KeralaNEWS

കേരളത്തിൽ ഓടുന്ന ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു;സർവീസുകളിലും മാറ്റം

തിരുവനന്തപുരം:കേരളത്തിലോടുന്ന  ട്രെയിനുകള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു.

മംഗളൂരു –- തിരുവനന്തപുരം മലബാര്‍എക്സ്പ്രസിന് (ട്രെയിൻ നമ്ബര്‍ 16629 -16630) 22 മുതല്‍ പട്ടാമ്ബിയിലും ചണ്ഡീഗഡ് – കൊച്ചുവേളി കേരള സമ്ബര്‍ക്ക് ക്രാന്തി എക്സ്പ്രസിന് 23 മുതല്‍ തിരൂരിലും സ്റ്റോപ്പ് അനുവദിച്ചു.

ജാംനഗര്‍ – തിരുനെല്‍വേലി ദ്വൈവാര എക്സ്പ്രസിന് 21 മുതല്‍ തിരൂരില്‍ സ്റ്റോപ്പ് ഉണ്ടാകും. ഗാന്ധിധാം – തിരുനെല്‍വേലി പ്രതിവാര ഹംസഫര്‍ എക്സ്പ്രസ് കണ്ണൂരില്‍ 28 മുതല്‍ നിര്‍ത്തും. കൊച്ചുവേളി – യശ്വന്ത്പൂര്‍ പ്രതിവാര എക്സ്പ്രസിന് 25 മുതല്‍ തിരുവല്ല സ്റ്റേഷനിലും എറണാകുളം – ഹാതിയ ധര്‍ത്തി അബ പ്രതിവാര എക്സ്പ്രസിന് 28 മുതല്‍ ആലുവയിലും ഗുരുവായൂര്‍ -ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന് 24 മുതല്‍ പറവൂരിലും നാഗര്‍കോവില്‍ – മംഗലാപുരം – പരശുറാം എക്സ്പ്രസിന് 25 മുതല്‍ ചെറുവത്തൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. പാലക്കാട് -തിരുനെല്‍വേലി പാലരുവി എക്സ്പ്രസിന് 21 മുതല്‍ തെന്മല സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.

Signature-ad

ഇതോടൊപ്പം എറണാകുളം വേളാങ്കണ്ണി ബൈവീക്ക്‌ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്‌ലി ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തുത്തൂക്കുടിയിലേക്കും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാനും ഉത്തരവായിട്ടുണ്ട്.പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ഇനിമുതല്‍ 3AC സ്ലീപ്പര്‍ ഉള്‍പ്പെടെ, ഗുരുവായൂര്‍ – മധുര റൂട്ടില്‍ ഓടും.

ഗുരുവായൂര്‍-പുനലൂര്‍, മധുര- ചെങ്കോട്ട, ചെങ്കോട്ട-കൊല്ലം എന്നീ മൂന്ന് ട്രെയിനുകള്‍ ഒന്നാക്കിയാണ് ഗുരുവായൂർ മധുര റൂട്ടിലെ പുതിയ സർവീസ്. ഓഗസ്റ്റ് 27 മുതല്‍ മധുര-ഗുരുവായൂര്‍ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കും.

ഓണക്കാലത്ത് നാഗര്‍കോവിലില്‍ നിന്ന് കോട്ടയം, കൊങ്കണ്‍ വഴി പനവേലിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാഗര്‍കോവിലില്‍ നിന്ന് 22, 29, സെപ്റ്റംബര്‍ 5 തീയതികളില്‍ പകല്‍ 11.35-ന് പുറപ്പെടുന്ന തീവണ്ടി (നമ്ബര്‍ 06071) പിറ്റേന്ന് രാത്രി 10.45-ന് പനവേലിലെത്തും. പനവേലില്‍ നിന്ന് 24, 31, സെപ്റ്റംബര്‍ 7 തീയതികളില്‍ പുലര്‍ച്ചെ 12.10-ന് മടക്കയാത്ര ആരംഭിക്കുന്ന തീവണ്ടി (06072) പിറ്റേന്ന് രാവിലെ 10-ന് തിരുവനന്തപുരത്തെത്തും.

അതേപോലെ ‍ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിന്റെ സമയം ഞായറാഴ്ച (ഓഗസ്റ്റ് 20) മുതല്‍ മാറ്റിയിട്ടുണ്ട്.ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം 2.50 ഓടെ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ 20 മുതല്‍ 3.50നാകും പുറപ്പെടുക. എറണാകുളം ജങ്ഷനില്‍ ഇത് 5.20 ഓടെയാകും എത്തിച്ചേരുക. ഷൊര്‍ണ്ണൂരില്‍ 7.47നും എത്തിച്ചേരും.

Back to top button
error: