IndiaNEWS

കേരള പോലീസ് ചമഞ്ഞ് തട്ടിപ്പ് ; മംഗലാപുരത്ത് മലയാളി വിദ്യാര്‍ഥി അറസ്റ്റിൽ

മംഗലാപുരം:കേരള പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍. ഇടുക്കി പള്ളിവാസല്‍ അമ്ബഴച്ചാല്‍ പച്ചോളി തോക്കുകരയിലെ ബെനഡിക്‌ട് സാബുവാണ് (25) അറസ്റ്റിലായത്.

മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയാണ്.കോളേജില്‍ മംഗളൂരു പോലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ തട്ടിപ്പിന് ശ്രമിച്ചത്.

Signature-ad

ഇയാളിൽ നിന്നും ഒട്ടേറെ വകുപ്പുകളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കേരള പോലീസിന്റെ യൂണിഫോമും കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: