KeralaNEWS

മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയില്‍ പ്രചാരണത്തിന് വന്നാല്‍ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കൂടും: രമേശ് ചെന്നിത്തല

കോട്ടയം:പുതുപ്പള്ളിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിന് വന്നാല്‍ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കൂടുമെന്ന് രമേശ് ചെന്നിത്തല. ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അതിനോടൊന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി ജനത്തെ കൊഞ്ഞനംകുത്തിക്കാണിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷനേതാവുകൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു.

ശാസ്ത്രീയമായ രീതിയില്‍ അഴിമതി നടത്താന്‍ മുഖ്യമന്ത്രിയെ കഴിഞ്ഞേ മറ്റൊരാള്‍ ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ ഏഴുമാസമായി പ്രതികരിക്കാനോ ജനങ്ങളോട് സംസാരിക്കാനോ മുഖ്യമന്ത്രി തയാറാകുന്നില്ല. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി ഒരു കിങ്കരനായി മാറിയിരിക്കുകയാണ്.

Signature-ad

മുഖ്യമന്ത്രിക്ക് വെഞ്ചാമരം വീശുകയും മംഗളപത്രം നല്‍കുകയുമാണ് ചെയ്യുന്നത്. ന്യായീകരിക്കാന്‍ കിങ്കരന്മാരെ ഇറക്കിവിടുന്നു. മാത്യു കുഴല്‍നാടന്‍ വസ്തുതാപരമായി ആരോപണം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. പണ്ട് താന്‍ ഇത്തരം വസ്തുതകള്‍ പുറത്തുവിട്ടപ്പോള്‍ സൈബര്‍ ഗുണ്ടകള്‍ ആക്രമിച്ചു.

ഇന്നും അതേ ശൈലിയാണ് സിപിഎം പിന്തുടരുന്നത്. തുടര്‍ഭരണം ഏത് അഴിമതിയും നടത്താനുള്ള അവസരമായാണ് മുഖ്യമന്ത്രി കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: