Month: August 2023
-
Kerala
നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?
നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം. പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന്, സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും. സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങൾ നഷ്ടമായ ഫോണിൽ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ…
Read More » -
Kerala
ഓണം പൊലിമയോടെ ആഘോഷിക്കാന്‍ വിഘ്‌നങ്ങളൊന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെ തമിഴ്നാട്ടിൽ ഒരു ഗ്രാമം
തോവാളക്കാരുടെ ആരാധനാ മൂര്‍ത്തിയായ ചുടലമാടന്‍ സ്വാമിയുടെ പൂജാവിഗ്രഹത്തിനരികില്‍ വിഘ്‌നേശ്വര വിഗ്രഹം ഇടം നേടിയിട്ട് ഒരു വര്‍ഷം മാത്രമേ ആകുന്നുള്ളൂ.കോവിഡും പ്രളയവും കവര്‍ന്ന നാലു വര്‍ഷക്കാലത്തിന് ശേഷം 2022 ചിങ്ങം ഒന്നു മുതലാണ് വിഘ്‌നേശ്വര വിഗ്രഹവും പൂഗ്രാമത്തിൽ ഇടം നേടിയത്. ഓണം പൊലിമയോടെ ആഘോഷിക്കാന്‍ വിഘ്‌നങ്ങളൊന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് തോവാളയിലെ എല്ലാ പൂക്കടകളും ഇന്ന് തുറക്കുന്നത്.രാവിലെ വിഗ്രഹത്തിന് മുന്നില്‍ വിളക്ക് തെളിയിച്ച് തൊഴുതു നില്‍ക്കുമ്ബോഴും എല്ലാവരുടെയും ചുണ്ടുകളിൽ നിന്നും ഉയരുന്നത് വിശ്വാസത്തിലന്തര്‍തീനമായ ഈ മന്ത്രങ്ങള്‍ മാത്രം! ചിങ്ങം പിറന്നതോടെ തമിഴ്‌നാട്ടിലെ പൂക്കളുടെ ഗ്രാമമായ തോവാളയുമുണര്‍ന്നു കഴിഞ്ഞു.നാഗർകോവിലിൽ നിന്നും 15 കിലോമീറ്റര്‍ മാറി മയിലാടുംകുന്നിന്റെ താഴ്വരയിലെ പൂന്തോട്ടവും പൂച്ചന്തകളും പുലര്‍ച്ചെ മൂന്ന് മണി മുതല്‍ സജീവമാണ്.പൂവണിത്തെരുവില്‍ പത്തു ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തിന് കൊടിയേറി നില്‍ക്കുമ്ബോള്‍ , തോവാളക്കാരുടെ ആരാധനാ മൂര്‍ത്തിയായ ചുടലമാടന്‍ സ്വാമിയ്ക്കൊപ്പം പൂക്കടകളിൽ വിഘ്‌നേശ്വര വിഗ്രഹവും ഇടം നേടിയിട്ടുണ്ട്.ഇരുവർക്കും എന്നും രാവിലെ പുഷ്പാഭിഷേകത്തോടെയാണ് കച്ചവടം ആരംഭിക്കുന്നത്. മലയാളികളുടെ പൂക്കളമൊരുക്കാന്‍ മുന്‍ കാലങ്ങളിലൊക്കെ തമിഴ് നാടിനെയാണ് കൂടുതലും…
Read More » -
India
ഏഷ്യ കപ്പിൽ ബാക്കപ്പ് താരമായി ടീമില്‍ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ
മുംബൈ:ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ബാക്കപ്പ് താരമായി ടീമില്‍ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ.കെഎല്‍ രാഹുലിന് പരിക്കേറ്റതോടെയാണ് ബാക്കപ്പായി സഞ്‌ജു സാംസണെ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. രോഹിത് ശര്‍മ നേതൃത്വം നല്‍കുന്ന 17 അംഗ ടീമിനെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്‌ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ഏഷ്യ കപ്പ് സ്‌ക്വാഡിന് വലിയ പ്രധാന്യമുണ്ട്. എന്നാല്‍ 2022 തൊട്ടുള്ള ഏകദിനത്തിലെ കണക്ക് പരിശോധിച്ചാല്‍ വമ്ബന്‍ പേരുകാരായ മിക്ക താരങ്ങളേക്കാളും മിന്നും പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വാസ്തവം. ടീം അംഗങ്ങളുടെ പ്രകടനം രോഹിത് ശര്‍മ (ക്യാപ്റ്റൻ) – ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ രോഹിത്തിന് കീഴിലാണ് ഇന്ത്യ ഏഷ്യ കപ്പ് കളിക്കുന്നത്. 2022-ന്‍റെ തുടക്കം മുതല്‍ 17 ഏകദിനങ്ങളില്‍ നിന്ന് 45.14 ശരാശരിയില്‍ 632 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ശുഭ്‌മാൻ ഗില്‍ – സമീപകാലത്തായി മിന്നും ഫോമിലാണ് ശുഭ്‌മാന്‍ ഗില്‍. 2022 ജനുവരി മുതല്‍, 24 ഏകദിനങ്ങളില്‍ നിന്നും…
Read More » -
NEWS
മതാന്ധതയിലായിരുന്ന ഒരു സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള മാറ്റം; സൗദിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നിൽ
കുരിശിന്റെ ചിഹ്നമുള്ളതിനാല്‍ ഷെവര്‍ലെയുടെ വാഹനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്ന നാട്ടില്‍ ഇന്ന് കുരിശണിഞ്ഞ വിദേശ താരങ്ങള്‍ കളിക്കുന്നു.ആധുനികതയിലേക്ക് മാറുവാന്‍ ശരിയത്ത് നിയമങ്ങള്‍ പോലും റദ്ദാക്കിയ സൗദി ലോകത്തിന് പകരുന്ന പാഠമെന്ത് ? മതത്തിനുമപ്പുറം മാനവികതയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് സൗദി മാറിയതെങ്ങനെ? ഇന്ന് ലോകത്ത് യൂറോപ്പിനെ പോലും കിടപിടിക്കുന്ന രീതിയില്‍ പുരോഗമനം നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ.പൂര്‍ണ്ണമായും ഒരു ഇസ്ലാമിക രാജ്യം എന്ന നിലയില്‍ പരിഗണിക്കപ്പെടുമ്ബോഴും മത നിയമങ്ങള്‍ തീര്‍ത്ത കൂര്‍ത്ത മുനകളുള്ള വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാണ് സൗദി ഇന്ന് കാണുന്ന ആധുനിക സൗദിയായി രൂപം പ്രാപിച്ചത്. ഒരു പക്ഷെ ലോകത്തെ മറ്റ് മുസ്ലിം രാജ്യങ്ങളിലുള്ള ദാരിദ്ര്യത്തിന്റെ ഭീകര ദൃശ്യങ്ങള്‍ സൗദി ഉള്‍പ്പെടെയുള്ള മറ്റ് മിഡില്‍ ഈസ്റ്റ് മുസ്ലിം രാജ്യങ്ങളില്‍ കാണാനാകത്തതും അതുകൊണ്ടു തന്നെയാണ്. ഈ മുന്നോട്ട് പോക്കില്‍ സൗദി അറേബ്യ കിരീടാവകാശി എംബിഎസ് എന്ന മുഹമ്മദ് ബിൻ സല്‍മാൻ, ശരീഅത്ത് നിയമങ്ങളെപ്പോലും തള്ളി എന്നത് മതത്തിനുമപ്പുറം ലോകത്തെ വിശാലമായിക്കാണുവാൻ ഇന്നത്തെ സൗദി…
Read More » -
Movie
സൂപ്പർ താരങ്ങളില്ല: ദുൽഖറും നിവിൻ പോളിയും ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് ടീമും ഓണത്തിന് എത്തും
ഓണം റിലീസുകൾക്കായി തയാറെടുത്ത് മലയാള സിനിമകൾ. ഇത്തവണ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഒന്നും ഓണം റീലിസായി എത്തുന്നില്ല. പകരം യുവ താരങ്ങളുടെ സിനിമകൾ ആണ് ഓണത്തിന് മാറ്റ്കൂട്ടാൻ എത്തുക. മൂന്ന് ചിത്രങ്ങളാണ് ഈ പ്രാവശ്യം ഓണം റീലിസ് ആയി തിയറ്ററുകളിൽ എത്തുക.യുവതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്നു എന്നതുപോലെ തന്നെ യുവ സംവിധായകരുടെയും ചിത്രങ്ങളാണ് ഇതെല്ലം എന്ന പ്രത്യേകതയുമുണ്ട്. പാൻ ഇന്ത്യൻ ചിത്രം ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’യാണ് ഓഗസ്റ്റ് 24നാണ് റിലീസ് ചെയ്യുക. ദുൽഖർ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ശ്രദ്ധനേടിക്കഴിഞ്ഞു. സിനിമയുടെ ആദ്യ ദിന ബുക്കിങ് ഹൗസ് ഫുള്ളായതോടെ അധിക സ്ക്രീനിംഗ് കൂടി സിനിമ റീലിസ് ചെയ്യാൻ തയാറെടുത്തിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിങ് ഓഫ് കൊത്തയുടെ സംവിധായകൻ. അതുപോലെ ഓഗസ്റ്റ് 25-ന് റിലീസിനെത്തുന്ന ചിത്രമാണ് നിവിൻ പോളി നായകനാകുന്ന ‘രാമചന്ദ്ര ബോസ് ആൻഡ് കമ്പനി’. മാജിക് ഫ്രെയിംസും…
Read More » -
Kerala
രണ്ട് യുവതികൾക്ക് രക്ഷകരായി പോലീസ്: ഫാനില്‍ തൂങ്ങി മരിക്കാൻ തുനിഞ്ഞ 26 കാരിയെ കൊല്ലത്തും ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച 36കാരിയെ തൃക്കരിപ്പൂരിലും രക്ഷപ്പെടുത്തി
കൊല്ലം ചിതറയില്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാൻ തുനിഞ്ഞ 26കാരിയെ രക്ഷപ്പെടുത്തി പോലീസ്. ചിതറ സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വളവുപച്ചയിലാണ് സംഭവം. രാത്രിയില്‍ വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടിലെ മുറിയുടെ വാതിലടച്ച് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. സംശയം തോന്നി അമ്മ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവതി വാതില്‍ തുറന്നില്ല. ഒടുവില്‍ അമ്മ പരിഭ്രമത്തോടെ ചിതറ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് യുവതിയുടെ വീട്ടിലെത്തി. പോലീസ് വിളിച്ചിട്ടും യുവതി വാതില്‍ തുറന്നില്ല. ഇതോടെ പോലീസ് സംഘം വാതില്‍ ചവിട്ടിപ്പൊളിച്ചു. സീലിങ്ങ് ഫാനില്‍ അര്‍ധപ്രാണനുമായി തൂങ്ങിനില്‍ക്കുകയായിരുന്ന യുവതിയെ സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കഴുത്തിലെ കുരുക്ക് അറത്തുമാറ്റി രക്ഷപ്പെടുത്തി. അവശ നിലയിലായിരുന്ന യുവതിയെ ഉടന്‍ പോലീസ് ജീപ്പില്‍ കടയ്ക്കല്‍താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രണ്ടുമണിക്കൂര്‍ ആശുപത്രിയില്‍ തുടര്‍ന്ന പോലീസ് സംഘം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിഞ്ഞ ശേഷമാണ് മടങ്ങിയത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവന്‍…
Read More » -
LIFE
‘ആർഡിഎക്സ്’ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; റൈറ്റ്സ് നേടിയത് വൻ തുകയ്ക്ക്
ഇത്തവണത്തെ ഓണം റിലീസുകളിൽ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ആർഡിഎക്സ്. കേന്ദ്ര കഥാപാത്രങ്ങളായ റോബർട്ട്, ഡോണി, സേവ്യർ എന്നതിൻറെ ചുരുക്കെഴുത്തായ ആർഡിഎക്സിൽ ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാർ. വേറിട്ട പ്രമേയങ്ങളുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയിട്ടുള്ള ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് ഒരു പുതിയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഈ ചിത്രത്തിൻറെ ഡിജിറ്റൽ റൈറ്റ്സ് വിൽപ്പന ആയി എന്നതാണ് അത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് വൻ തുകയ്ക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുമെന്ന് കരുതപ്പെടുന്ന ചിത്രമാണിത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളോട് കിട പിടിക്കുന്ന മാസ് ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്നാണ് ടീസർ നൽകിയിട്ടുള്ള പ്രതീക്ഷ.…
Read More » -
Kerala
ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പാക്കി
തിരുവനന്തപുരം: ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ്, ഉത്സവബത്ത എന്നിവ സംബന്ധിച്ച് നിലനിന്നിരുന്ന തർക്കം ഒത്തു തീർപ്പായി. സ്ഥാപനത്തിൽ പതിനഞ്ച് വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 9000 രൂപയും, 15 വർഷം മുതൽ 25 വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 11,000 രൂപയും അതിൽ കൂടുതൽ സർവീസ് ഉള്ള തൊഴിലാളികൾക്ക് 13000 രൂപയും ബോണസ് അല്ലെങ്കിൽ ഉത്സവ ബത്തയായി ലഭിക്കും. തിരുവനന്തപുരം അഡീഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ ചേർന്ന് അനുരഞ്ജന യോഗത്തിലാണ് തീരുമാനം. ബോണസ് ഈ മാസം 24ന് മുമ്പ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ഇന്ത്യൻ കോഫീ ഹൗസ് മാനേജ്മെന്ഫ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും കഴിഞ്ഞ ദിവസം ഉത്സവബത്ത പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത…
Read More » -
India
എല്ലാവർക്കും തുല്യാവകാശം ക്ഷേത്രത്തിനടുത്ത് പള്ളി നിർമ്മിച്ചാൽ എന്താണ് പ്രശ്നമെന്ന് മദ്രാസ് ഹൈക്കോടതി; ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിനെതിരായ ഹർജി തള്ളി
ചെന്നൈ: ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിനെതിരായ ഹർജി കോടതി തള്ളി. തൂത്തുക്കുടിയിൽ ഊർകാത്ത സ്വാമി ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിന് എതിരായിട്ടാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. പള്ളി പണിയുന്നതിൽ ഹർജിക്കാരന് എന്താണ് പ്രശ്നം എന്ന് ചോദിച്ചാണ് മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയത്. അടുത്തടുത്ത് വ്യത്യസ്ത ആരാധനാലയങ്ങൾ ഉണ്ടായാൽ മതസൗഹാർദം ശക്‌തമാകുമെന്നും എല്ലാവർക്കും തുല്യാവകാശമുള്ള രാജ്യമെന്നും ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി. തൂത്തുക്കുടിക്കടുത്ത് കായമൊഴി എന്ന പ്രദേശത്തിന്റെ വടക്ക് കിഴക്കൻ മേഖലയായ സുബ്രഹ്മണ്യ പുരത്താണ് ഊർ കാത്ത സ്വാമി ക്ഷേത്രം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ആരാധനാലയമാണ് ഇത്. തമിഴ് മാസമായ ആവണി മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം കൊണ്ടാടുന്നത്. ഇവിടെ മെയ് മാസത്തിൽ ഗുരു പൂജയും നടത്താറുണ്ട്. തൊട്ടടുത്തുള്ള ഏറെക്കാലമായി വിശ്വാസികൾ പല നാടുകളിൽ നിന്നെത്തുന്ന ക്ഷേത്രങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ കോടതി ഈ വാദങ്ങൾ പള്ളി നിർമ്മിക്കുന്നത് തടയാൻ തക്ക കാരണമായി വിലയിരുത്തിയില്ല. മറിച്ച് ഹർജിക്കാരനോട്…
Read More »
