ഗോവിന്ദന്‍ മാഷിന്റെ സാന്നിധ്യത്തില്‍ മേയര്‍ക്ക് വിമര്‍ശനം; പാര്‍ട്ടി യോഗത്തില്‍ മറനീക്കി ഭിന്നത

തിരുവനന്തപുരം: സി.പി.എം. വിളിച്ചുചേര്‍ത്ത സ്ഥിരം സമിതി അധ്യക്ഷരുടെ യോഗത്തില്‍ മേയറെയും കോര്‍പ്പറേഷന്‍ ഭരണത്തെയും വിമര്‍ശിച്ച് വനിതാ കൗണ്‍സിലര്‍ രംഗത്തുവന്നതോടെ മറനീക്കി പുറത്തുവന്നത് കൗണ്‍സിലര്‍മാര്‍ക്കിടയിലെ പടലപ്പിണക്കം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബുവാണ് മേയറെയും ഭരണത്തെയും പരോക്ഷമായി വിമര്‍ശിച്ചത്. നഗരസഭ പിടികൂടിയ അനധികൃത മാലിന്യവാഹനം വിട്ടുകൊടുക്കാനുള്ള സ്ഥിരംസമിതി അധ്യക്ഷയുടെ ശുപാര്‍ശ ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളാത്തത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഇതിനു പിന്നില്‍. സി.ഐ.ടി.യു. പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നുള്ള മാലിന്യങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് … Continue reading ഗോവിന്ദന്‍ മാഷിന്റെ സാന്നിധ്യത്തില്‍ മേയര്‍ക്ക് വിമര്‍ശനം; പാര്‍ട്ടി യോഗത്തില്‍ മറനീക്കി ഭിന്നത