ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മാരുതിയുടെ പുതിയ മോഡല്‍ ഈക്കോ സെവൻ സീറ്റര്‍ വാഹനം. ബംഗളൂരുവില്‍ ഐ.ടി സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി അഭിലാഷാണ് വാഹനം സമര്‍പ്പിച്ചത്.
ഇന്നലെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനട സത്രം ഗേറ്റിന് സമീപം നടന്ന ചടങ്ങില്‍ അഭിലാഷില്‍ നിന്നും ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്ബൂതിരിപ്പാട് വാഹനം എറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ടി.രാധിക, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ഇൻ ചാര്‍ജ് എം.രാധ, അസി.മാനേജര്‍മാരായ എ.വി. പ്രശാന്ത്, പി.വി. സത്യൻ എന്നിവര്‍ സന്നിഹിതരായി.