തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള സമീപകാലത്ത് ബിരുദ പഠനം പൂർത്തിയാക്കിയവർക്കായി സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കു പെയ്ഡ് ഇന്റേൺഷിപ്പ് അവസരമൊരുക്കുന്നു. അസാപ് കേരള തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും അവസരം ലഭിക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://t.ly/asapk എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതാത് വകുപ്പുകളിലെ അവസരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ അനുയോജ്യരാണോ എന്ന് വിലയിരുത്തുന്നതിന് ഒരു പ്രത്യേക സ്ക്രീനിംഗ് പ്രക്രിയ ഉണ്ടായിരിക്കും.
എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഓരോ സ്ഥാനത്തിനും ഓരോ റാങ്ക് ലിസ്റ്റ് ഉണ്ടായിരിക്കും. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രഖ്യാപന തീയതി മുതൽ 3 മാസത്തേക്ക് സാധുതയുള്ളതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതക്കനുസരിച്ചു അതത് ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക് ഈ കാലയളവിൽ പരിഗണിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: 27 സെപ്റ്റംബർ 2023.
നിലവിലെ അവസരങ്ങൾ
- ലൈഫ് മിഷൻ, തിരുവനന്തപുരം – 3 ഒഴിവുകൾ
എ) ഡാറ്റാ എൻട്രി വേഡ് പ്രോസസ്സിംഗ് ഇന്റേൺ.
യോഗ്യത: ഡാറ്റാ എൻട്രിയിലും വേഡ് പ്രോസസ്സിംഗിലും പ്രാവീണ്യമുള്ള ഏതെങ്കിലും ബിരുദം. സ്റ്റൈപ്പൻഡ്: പ്രതിമാസം 10,000 രൂപ.
- എനർജി മാനേജ്മെന്റ് സെന്റർ, തിരുവനന്തപുരം – 2 ഒഴിവുകൾ
എ) റിസപ്ഷനിസ്റ്റ് ഇന്റേൺ
യോഗ്യത: ഏതെങ്കിലും ബിരുദം. മികച്ച ആശയവിനിമയ വൈദഗ്ധ്യവും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും. സ്റ്റൈപ്പൻഡ്: പ്രതിമാസം 10,000 രൂപ.
ബി) ഇലക്ട്രീഷ്യൻ ഇന്റേൺ
യോഗ്യത: ഐടിഐ (ഇലക്ട്രീഷ്യൻ) അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. സ്റ്റൈപ്പൻഡ്: പ്രതിമാസം 10,000 രൂപ.
- വാട്ട്സൺ എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് – ഒന്നിലധികം ഇന്റേൺഷിപ്പ് അവസരങ്ങൾ, തിരുവനന്തപുരവും കൊല്ലവും
എ) സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഇന്റേൺ – 20 ഒഴിവുകൾ
യോഗ്യത:എംബിഎ/ഏതെങ്കിലും ബിരുദം. ഇരുചക്രവാഹനവും സാധുവായ ലൈസൻസും ഉണ്ടായിരിക്കണം. സ്റ്റൈപ്പൻഡ്: പെട്രോൾ അലവൻസിനൊപ്പം പ്രതിമാസം 6,000-10,000 രൂപ.
ബി) എച്ച്ആർ ഇന്റേൺ – 2 ഒഴിവുകൾ
സ്ഥലം: തിരുവനന്തപുരം
യോഗ്യത: എംബിഎ, എച്ച്ആർ, ഫിനാൻസ് സ്ട്രീം എന്നിവയിൽ, മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിൽ (വേഡ്, എക്സൽ, പവർപോയിന്റ്) പ്രാവീണ്യം. സ്റ്റൈപ്പൻഡ്: പ്രതിമാസം 12,000-18,000 രൂപ.
- കേരള മലിനീകരണ നിയന്ത്രണ ബോർഡ്- 13 ഒഴിവുകൾ
സ്ഥലം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പെരുമ്പാവൂർ, ഇടുക്കി, ഏലൂർ, വയനാട്, പാലക്കാട്, മലപ്പുറം. യോഗ്യത: ബി.ടെക് സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്, സ്റ്റൈപ്പൻഡ്: പ്രതിമാസം 10000 രൂപ.