IndiaNEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ.

സുഹൃത്തിന്റെ മകളായ 14കാരി വിദ്യാര്‍ഥിനിയെ 2020 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇയാൾ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇക്കാര്യം ഉദ്യോഗസ്ഥൻ ഭാര്യയോട് തുറന്നുപറഞ്ഞു.പിന്നാലെ ഭാര്യ മകനെ മെഡിക്കല്‍ ഷോപ്പില്‍ വിട്ട് മരുന്നു വാങ്ങിപ്പിക്കുകയും വീട്ടില്‍ വെച്ചുതന്നെ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Signature-ad

പോക്സോ അടക്കം വിവിധ വകുപ്പ് പ്രകാരമാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥന്‍റെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Back to top button
error: