ബംഗളൂരു:ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തീർത്ഥാടകനെ ആന കുത്തിക്കൊന്നു.ബംഗളൂരു സ്വദേശി ഗോവിന്ദരാജുവാണ് കൊല്ലപ്പെട്ടത്.
ചാമരാജ് നഗറിലെ മലേ മഹദേശ്വര ഹില്‍സിലുള്ള മഹാദേശ്വര ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഗോവിന്ദരാജുവെന്ന് പൊലീസ് പറഞ്ഞു.ദര്‍ശനത്തിന് ശേഷം സുഹൃത്തിനൊപ്പം നാഗമലെയില് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഇൻഡിഗനഘട്ട വനംവകുപ്പ് ചെക്ക് പോസ്റ്റിന് സമീപം രാത്രി 11.30ഓടെയാണ് സംഭവം. സുഹൃത്ത് ലോകേഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എം.എം ഹില്‍സ് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി ചാമരാജ് നഗര്‍ എ.എസ്.പി ഉദേഷ് അറിയിച്ചു.