‘റോക്കി ഓർ റാണി കീ പ്രേം കഹാനി’ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി’ കാണാൻ ഇന്ത്യയിലെ പ്രേക്ഷകർ നാലാം ആഴ്‍ചയിലും ഇഷ്‍ടപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ഇതിനകം 300 കോടിയലധികം ചിത്രം നേടിയിട്ടുണ്ട്. ‘കുടുമായി’യെന്ന ഒരു ഗാനത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
കരൺ ജോഹർ സംവിധാനം ചെയ്‍ത ചിത്രത്തിൽ നായികയും നായകനും ആലിയ ഭട്ടും രൺവീർ സിംഗുമാണ്. ആലിയ ഭട്ട് ചിത്രം 145.15 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം 2.28 കോടി നേടി. നേരത്തെ അഭിഷേക് ബച്ചൻ രൺവീർ ചിത്രത്തെ വിലയിരുത്തിയിരുന്നു. കരൺ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റർടെയ്‍ൻമെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രൺവീർ ചിത്രത്തിൽ എന്നും അഭിഷേക് ബച്ചൻ സാമൂഹ്യ മാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു.
‘റോക്കി ഓർ റാണി കീ പ്രേം കഹാനി’ക്ക് മുമ്പ് രൺവീർ സിംഗിന്റേതായി പ്രദർശനത്തിന് എത്തിയത് വൻ പരാജയമായ ‘സർക്കസ്’ ആയിരുന്നു. രോഹിത് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ജാക്വലിൻ ഫെർണാണ്ടസ്, പൂജ ഹെഗ്‍ഡെ, വരുൺ ശർമ, മുരളി ശർമ, സഞ്‍ജയ് മിശ്ര, അശ്വിനി, ജോണി, സിദ്ധാർഥ് ജാദവ്, ടികു, വിജയ് പത്‍കർ തുടങ്ങി ഒട്ടേറെ താരങ്ങൾ രൺവീർ സിംഗ് ചിത്രത്തിൽ വേഷമിട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ടി സീരീസ് ഫിലിംസുമായിരുന്നു നിർമാണം.
ആലിയ നായികയായ ഇതിനു മുമ്പത്തെ ചിത്രം ‘ബ്രഹ്‍മാസ്‍ത്ര’ വിജയമായിരുന്നു. ആലിയ ഭട്ടും രൺബിർ കപൂറും ഒന്നിച്ച ‘ബ്രഹ്‍മാസ്‍ത്ര’യുടെ ഒരുക്കിയത് അയൻ മുഖർജിയാണ്. പങ്കജ് കുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. അമിതാഭ് ബച്ചനും രൺബിർ കപൂർ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ ‘ബ്രഹ്‍മാസ്‍ത്ര’ അവതരിപ്പിച്ചത്. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തിൽ ആലിയ ഭട്ട് രൺബിർ കപൂറിനൊപ്പം വേഷമിട്ടു. വിസ്‍മയിപ്പിക്കുന്ന ഒരു കാഴ്‍ചയായിരുന്നു ആലിയ ചിത്രം ‘ബ്രഹ്‍മാസ്‍ത്ര’ എന്നായിരുന്നു പൊതുവയെയുള്ള അഭിപ്രായങ്ങൾ.