KeralaNEWS

തുവ്വൂരില്‍ വീട്ടു വളപ്പില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി; കാണാതായ യുവതിയുടേതെന്ന് സംശയം

മലപ്പുറം:തുവ്വൂരില്‍ വീട്ടു വളപ്പില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

തുവ്വൂര്‍ കൃഷി ഭവനില്‍ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. പള്ളിപ്പറമ്ബ് മാങ്കൂത്ത് മനോജ് എന്നയാളുടെ ഭാര്യയാണ് സുജിത. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Signature-ad

ഈ യുവാവിന്റെ വീട്ടു വളപ്പിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിൻ വശത്ത് കുഴിച്ചിട്ട നിലയിലായിരുന്നു. എന്നാൽ കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.ഇന്ന് ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തും.സ്ഥലത്തു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Back to top button
error: