
ബംഗളൂരു: കോള്‍സെന്റര്‍ ജീവനക്കാരിയുടെയും മകന്റെയും കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.മുപ്പത്തിമൂന്നുകാരിയായ നവനീതയും മകൻ ശ്രുജനുമാണ് കൊല്ലപ്പെട്ടത്.
കേസില്‍ യുവതിയുടെ കാമുകനായ ബംഗളൂരു സ്വദേശി ശേഖറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. മകനൊപ്പമായിരുന്നു താമസം. ഇതിനടയില്‍ ശേഖറുമായി പ്രണയത്തിലായി. അടുത്തിടെ മറ്റൊരാളുമായി യുവതി ബന്ധം സ്ഥാപിച്ചതാണ് കൃത്യത്തിന് പിന്നിലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയേയും മകനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു നവനീതയുടെ മൃതദേഹം. ഭര്‍ത്താവ് ചന്ദ്രുവാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തിരുന്നു. ശ്രുജനു പുറമെ യുവതിയ്ക്ക് ഒരു മകൻ കൂടിയുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan