ വിനിമയങ്ങള്‍ നടത്താനും പിന്നീട് ഈ തുക തിരികെ അടയ്ക്കുകയും ചെയ്യുന്ന രീതിയാണിത്. നിലവില്‍ ഉപയോക്താക്കള്‍ക്ക് സേവിംഗ്സ് അക്കൗണ്ടുകള്‍, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍, പ്രീ പെയ്ഡ് വാലറ്റുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ മാത്രമാണ് യു.പി.ഐ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നത്. എന്നാല്‍ പുതിയ സൗകര്യത്തിലൂടെ മുൻകൂട്ടി അനുവദിക്കപ്പെട്ട ക്രെഡിറ്റ് പരിധിക്കുള്ളിലുള്ള യു.പി.ഐ വിനിമയങ്ങളും സാധ്യമാകും. ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്ലിക്കേഷനുകളിലൂടെ ഈ സൗകര്യം ഉപയോഗപ്പെടുത്താം.കാലാവധി ദിവസത്തിന് മുമ്ബ് കുടിശ്ശിക തീര്‍ക്കണം. ക്രെഡിറ്റ് ലൈൻ സൗകര്യം നല്കുമ്ബോള്‍ ഉപയോഗിക്കുന്ന തുകയ്ക്ക് ചില ബാങ്കുകള്‍ പലിശ ഈടാക്കുമെന്നാണ് വിവരം. ബാങ്കുകള്‍ അനുവദിക്കുന്ന തിരിച്ചടവ് കാലയളവിലും വ്യത്യാസമുണ്ടാകാം.
Read More » -
Kerala
നിപ ജാഗ്രത: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി; നിർദേശങ്ങളുമായി കോഴിക്കോട് കളക്ടർ
കോഴിക്കോട്: നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദർശിച്ചത്. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധു വീടും മരണപ്പെട്ട വ്യക്തി പോയിരിക്കാൻ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദർശിച്ചു. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിൽ എത്തിയത്. നാളെ അവധി നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) സെപ്റ്റംബർ 16നും അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം. പ്രധാന ഫോണ്‍ നമ്പറുകള്‍ നിപാ സ്ഥിരീകരിച്ചവരുമായി…
Read More » -
Health
ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങൾ; ശ്വാസകോശ അർബുദം നിയന്ത്രിക്കാനുള്ള വഴികൾ
ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. സ്ത്രീകൾക്കിടയിലും ശ്വാസകോശ അർബുദം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ശ്വസന പ്രക്രിയയിൽ ശ്വാസകോശം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ശ്വാസകോശ അർബുദത്തിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ്. കാരണം ഇത് ജീവന് ഭീഷണിയാണ്. ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി അത് വിപുലമായ ഘട്ടത്തിൽ എത്തുമ്പോഴാണ് ഉണ്ടാകുന്നത്. വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചിലെ വേദന, മനഃപൂർവമല്ലാത്ത ഭാരം കുറയൽ, അസ്ഥി വേദന, ഇടയ്ക്കിടെയുള്ള തലവേദന, പരുക്കൻ ശബ്ദം എന്നിവയെല്ലാം ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളാണ്. ശ്വാസകോശ രോഗത്തിന്റെ അപകടസാധ്യതയ്ക്ക് നിരവധി ഘടകങ്ങൾ കാരണമാകും. പാസീവ് സ്‌മോക്കിങ്, അഥവാ, മറ്റൊരാൾ വലിച്ചുവിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതും ശ്വാസകോശ കാൻസറിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഒരു വീട്ടിൽ സ്ഥിരമായി പുകവലിക്കുന്ന ഒരാളുണ്ടെങ്കിൽ ആ വീട്ടിലെ മുഴുവൻ ആളുകളും ശ്വാസകോശ അർബുദത്തിന്റെ റിസ്കിലാണ് എന്നർത്ഥം. പക്ഷെ ശ്വാസകോശ കാൻസറിന്റെ തുടക്കത്തിൽ പുറമെ ലക്ഷണങ്ങൾ കാണുന്നത് വളരെ അപൂർവമാണ്. ശ്വാസകോശ അർബുദ സാധ്യത നിയന്ത്രിക്കാനുള്ള…
Read More » -
Kerala
സിപിഎം പുറത്താക്കിയ മുൻ ഏരിയാ സെക്രട്ടറി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിൽ മത്സര രംഗത്ത്
കൊച്ചി: സിപിഎം പുറത്താക്കിയ മുൻ ഏരിയാ സെക്രട്ടറി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിൽ മത്സര രംഗത്ത്. പിറവത്തെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പാർട്ടി പുറത്താക്കിയ ഷാജു ജേക്കബാണ് ഇടത് പാനലിൽ സ്ഥാനാർത്ഥി. ഇദ്ദേഹം മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകി. ഷാജു ജേക്കബിനെ പാർട്ടിയിൽ തിരിച്ചെടുത്തിട്ടില്ലെന്നും പ്രാദേശിക ഘടകത്തിന്‍റെ ആവശ്യപ്രകാരമാണ് മത്സരിക്കാൻ അനുമതി നൽകിയതെന്നും സിപിഎം ജില്ല നേതൃത്വം പ്രതികരിച്ചു. എറണാകുളം പാലക്കുഴ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് ഷാജു സ്ഥാനാർത്ഥിയായത്. എൽഡിഎഫ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുക്കാൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. പിറവം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ സിന്ധുമോൾ ജേക്കബിന്‍റെ തോൽവിയെ തുടർന്നാണ് മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിനെ പാർട്ടി പുറത്താക്കിയത്. ജില്ലാ കമ്മിറ്റിയുടെ സസ്പെൻഷൻ വെട്ടി സംസ്ഥാന സമിതി ഷാജുവിനെ പുറത്താക്കുകയായിരുന്നു. എന്നാൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അനധികൃത സ്വത്ത് സമ്പാദനം…
Read More » -
Kerala
കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ഓഗസ്റ്റ് 29ന് വിവിധ സമയങ്ങളില്‍ ഉണ്ടായിരുന്ന എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരു നിപ കേസ് കൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. നിപ ബാധിച്ച് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉള്ള 39 വയസുകാരനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെറുവണ്ണൂർ സ്വദേശിയാണ്. ആശുപത്രിയിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന് രോഗിയുമായി സമ്പർക്കമുണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്‍ക് കോൺടാക്ടിൽ ഉള്ള എല്ലാവരെയും പരിശോധിക്കാനാണ് നിലവിൽ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധിക്കും. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവർത്തകന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചയാളിനും മറ്റ് ലക്ഷമങ്ങളൊന്നുമില്ല. ചികിത്സയിലുള്ള ഒൻപത് വയസുകാരൻ വെന്റിലേറ്ററിൽ ആണെങ്കിലും ആരോഗ്യ നില ഇപ്പോൾ സ്റ്റേബിൾ ആണെന്നും മന്ത്രി വീണാജോർജ് പറഞ്ഞു. അതേസമയം കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓഗസ്റ്റ് 29ന് വിവിധ സമയങ്ങളിൽ ഉണ്ടായിരുന്ന എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിപ കൺട്രോൾ…
Read More » -
Kerala
കരുവന്നൂർ, പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുകൾ ഒറ്റപ്പെട്ട സംഭവങ്ങൾ; സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടനടി നടപടി മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: കരുവന്നൂർ, പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുകൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. സഹകരണ നിയമ ഭേദഗതി ബില്ല് നിയമസഭ പാസാക്കിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടനടി നടപടിയുണ്ടാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മാത്യു കുഴൽനാടന്റെ സഭയിലെ കരുവന്നൂർ പരാമർശത്തിൽ സ്പീക്കർ റൂളിംഗ് നടത്തിയതിനാൽ കൂടുതൽ പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എസി മൊയ്തീനെ ചോദ്യം ചെയ്തോട്ടെയെന്നും ഇഡി കേസിൽ പലർക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ തട്ടിപ്പിൽ എസി മൊയ്‌തീൻ സഹായിച്ചെന്ന ഇടനിലക്കാരന്റെ മൊഴിയെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും താനൊന്നും കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ഭേദഗതി ബിൽ തയ്യാറാക്കിയത് 18 സിറ്റിങ്ങിന് ശേഷമാണെന്ന് മന്ത്രി വിശദീകരിച്ചു. സഹകരണ ബാങ്കുകളിൽ ക്രമക്കേട് തടയുന്നതിന് സമയബന്ധിത പരിശോധ നടത്തും. ഇനി ടീം ഓഡിറ്റ് മാത്രമേ നടത്തൂവെന്നും സ്ഥിരം…
Read More » -
Crime
തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങൾ നൽകി, ലഹരി ഉപയോഗം മറച്ചുവെച്ചു; അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻറെ മകൻ ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം. 2018ൽ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങൾ നൽകി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങൾ. തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറൽ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ ഇനി ഹണ്ടർ ബൈഡൻ വിചാരണ നേരിടണം. അമേരിക്കയിൽ ലഹരി ഉപയോഗിക്കുന്നവർക്ക് തോക്ക് കൈവശം വെയ്ക്കാനാവില്ല. 2018ലെ കേസിലാണ് ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തോക്ക് നിയമ ലംഘനത്തിന് പരമാവധി ശിക്ഷ 25 വർഷം തടവാണ്. 2024 ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഈ കേസ് ജോ ബൈഡന് തലവേദനയായേക്കും. അമേരിക്കൻ ചരിത്രത്തിലാദ്യമായാണ് സിറ്റിങ് പ്രസിഡൻറിൻറെ മകനെതിരെ ജസ്റ്റിസ് ഡിപാർമെൻറ് കുറ്റം ചുമത്തിയത്. രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് ഈ കേസെന്ന് ഹണ്ടർ ബൈഡന്റെ അഭിഭാഷകൻ ആബെ ലോവൽ സിഎൻഎന്നിന് നൽകിയ…
Read More » -
Kerala
ഭാര്യ പ്രസവിക്കുന്നത് കാണാന്‍ താല്‍പര്യമില്ലാതിരുന്ന യുവാവിനെ ധൈര്യപ്പെടുത്തി സാക്ഷിയാക്കി; തുടര്‍ന്നുണ്ടായ മാനസിക വൃഥയുടെ പേരില്‍ ആശുപത്രിയോട് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്!
മെല്‍ബണ്‍: ഭാര്യയുടെ പ്രസവത്തിന് സാക്ഷിയാവേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ മാനസിക വൃഥയുടെ പേരില്‍ ആശുപത്രിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്. ഭാര്യ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത് കാണാന്‍ ഇടയായ അനില്‍ കൊപ്പുല എന്ന യുവാവാണ് ആശുപത്രിക്കെതിരെ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഓസ്ട്രേലിയയിലെ മെല്‍ബണിലെ റോയല്‍ വുമന്‍സ് ആശുപത്രിക്കെതിരെയാണ് പരാതി. 2018ലായിരുന്നു അനിലിന്‍റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്. രക്തവും അവയവങ്ങളുമെല്ലാം കാണേണ്ടി വന്നത് താരതമ്യം ചെയ്യാനാവാത്ത ട്രോമയാണ് യുവാവിന് നല്‍കിയത്. വിവാഹ ബന്ധം വരെ തകരുന്ന സ്ഥിതിയിലേക്കും സംഭവം നയിച്ചെന്നും യുവാവ് പരാതിയില്‍ വിശദമാക്കുന്നു. ഭാര്യ പ്രസവിക്കുന്നത് കാണാന്‍ താല്‍പര്യമില്ലാതിരുന്ന യുവാവിനെ ധൈര്യപ്പെടുത്തി ആശുപത്രി അധികൃതര്‍ കാണിക്കുകയായിരുന്നുവെന്നാണ് പരാതി. ആശുപത്രി ജീവനക്കാര്‍ തങ്ങളുടെ ജോലിയില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. കോടതിയില്‍ യുവാവ് തന്നെയാണ് പരാതി വാദിച്ചത്. എന്നാല്‍ കൃത്യ വിലോപമെന്ന ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. എന്നാല്‍ യുവാവിന്റെ പരാതി കോടതി തള്ളി. കോടതി നടപടികളെ ചൂഷണം ചെയ്യുന്നുവെന്ന…
Read More » -
Local
കാസർകോട് ഉദുമയിൽ അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ
കാസർകോഡ്: കാസർകോട് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30) മകൾ അനാന മറിയ (5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായിരുന്നു. കളനാട് അരമങ്ങാനം അമരാവതി താജുദ്ദീന്‍റെ ഭാര്യയാണ് റുബീന. അഞ്ചുവയസ്സുള്ള മകളുമായി കിണറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലാണ്. ഇവരെ കാണാതായതിനെ തുടര്‍ന്ന് വീടിനടുത്തുള്ള കിണറിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സസും എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുടംബത്തില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി അറിവില്ല. ഇവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണ്.
Read More »