തിരുവനന്തപുരം:പരാതി തരാനായി ഇനി ആരും സ്റ്റേഷനിലേക്ക് വരേണ്ടെന്ന് കേരള പോലീസ്.ഇനി മുതല്‍ പരാതി നല്‍കാനായി പോലീസ് സ്റ്റേഷനില്‍ നേരിട്ട് പോവേണ്ടതില്ല. അതിനായി ആകെ വേണ്ടത് ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് ലോകത്ത് എവിടെ ഇരുന്നു കൊണ്ടും നിങ്ങള്‍ക്ക് നിങ്ങളുടെ പരാതികള്‍ പോലീസില്‍ അറിയിക്കാം.
കേരള പോലീസ് തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുവഴിയാണ് ഇക്കാര്യം അറിയിച്ചത്.ഇതിനായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസിന്‍റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി സമര്‍പ്പിക്കാനാവും.
ഈ സംവിധാനത്തിലൂടെ പോലീസ് സ്റ്റേഷൻ മുതല്‍ ഡിജിപി ഓഫീസിലേക്ക് വരെ നിങ്ങള്‍ക് നിങ്ങളുടെ പരാതി സമര്‍പ്പിക്കാനാകും. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ സാധിക്കും.