Month: August 2023

  • Food

    ഓണസദ്യ: അത്യാവശ്യം വേണ്ട വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ

    സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കളം ഒരുക്കി ഇഷ്ടരുചികളും കഴിച്ചൊരു ഓണം…രണ്ട് പായസം ഉൾപ്പെടെ 13 വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ… 1)ഏത്തയ്ക്ക ഉപ്പേരി ഏത്തയ്ക്ക – 1 കിലോ വെളിച്ചെണ്ണ – അര കിലോ ഉപ്പ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ഏത്തയ്ക്ക തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്ത് പകുതി മൂപ്പാകുമ്പോൾ ഉപ്പ് ലായനി എണ്ണയിൽ തളിച്ച് വറുത്ത് കോരി എടുക്കുക. 2) ശർക്കര വരട്ടി ഏത്തയ്ക്ക – 1 കിലോ ശർക്കര – 1 കിലോ നെയ്യ് – 20 ഗ്രാം ചുക്ക് – 20 ഗ്രാം കുരുമുളക് പൊടി –20 ഗ്രാം എണ്ണ – അര കിലോ ഗരംമസാല – രുചിയ്ക്ക് ആവശ്യാനുസരണം. ജീരകം – 20 ഗ്രാം പാകം ചെയ്യുന്ന വിധം ഏത്തയ്ക്ക നടുവേ കീറി അൽപം കനത്തിൽ അരിഞ്ഞ് എണ്ണ തിളയ്ക്കുമ്പോൾ ഇട്ട് വറുത്ത് കോരി മാറ്റി വയ്ക്കുക.   ഒരുകിലോ ശർക്കരയിൽ…

    Read More »
  • India

    ട്രെയിനിലെ ഭക്ഷണം യാത്രക്കാരുടെ ജീവൻ എടുക്കുമ്പോൾ

    ന്യൂഡൽഹി:ബീഹാറിലെ പാറ്റ്നയില്‍ നിന്നും രാജസ്ഥാനിലെ കോട്ടയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ രണ്ടു വയോധികര്‍ മരിക്കുകയും മറ്റ് ആറ് പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്ത സംഭവത്തില്‍ റയില്‍വെ പാൻട്രി മാനേജര്‍ക്കെതിരെ കേസെടുത്ത് റയില്‍വെ പോലീസ്. പാറ്റ്ന – കോട്ട എക്സ്പ്രസിലെ എസി കോച്ചിലെ ‍യാത്രക്കാര്‍ക്കാണ് യാത്രക്കിടെ അസ്വാസ്ഥ്യമുണ്ടായത്.ഛത്തീസ്ഗഡില്‍ നിന്നുള്ള ‌സംഘത്തിനാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. സംഘം വാരാണസിയില്‍ നിന്ന് മഥുരയിലേക്കുള്ള യാത്രയിലായിരുന്നു.സംഘത്തിലെ നിരവധി പേര്‍ക്ക് ഛര്‍ദ്ദിയും ബോധക്ഷയവുമുണ്ടായതായാണ് റിപ്പോര്‍ട്ട്. യാത്രക്കാരില്‍ ചിലര്‍ക്ക് ഛര്‍ദ്ദി തുടങ്ങിയതോടെയാണ് വിവരം അറിയുന്നത് പ്രായമായ സ്ത്രീ ട്രെയിനില്‍ വെച്ചുതന്നെ മരിച്ചു.വയോധികനായ മറ്റൊരാള്‍ ചികിത്സക്കിടെയാണ് മരിച്ചത്.ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക സൂചന. 90 ഓളം അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് പേര്‍ നിലവില്‍ റെയില്‍വേ ആശുപത്രിയുടെ പരിചരണത്തിലാണ്. ഗുരുതരാവസ്ഥയിലാ‌യ മറ്റൊരാളെ ആഗ്രയിലെ എസ്‌എൻ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

    Read More »
  • NEWS

    യെല്ലപ്പട്ടി അഥവാ തമിഴ്നാട്ടിലെ’അവസാന ഗ്രാമം’

    അതിമനോഹരമാണ് കേരളത്തിനും തമിഴ്നാടിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന യെല്ലപ്പട്ടി എന്ന ഗ്രാമം. മൂന്നാര്‍-വട്ടവട റോഡില്‍ കുണ്ടളയ്ക്കും ടോപ് സ്റ്റേഷനും ഇടയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. തമിഴില്‍ ‘അവസാന ഗ്രാമം’ എന്നാണ് ‘യെല്ലപ്പെട്ടി’ എന്ന വാക്കിനര്‍ത്ഥം.അതിമനോഹരമായ കാഴ്ചകളാല്‍ സമ്ബന്നമാണ് യെല്ലപ്പട്ടി.മൂന്നാര്‍ ടൗണില്‍നിന്ന് 35 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തോട്ടം മേഖലയിലെ മറ്റ് സ്ഥലങ്ങളില്‍നിന്ന് വിപരീതമായി പച്ചക്കറി കൃഷികള്‍ കൊണ്ട് സമ്ബന്നമാണ് ഇവിടം. തേയിലത്തോട്ടങ്ങളുടെ നടുവിലായി തൊഴിലാളി ലയങ്ങളും വിവിധ മതങ്ങളുടെ ആരാധനാലയങ്ങളും സര്‍ക്കാര്‍ സ്കൂളും കൃഷിയിടങ്ങളും അടങ്ങുന്നതാണ് ഈ ഗ്രാമം. ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, ബട്ടര്‍ബീൻസ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. കാളകളെ ഉപയോഗിച്ച്‌ പരമ്ബരാഗത രീതിയിലാണ് നിലം ഉഴുതുമറിക്കുന്നത്. വിനോദസഞ്ചാര മേഖലയിലും യെല്ലപ്പട്ടിക്ക് വലിയ പ്രാധാന്യമുണ്ട്. ടെന്റ് ക്യാമ്ബിങ്, ട്രക്കിങ്, റോക്ക് ക്ലൈമ്ബിങ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ക്ക് ഇവിടം വളരെ പ്രശസ്തമാണ്. സ്വകാര്യ മേഖലയിലുള്ള നിരവധി ടെന്റ് ക്യാമ്ബുകള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുപ്പക്കാരായ സഞ്ചാരികളാണ് കൂടുതലായും സാഹസിക വിനോദങ്ങള്‍ക്കായി ഇവിടെയെത്തുന്നത്. മൂന്നാറിലെത്തുന്ന വിനോദ…

    Read More »
  • Kerala

    പുതുപ്പള്ളിയിൽ 7 സ്ഥാനാർത്ഥികൾ

    കോട്ടയം:‍ പുതുപ്പള്ളിയിലെ ചിത്രം തെളിഞ്ഞു.ആരും പത്രിക പിന്‍വലിച്ചില്ല, ഏഴ് സ്ഥാനാര്‍ഥികൾ.  പുതുപ്പള്ളിയിലെ സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും: അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ, ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), ചുറ്റിക, അരിവാൾ, നക്ഷത്രം ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല് പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി )- ചക്ക ഷാജി (സ്വതന്ത്രസ്ഥാനാർഥി)- ബാറ്ററി ടോർച്ച് സന്തോഷ് പുളിക്കൽ (സ്വതന്ത്ര സ്ഥാനാർഥി) -ഓട്ടോറിക്ഷ. സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്.എട്ടിന് വോട്ടെണ്ണല്‍ നടക്കും.

    Read More »
  • Kerala

    സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വില്പനക്കാർക്കും 6000 രൂപ ഓണക്കാല ഉത്സവബത്ത

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിൽ ഓണം ഉത്സവബത്ത നൽകും. 38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകുന്നതിനായി  24.04 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാലാണ് അറിയിച്ചത്. അതേസമയം ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന യുഡിഎഫ് ഭരണകാലത്തെ ആശങ്കകൾ എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായെന്ന് മന്ത്രി പി രാജീവ്.ഓണമാകുമ്പോൾ രണ്ട് മാസത്തെ പെൻഷൻ കിട്ടുമെന്ന സന്തോഷവും സമാധാനവുമാണ് വയോജനങ്ങൾ പങ്കു വെക്കുന്നത്.  രണ്ട് വർഷമായി സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം എത്തുന്നില്ലെങ്കിലും ഇടതുപക്ഷ സർക്കാർ പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകുകയാണെന്നും മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ 60ലക്ഷത്തോളം ആളുകൾക്ക് കൈമാറിത്തുടങ്ങിയിട്ടുണ്ട്. അല്ലലില്ലാതെ സ്വന്തം നിലയിൽ ഓണം ആഘോഷിക്കാൻ വയോജനങ്ങൾക്കായി 1,762 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

    Read More »
  • India

    സ്കൂള്‍ ബസിടിച്ച്‌ പ്രധാനാധ്യാപകന് ദാരുണാന്ത്യം

    ലഖ്നോ: സ്കൂള്‍ ബസിടിച്ച്‌ ഹെഡ്മാസ്റ്റർക്ക് ദാരുണാന്ത്യം.ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ സുഖ്പുര ഗ്രാമത്തിലാണ് അപകടം. 55കാരനായ പ്രധാനാധ്യാപകൻ അരവിന്ദ് കുമാര്‍ ഉപാധ്യായയാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കോമ്ബോസിറ്റി കന്യ ജൂനിയര്‍ ഹൈസ്‌കൂളിലേക്ക് പോകുകയായിരുന്നു അരവിന്ദ് കുമാര്‍. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ പിറകില്‍ നിന്നെത്തിയ സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു. താഴെ വീണ അരവിന്ദ് കുമാറിന്‍റെ ശരീരത്തിലൂടെ ബസിന്‍റെ മുൻ ചക്രം കയറിയിറങ്ങി. ഡ്രൈവര്‍ ഇതോടെ വേഗത കുറച്ചെങ്കിലും നിര്‍ത്താതെ വീണ്ടും ബസ് മുന്നോട്ടെടുത്തതോടെ പിൻ ചക്രവും അരവിന്ദ് കുമാറിന്‍റെ ശരീരത്തിലൂടെ കയറിപ്പോകുകയായിരുന്നു.   അരവിന്ദ് കുമാര്‍ തല്‍ക്ഷണം മരിച്ചിരുന്നു.ഇതോടെ ഡ്രൈവർ ബസ് നിര്‍ത്താതെ വേഗതയില്‍ ഓടിച്ചുപോകുകയായിരുന്നു.ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

    Read More »
  • Kerala

    സിനിമാ തിയേറ്ററിനുള്ളിൽ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    കൊല്ലം: കരുനാഗപ്പള്ളിയില്‍ തിയേറ്ററിനുള്ളില്‍ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍.ഇന്നലെയായിരുന്നു സംഭവം. തഴവ തെക്കുമുറി പടിഞ്ഞാറ് സ്വദേശി അരവിന്ദിനെയാണ് (23) അറസ്റ്റ് ചെയ്തത്.പുതിയകാവിലുള്ള തിയേറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയെ സീറ്റിന്‍റെ പുറകിലിരുന്ന പ്രതി കടന്നു പിടിക്കുകയായിരുന്നു.പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് അച്ഛൻ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തള്ളിയിട്ട ശേഷം തിയേറ്ററില്‍ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസില്‍ പെണകുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിന്റെ പ്രതിയെ പിടികൂടുകയത്.പിടിയിലായ അരവിന്ദ് നേരത്തേയും പോക്സോ കേസിലും മോഷണ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Kerala

    പുതുപ്പള്ളി സ്വദേശി ബംഗളൂരിൽ മരിച്ച നിലയിൽ

    കോട്ടയം:പുതുപ്പള്ളി സ്വദേശി കക്കാട്ട് കാരാട്ട് വീട്ടില്‍ ജീമോന്‍ കെ. വര്‍ഗീസിനെ (43) ബംഗളൂരു ശിവാജി നഗര്‍ ഫ്രേസര്‍ടൗണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വര്‍ഷങ്ങളായി ബംഗളൂരുവില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഡോക്ടറായ മകൾക്കൊപ്പമായിരുന്നു താമസം.ആത്മഹത്യയാണെന്നാണ് പ്രാഥമക വിവരം.മലയാളി സമാജം ശിവാജി നഗര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) സ്വദേശത്തേക്ക് കൊണ്ടു പോകും. ഭാര്യ: നിഷ പി. തോമസ്. മക്കള്‍: അലന്‍ ജീമോന്‍, ഡോ. ആന്‍ മരിയ.

    Read More »
  • Kerala

    തുവ്വൂരില്‍ വീട്ടു വളപ്പില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി; കാണാതായ യുവതിയുടേതെന്ന് സംശയം

    മലപ്പുറം:തുവ്വൂരില്‍ വീട്ടു വളപ്പില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തുവ്വൂര്‍ കൃഷി ഭവനില്‍ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. പള്ളിപ്പറമ്ബ് മാങ്കൂത്ത് മനോജ് എന്നയാളുടെ ഭാര്യയാണ് സുജിത. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ യുവാവിന്റെ വീട്ടു വളപ്പിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിൻ വശത്ത് കുഴിച്ചിട്ട നിലയിലായിരുന്നു. എന്നാൽ കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.ഇന്ന് ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തും.സ്ഥലത്തു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
  • Kerala

    വി. അജിത്തിനെ പത്തനംതിട്ട പൊലീസ് ചീഫായി നിയമിച്ചു

    പത്തനംതിട്ട:തിരുവനന്തപുരം ഡി.സി.പി ആയിരുന്ന വി. അജിത്തിനെ പത്തനംതിട്ട പൊലീസ് ചീഫായി നിയമിച്ചു. അടുത്തയാഴ്ച ചുമതലയേല്‍ക്കും. നേരത്തെ സി.ഐ ആയും ഡിവെെ. എസ്.പി ആയും ജില്ലയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കൊല്ലം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആയിരിക്കെ പത്തനംതിട്ടയിലെ പ്രമാദമായ ഷാര്‍ജ സെക്സ് റാക്കറ്റ് കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്നു.വര്‍ക്കല സ്വദേശിയാണ് . പത്തനംതിട്ട പൊലീസ് ചീഫായിരുന്ന സ്വപ്നില്‍ മധുകര്‍ മഹാജൻ എൻ. ഐ.എയില്‍ നിയമിതനായതിനെ തുടര്‍ന്ന്  കോട്ടയം പൊലീസ് ചീഫിനായിരുന്നു ജില്ലയുടെ താത്കാലിക ചുമതല.

    Read More »
Back to top button
error: