KeralaNEWS

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

പാലക്കാട്:മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.മീനാക്ഷിപുരം രാജാമാണിക്യം കോളനിയിലെ സംഗീത പാര്‍ഥിപന്‍ ദമ്ബതികളുടെ മകള്‍ 58 ദിവസം മാത്രം പ്രായമുള്ള സിഫിഷയാണ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരണമടഞ്ഞത്.

ശനിയാഴ്ച അര്‍ധരാത്രിയോടെ അമ്മ മടിയിലിരുത്തി മുലപ്പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ താഴെ കിടത്തി ഉറക്കിയിരുന്നു.എന്നാല്‍ കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ഛര്‍ദിക്കുകയും പെട്ടെന്ന് അബോധാവസ്ഥയിലാകുകയും ചെയ്തതോടെ കുഞ്ഞിനെ  മീനാക്ഷിപുരത്തുനിന്നും ആംബുലന്‍സില്‍ ചിറ്റൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രഥാമിക നിഗമനം.

Back to top button
error: