KeralaNEWS

സിനിമാ തിയേറ്ററിനുള്ളിൽ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയില്‍ തിയേറ്ററിനുള്ളില്‍ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍.ഇന്നലെയായിരുന്നു സംഭവം.

തഴവ തെക്കുമുറി പടിഞ്ഞാറ് സ്വദേശി അരവിന്ദിനെയാണ് (23) അറസ്റ്റ് ചെയ്തത്.പുതിയകാവിലുള്ള തിയേറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയെ സീറ്റിന്‍റെ പുറകിലിരുന്ന പ്രതി കടന്നു പിടിക്കുകയായിരുന്നു.പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് അച്ഛൻ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തള്ളിയിട്ട ശേഷം തിയേറ്ററില്‍ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നു.

Signature-ad

തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസില്‍ പെണകുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിന്റെ പ്രതിയെ പിടികൂടുകയത്.പിടിയിലായ അരവിന്ദ് നേരത്തേയും പോക്സോ കേസിലും മോഷണ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: