അതിമനോഹരമാണ് കേരളത്തിനും തമിഴ്നാടിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന യെല്ലപ്പട്ടി എന്ന ഗ്രാമം. മൂന്നാര്‍-വട്ടവട റോഡില്‍ കുണ്ടളയ്ക്കും ടോപ് സ്റ്റേഷനും ഇടയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
തമിഴില്‍ ‘അവസാന ഗ്രാമം’ എന്നാണ് ‘യെല്ലപ്പെട്ടി’ എന്ന വാക്കിനര്‍ത്ഥം.അതിമനോഹരമായ കാഴ്ചകളാല്‍ സമ്ബന്നമാണ് യെല്ലപ്പട്ടി.മൂന്നാര്‍ ടൗണില്‍നിന്ന് 35 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തോട്ടം മേഖലയിലെ മറ്റ് സ്ഥലങ്ങളില്‍നിന്ന് വിപരീതമായി പച്ചക്കറി കൃഷികള്‍ കൊണ്ട് സമ്ബന്നമാണ് ഇവിടം.
തേയിലത്തോട്ടങ്ങളുടെ നടുവിലായി തൊഴിലാളി ലയങ്ങളും വിവിധ മതങ്ങളുടെ ആരാധനാലയങ്ങളും സര്‍ക്കാര്‍ സ്കൂളും കൃഷിയിടങ്ങളും അടങ്ങുന്നതാണ് ഈ ഗ്രാമം. ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, ബട്ടര്‍ബീൻസ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. കാളകളെ ഉപയോഗിച്ച് പരമ്ബരാഗത രീതിയിലാണ് നിലം ഉഴുതുമറിക്കുന്നത്.
വിനോദസഞ്ചാര മേഖലയിലും യെല്ലപ്പട്ടിക്ക് വലിയ പ്രാധാന്യമുണ്ട്. ടെന്റ് ക്യാമ്ബിങ്, ട്രക്കിങ്, റോക്ക് ക്ലൈമ്ബിങ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ക്ക് ഇവിടം വളരെ പ്രശസ്തമാണ്. സ്വകാര്യ മേഖലയിലുള്ള നിരവധി ടെന്റ് ക്യാമ്ബുകള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുപ്പക്കാരായ സഞ്ചാരികളാണ് കൂടുതലായും സാഹസിക വിനോദങ്ങള്‍ക്കായി ഇവിടെയെത്തുന്നത്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രദേശമാണ് യെല്ലപ്പട്ടി.തേയിലത്തോട്ടങ്ങളും മലനിരകളും തമിഴ് ഗ്രാമാക്കാഴ്ചകളുമെല്ലാം യെല്ലപ്പട്ടി യാത്രയെ വേറിട്ടതാക്കും.