IndiaNEWS

സ്കൂള്‍ ബസിടിച്ച്‌ പ്രധാനാധ്യാപകന് ദാരുണാന്ത്യം

ലഖ്നോ: സ്കൂള്‍ ബസിടിച്ച്‌ ഹെഡ്മാസ്റ്റർക്ക് ദാരുണാന്ത്യം.ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ സുഖ്പുര ഗ്രാമത്തിലാണ് അപകടം. 55കാരനായ പ്രധാനാധ്യാപകൻ അരവിന്ദ് കുമാര്‍ ഉപാധ്യായയാണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കോമ്ബോസിറ്റി കന്യ ജൂനിയര്‍ ഹൈസ്‌കൂളിലേക്ക് പോകുകയായിരുന്നു അരവിന്ദ് കുമാര്‍. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ പിറകില്‍ നിന്നെത്തിയ സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു. താഴെ വീണ അരവിന്ദ് കുമാറിന്‍റെ ശരീരത്തിലൂടെ ബസിന്‍റെ മുൻ ചക്രം കയറിയിറങ്ങി. ഡ്രൈവര്‍ ഇതോടെ വേഗത കുറച്ചെങ്കിലും നിര്‍ത്താതെ വീണ്ടും ബസ് മുന്നോട്ടെടുത്തതോടെ പിൻ ചക്രവും അരവിന്ദ് കുമാറിന്‍റെ ശരീരത്തിലൂടെ കയറിപ്പോകുകയായിരുന്നു.

 

Signature-ad

അരവിന്ദ് കുമാര്‍ തല്‍ക്ഷണം മരിച്ചിരുന്നു.ഇതോടെ ഡ്രൈവർ ബസ് നിര്‍ത്താതെ വേഗതയില്‍ ഓടിച്ചുപോകുകയായിരുന്നു.ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: