Month: August 2023

  • India

    എറണാകുളം – മുംബൈ തുരന്തോ എക്സ്‌പ്രസിന് പൻവേലില്‍ സ്റ്റോപ്പ് 

    മുംബൈ: ലോക്മാന്യ തിലക് ടെര്‍മിനസ്-എറണാകുളം തുരന്തോ എക്സ്‌പ്രസിന്(12223/24) പൻവേലില്‍ സ്റ്റോപ്പ് അനുവദിക്കാൻ റെയില്‍വേ തീരുമാനിച്ചു.മുംബൈ മലയാളികള്‍ ഏറെക്കാലമായി ഈ ആവശ്യമുന്നയിച്ചുവരുകയായിരുന്നു. എല്‍.ടി.ടി.-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിന് റോഹയിലും സംഗമേശ്വര്‍ റോഡിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് താത്‌കാലികമായിട്ടാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. കാസര്‍കോടും കണ്ണൂരും ഷൊര്‍ണൂരും തുരന്തോ എക്സ്‌പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും റെയില്‍വേ പരിഗണിച്ചില്ല. തുരന്തോ എക്സ്‌പ്രസ് പ്രഖ്യാപിച്ച സമയത്ത് എല്‍.ടി.ടി. വിട്ടാല്‍ എറണാകുളത്തു മാത്രമേ സ്റ്റോപ്പ് ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഏറെ സമ്മര്‍ദത്തിനൊടുവിലാണ് രത്നഗിരി, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചത്.

    Read More »
  • Kerala

    ആറോളം ട്രെയിനുകള്‍ വെെകി; ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

    ആലപ്പുഴ:ആറോളം ട്രെയിനുകള്‍ വെെകിയതിനെ തുടർന്ന് ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു.ആലപ്പുഴ റെയില്‍വേസ്റ്റേഷൻ മാസ്റ്റര്‍ കെ എസ് വിനോദിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. മൂന്ന് ട്രാക്കിലും കോച്ചുകള്‍ നിര്‍ത്തിയിട്ടതോടെ മറ്റ് ട്രെയിനുകൾക്ക് സ്റ്റേഷനിലേക്ക് കടക്കാൻ പറ്റാത്ത സാഹചര്യമുണ്ടായതിനെ തുടർന്നാണ്  വിനോദിനെതിരെ നടപടി. എഞ്ചിനുകള്‍ മാറ്റുന്ന ഷണ്ടിംഗ് നടപടികള്‍ക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും ഇന്ന് രാവിലെ ആറരയോടെ കോച്ചുകള്‍ നിര്‍ത്തിയിട്ടത്. ഇതിനെ തുടര്‍ന്ന് മറ്റ് ട്രെയിനുകള്‍ സ്റ്റേഷൻ പരിധിയ്ക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തുകിടക്കേണ്ടിവന്നു.ഇതോടെ രാവിലത്തെ ഏറനാട്, എറണാകുളം പാസ‌ഞ്ചര്‍ എന്നിവ പിടിച്ചിട്ടു. ധൻബാദ് എക്സ്‌പ്രസ് ഒന്നര മണിക്കൂര്‍ വെെകി. ആലപ്പുഴ വഴിയുള്ള ആറോളം ട്രെയിനുകളാണ് മൊത്തത്തിൽ വെെകിയത്.തുടർന്ന് തിരുവനന്തപുരത്തു നിന്നുൾപ്പെടെ മുതിർന്ന റയിൽവെ ഉദ്യോഗസ്ഥർ ‍ സ്ഥലത്തെത്തിയിരുന്നു.അന്വേഷണത്തിൽ സ്‌റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

    Read More »
  • Kerala

    ജനങ്ങളെ ഞെട്ടിച്ച് സ്വന്തം കല്ലറ കാണാന്‍ ആന്റണി എത്തി

    ആലുവ: സ്വന്തം കല്ലറ കാണാന്‍ ആന്റണി എത്തി.ആലുവ ചുണങ്ങുംവേലിയിലാണ് സംഭവം. അവിവാഹിതനായ ആന്‍റണി (68) മൂവാറ്റുപുഴയിലായിരുന്നു താമസിച്ചിരുന്നത്.കഴിഞ്ഞദിവസം നാട്ടില്‍ എത്തിയപ്പോഴാണ് താന്‍ മരിച്ച്‌ ഏഴ് ദിവസം ആയതിന്റെ ചടങ്ങുകള്‍ പള്ളിസെമിത്തേരിയില്‍ നടക്കുന്നുണ്ടെന്ന് ആന്റണി അറിഞ്ഞത്. ഏഴ് ദിവസം മുൻപ് അങ്കമാലിക്കടുത്തു വെച്ച്‌ മരണപ്പെട്ട ആളുമായി ആന്റണിക്കുണ്ടായിരുന്ന രൂപസാദൃശ്യമാണ് ഇത്തരത്തില്‍ ആള് മാറാൻ കാരണം. മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം കണ്ട് ആന്റണിയാണെന്ന് സംശയം തോന്നിയ ആളാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എത്തിയ ബന്ധുക്കളും മൃതദേഹം ആന്റണിയുടേത് ആണെന്ന് സ്ഥിരീകരിച്ചു.അതോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബോഡി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു.ചുണങ്ങംവേലി സെന്‍റ് ജോസഫ് പള്ളി ‍ സെമിത്തേരിയിൽ പരേതന്റെ ശവസംസ്കാരശുശ്രൂഷകള്‍ നടത്തുകയും ചെയ്തു. തിങ്കളാഴ്ച ആന്റണി മരിച്ച്‌ ഏഴുദിവസം ആയതിന്റെ ചടങ്ങുകളും നടന്നുകൊണ്ടിരിക്കുമ്ബോഴാണ് ആന്റണിയുടെ തിരിച്ചു വരവ്.പൂക്കള്‍ കൊണ്ട് അലങ്കരിച്ച സ്വന്തം കല്ലറയുടെ മുന്നിലും ആന്‍റണി എത്തി.നാട്ടില്‍ ബസ് ഇറങ്ങിയപ്പോള്‍ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്ത അയല്‍ക്കാരൻ സുബ്രഹ്മണ്യന്‍ പറഞ്ഞാണ് ആന്റണി തന്റെ…

    Read More »
  • India

    ഡൽഹിയിൽ ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്തു

    ന്യൂഡൽഹി:‍ ഡൽഹിയിൽ ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്തു.ഞായറാഴ്ച താഹിര്‍പൂരിലായിരുന്നു സംഭവം.ആരാധന നടക്കവേ പള്ളിയിൽ അതിക്രമിച്ച് കയറിയ സംഘം വിശ്വാസികളെ മർദ്ദിക്കുകയും ശേഷം പള്ളിയിലെ ഉപകരണങ്ങൾ ഉൾപ്പെടെ അടിച്ചു തകർക്കുകയുമായിരുന്നു. ഇവർക്കെതിരെ ജിടിബി എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ് സ്റ്റേഷനിലെത്തിയും സംഘം മുദ്രാവാക്യം വിളിച്ചു.‌സംഭവത്തില്‍ കേസെടുത്ത പോലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. പള്ളിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവികളുടെ സഹായത്തോടെ  പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നാണ് പോലീസ് വാദം. മുന്‍കരുതല്‍ നടപടിയെന്നോണം പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ജി.ടി.ബി എന്‍ക്ലേവിലെ ചര്‍ച്ചില്‍ ഞായറാഴ്ചയാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ 20 അംഗ ഹിന്ദുത്വസംഘം ആക്രമണമഴിച്ചുവിട്ടത്.

    Read More »
  • Kerala

    അന്ന് രാധ, ഇന്ന് സജിത; ഇരകൾക്കും സ്ഥലങ്ങൾക്കുമേ മാറ്റമുള്ളൂ, കൊലയാളികൾ അന്നും ഇന്നും കോൺഗ്രസുകാർ തന്നെ

    മലപ്പുറം: തുവ്വൂരില്‍ യൂത്ത് കോണ്‍ഗ്രസ്  നേതാവ് ഉള്‍പ്പെടെയുള്ള നാലംഗസംഘം കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം പുറത്തെടുത്തു. കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം ഇഅ രാവിലെയാണ് പുറത്തെടുത്തത്. പത്തുദിവസത്തോളം പഴക്കമുള്ള മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയനിലയിലാണ് കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുവ്വൂര്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറി വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ്, വിഷ്ണുവിന്റെ അച്ഛന്‍ മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സുജിതയിൽ നിന്നും വിഷ്ണു പലപ്പോഴായി പണം കടം വാങ്ങിയിരുന്നു.ഇത് തിരിച്ചു ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം വിഷ്ണുവും സഹോദരങ്ങളും സുഹൃത്തും ചേർന്ന് അതിക്രൂരമായി സുജിതയെ കൊലപ്പെടുത്തുകയായിരുന്നു.യുവതിയെ കൊലപ്പെടുത്തിയശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ ഇത് ജൂവലറിയില്‍ വിറ്റ് പണം പങ്കിട്ടെടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക…

    Read More »
  • Business

    ഗോ ഫസ്റ്റിൽ പ്രതിസന്ധി രൂക്ഷം; 1,200 ഓളം ജീവനക്കാർ എയർലൈൻ വിട്ടു

    ദില്ലി: പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നതിനിടെ ഗോ ഫസ്റ്റ് എയർലൈൻ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ശമ്പളം നൽകാത്തതിനാൽ നിരവധി ജീവനക്കാർ എയർലൈനിൽ നിന്നും രാജിവെക്കുകയാണ്. 2023 മെയ് മുതൽ എയർലൈൻ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഗോ ഫസ്റ്റ് പൈലറ്റുമാരിൽ 500-ലധികം പേർ ജോലി ഉപേക്ഷിച്ച് എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയുൾപ്പെടെയുള്ള മറ്റ് എയർലൈനുകളിൽ ഇതിനകം ചേർന്നിട്ടുണ്ട്. ഗോ ഫസ്റ്റിൽ ഇപ്പോൾ 100 പൈലറ്റുമാർ മാത്രമേയുള്ളൂ. പൈലറ്റുമാർ മാത്രമല്ല, ശമ്പളം നൽകാത്തതിനാൽ കാബിൻ ക്രൂ, എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർമാർ എന്നിവരുൾപ്പെടെ 1,200 ഓളം ജീവനക്കാരാണ് ഗോ ഫസ്റ്റിൽ നിന്നും രണ്ട മാസംകൊണ്ട് പടിയിറങ്ങിയത് ജൂലൈ 10 വരെ എയർലൈനിൽ 4,200 ജീവനക്കാരുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇത് 3,000 ജീവനക്കാരായി കുറഞ്ഞു. സെപ്റ്റംബർ പകുതിയോടെ ജീവനക്കാരുടെ എണ്ണം 2,400 അല്ലെങ്കിൽ 2,500 ആയി കുറയാനും ഇടയുണ്ട്. ശമ്പളപ്രശ്നത്തിനൊപ്പം ബാങ്കുകൾ നൽകേണ്ട ഇടക്കാല ഫണ്ടിനെകുറിച്ച് വ്യക്തതയില്ലാത്തതാണ് ജീവനക്കാർ ആശങ്കപ്പെട്ട മറ്റൊരു കാരണം. നേരത്തെ, എയർലൈനിന്റെ പ്രവർത്തനം…

    Read More »
  • Business

    ഓടുമ്പോൾ ഓന്തിനെപ്പോലെ നിറം മാറുന്ന ഇഷ അംബാനിയുടെ കാർ, രഹസ്യം ഇതാണ്

    ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിലൊന്നാണ് അംബാനിമാർ. അതിൽ മുകേഷ് അംബാനി മാത്രമല്ല, അദ്ദേഹത്തിൻറെ ഭാര്യ നിത അംബാനി, മക്കളായ ആകാശ്, അനന്ത് അംബാനി, മകൾ ഇഷ അംബാനി തുടങ്ങിയ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ആഡംബരപൂർണവും വിലകൂടിയതുമായ ലോകത്തിലെ സകതല വസ്‍തുക്കളും സ്വന്തമായുള്ള മിന്നുന്ന ജീവിതശൈലിയുടെ ഉടമകളാണ് അംബാനിമാർ. ആഭരണങ്ങളും ഭൂമികളും വീടുകളും ബാഗുകളും കാറുകളും അടക്കം എല്ലാത്തിൻറെയും ഏറ്റവും ആഡംബരം നിറഞ്ഞ ശേഖരങ്ങൾ അവരുടെ പക്കലുണ്ട്. അംബാനിമാരുടെ മുംബൈയിലെ അത്യാഡംബര വസതിയായ ആൻറിലിയയിൽ ഒരേസമയം എത്ര കാറുകൾ പാർക്ക് ചെയ്യാമെന്ന് ഇന്നുവരെ ആർക്കും വ്യക്തമായി അറിയില്ല. ഇവിടെ ലോകത്തെ പ്രമുഖ ലക്ഷ്വറി വാഹന നിർമ്മാതാക്കളുടെ ഹൈ-എൻഡ് വാഹനങ്ങളുടെ ആകർഷകമായ ശേഖരമുള്ള ഒരു വലിയ ഗാരേജുണ്ട്. റൾസ് റോയിസ് , നിസാൻ ജിടിആർ, പോർഷെ 911 ജിടി3, ബെന്റ്ലി, ലാൻഡ് റോവർ, ലംബോർഗിനി തുടങ്ങിയ കാറുകളുടെ അമ്പരപ്പിക്കുന്ന ഈ ശേഖരത്തിൻറെ കൃത്യമായ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. കോടികൾ വിലയുള്ള പല മോഡലുകളുടെയും…

    Read More »
  • Social Media

    എട്ടുവയസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ടുമണിക്കൂര്‍; സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ആ പയ്യൻസ് ചെയ്തത് കേട്ട് അന്തംവിട്ട് നെറ്റിസണ്‍സ്

    അബദ്ധത്തിൽ പോലും ലിഫ്റ്റിൽ കുടുങ്ങിക്കിടക്കാൻ ആരും ആഗ്രഹിക്കാത്ത ഒരു കാര്യമാണ്. എത്ര ധൈര്യശാലി ആണെങ്കിൽ പോലും അത്തരമൊരു സന്ദർഭത്തിൽ ഒന്ന് പതറിപ്പോകും. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെ കുറിച്ചുള്ള ആശങ്ക മനസ്സിൽ നിറയും. അതോടെ ഭയം ഇരട്ടിക്കും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഫരീദാബാദിലെ ഒരു ലിഫ്റ്റിൽ കുടുങ്ങിപ്പോയ എട്ട് വയസ്സുകാരൻ ആ സാഹചര്യത്തോട് പ്രതികരിച്ചത്. ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ പരിഭ്രാന്തൻ ആകുന്നതിന് പകരം ആ ഭയത്തിൽ നിന്നും സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടാനും തൻറെ ബോറടി മാറ്റാനും അവൻ കണ്ടെത്തിയത് വിചിത്രമായ മറ്റൊരു മാർഗ്ഗമായിരുന്നു. എന്താണെന്നല്ലേ? അതിനെ കുറിച്ചാണ്. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ആ എട്ട് വയസുകാരൻ നിശ്ചലമായ ആ ലിഫ്റ്റിലിരുന്ന് തൻറെ ഹോം വർക്കുകൾ ചെയ്ത് തീർക്കുകയായിരുന്നു. ഫരീദാബാദിലെ ഒമാക്സ് ഹൈറ്റ്‌സ് സൊസൈറ്റിയിൽ നടന്ന ഈ സംഭവം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ അഭിനന്ദനങ്ങളാണ് ഈ എട്ട് വയസ്സുകാരനെ തേടിയെത്തുന്നത്. ലിഫ്റ്റിൻറെ പരിമിതമായ സ്ഥലത്ത്, ഏകദേശം രണ്ട് മണിക്കൂറോളമാണ് ആ…

    Read More »
  • LIFE

    സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൊണ്ടുവന്ന നിയമങ്ങൾ വ്യാജ കേസുകൾ ഫയൽ ചെയ്യാനായി ഉപയോഗിക്കപ്പെടുന്നു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

    കൽക്കത്ത: ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ഉണ്ടാകുന്ന ക്രൂരതകൾ നേരിടാനായി കൊണ്ടുവന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നതായി കൽക്കത്ത ഹൈക്കോടതി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന നിയമമാണെങ്കിലും ഇപ്പോൾ അത് വ്യാജ കേസുകൾ ഫയൽ ചെയ്യാനായി ഉപയോഗിക്കപ്പെടുന്നു. സമൂഹത്തിലെ സ്ത്രീധനം സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതിനായിരുന്നു ഈ നിയമമെന്നും ജസ്റ്റിസ് ശുഭേന്ദു സാമന്തയുടെ അധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമ തീവ്രവാദം എന്നു വിളിക്കാവുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ വകുപ്പ് പ്രകാരമുള്ള ഗാർഹിക പീഡനവും ഉപദ്രവവും പരാതിക്കാരി നൽകുന്ന മൊഴിയെ അടിസ്ഥാനപ്പെടുത്തി മാത്രം തീരുമാനിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. പരാതിക്കാരിക്ക് ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ അവകാശമുണ്ട്. എന്നാൽ അതിനോടൊപ്പം ശക്തമായ തെളിവുകൾ കൂടി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഭർത്താവുമായി അകന്നു കഴിയുന്ന ഒരു യുവതി തന്റെ മുൻ ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായി 498 എ വകുപ്പ് പ്രകാരം…

    Read More »
  • Kerala

    സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ്; സംസ്ഥാനത്ത് ആദ്യം

    തിരുവനന്തപുരം: സിക്കിൾസെൽ രോഗികൾക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവിൽ അവർക്ക് നൽകുന്ന ന്യൂട്രീഷൻ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നൽകുന്നത്. സിവിൽസപ്ലൈസ്, കൺസ്യൂമർഫെഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ വഴി സാധനങ്ങൾ ശേഖരിച്ചാണ് കിറ്റ് നൽകുക. ശർക്കര, ചായപ്പൊടി,പഞ്ചസാര, ചെറുപയർ പരിപ്പ് തുടങ്ങിയ എട്ട് ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പും സിക്കൾസെൽ രോഗികളുടെ കൂട്ടായ്മയും ചേർന്ന് വരുന്ന വെള്ളിയും ശനിയും കൊണ്ട് കിറ്റ് വിതരണം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സിക്കിൾസെൽ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങളാണ് സർക്കാർ ഒരുക്കി വരുന്നത്. ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ രോഗികൾക്ക് സഹായവുമായി ആശാധാര പദ്ധതി നടപ്പിലാക്കി വരുന്നു. ആശാധാരയ്ക്ക് ഓരോ പ്രധാന സർക്കാർ ആശുപത്രികളിലും പരിശീലനം നേടിയ ഫിസിഷ്യൻമാരുടേയും പരിശീലനം സിദ്ധിച്ച അർപ്പണബോധമുള്ള സ്റ്റാഫ് നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കി. മാനന്തവാടി ആശുപത്രിയിൽ 10 കിടക്കകളുള്ള പ്രത്യേക വാർഡ്…

    Read More »
Back to top button
error: