തിരുവനന്തപുരം:വായ്പാ കുടിശ്ശിക അടക്കാത്തതിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ ജപ്തി നോട്ടിസ് .700 കോടി രൂപയുടെ വായ്പയാണ് കെഎസ്ആർടിസി നല്‍കാനുള്ളത്. ഇത് എത്രയും പെട്ടെന്ന് അടച്ചുതീര്‍ത്തില്ലെങ്കില്‍ സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തി ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
നേരത്തെ അനുവദിച്ച വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണു ജപ്തി നടപടിയിലേക്കു നീങ്ങാൻ കേരള ട്രാൻസ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോര്‍പറേഷൻ തയ്യാറായത്. കെ.ടി.ഡി.എഫ്.സിയും തകര്‍ച്ചയുടെ വക്കിലാണുള്ളത്. അതിനാല്‍, കെ.എസ്.ആര്‍.ടി.സിക്കു നല്‍കിയ പണം തിരിച്ചുപിടിക്കാനാണ് കോര്‍പറേഷൻ നീക്കം.