Month: August 2023
-
Kerala
പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം
പാലക്കാട്: തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ അടിയില്‍പ്പെട്ട രണ്ടുപേരാണ് മരിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ബസ് പൊക്കിയാണ് ഇവരെ പുറത്തെടുത്തതെന്ന് ഒറ്റപ്പാലം എംഎല്‍എ കെ പ്രേംകുമാര്‍ പറഞ്ഞു. മരിച്ചത് ഒരു സ്ത്രീയും പുരുഷനുമാണ്. മരിച്ചവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രേംകുമാര്‍ അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. കല്ലട ട്രാവത്സ് ബസ് ആണ് മറിഞ്ഞത്. ബസില്‍ 30 ലേറെ പേരുണ്ടായിരുന്നു. ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് സൂചന. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, പാലക്കാട് തുടങ്ങി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Read More » -
Kerala
ഹെല്‍മറ്റിനുള്ളില്‍ പാമ്പുകയറി; കോഴിക്കോട് യാത്രയ്ക്കിടെ യുവാവിന് കടിയേറ്റു
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ, യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് പാമ്പിന്റെ കടിയേറ്റത്. അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു. ഹെല്‍മെറ്റ് ഊരിയ ഉടനെ പാമ്പ് നിലത്ത് വീണതായും അത് അതിന്റെ ഇടം തേടി പോയതായും രാഹുല്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ തന്നെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചത് മാത്രമാണ് ഓര്‍മയുള്ളു. ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കൊയിലാണ്ട് താലുക്ക് ആശുപത്രയില്‍ നിന്നും രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. കഴിഞ്ഞ എട്ടുമാസത്തിനിടെ പന്ത്രണ്ടുപേരാണ് സമാനമായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പാമ്പുകള്‍ പലപ്പോഴും അവരുടെ ഇടങ്ങളില്‍നിന്ന് ചുടുള്ളതും…
Read More » -
Kerala
ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ 32-ഉം ബി ബാച്ചില്‍ 16-ഉം പള്ളിയോടങ്ങള്‍ പങ്കെടുക്കും
പത്തനംതിട്ട: ആറൻമുള ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ 32-ഉം ബി ബാച്ചില്‍ 16-ഉം പള്ളിയോടങ്ങള്‍ പങ്കെടുക്കും.എ, ബി ബാച്ചില്‍ ഫൈനല്‍ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് മന്നം ട്രോഫി ലഭിക്കും. സെപ്റ്റംബര്‍ രണ്ടിനാണ് ജലമേള. അതേസമയം നാല് പള്ളിയോടങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. തിരുവോണത്തോണിക്ക് അകമ്ബടി സേവിച്ച് രാത്രിയില്‍ ആറന്മുളയിലെത്തുന്ന പള്ളിയോടങ്ങളെ പകല്‍വെളിച്ചത്തില്‍ പൊതുജനങ്ങള്‍ക്ക് കാണാനായി ആരംഭിച്ച ജലഘോഷയാത്രയാണ് കാലാന്തരത്തില്‍ മത്സര വള്ളംകളിയായി മാറിയത്.
Read More » -
Kerala
തുവ്വൂർ കൊലപാതകം ; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഉൾപ്പെടെ 5 പേർ റിമാൻഡിൽ
മലപ്പുറം: യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നകേസിൽ യൂത്ത് കോണ്‍ഗ്രസ് തുവ്വൂർ മണ്ഡലം സെക്രട്ടറി വിഷ്ണു ഉൾപ്പെടെ 5 പേരെ റിമാൻഡ് ചെയ്തു.കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം ഇന്നലെ രാവിലെയാണ് പുറത്തെടുത്തത്. പത്തുദിവസത്തോളം പഴക്കമുള്ള മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയനിലയിലായിരുന്നു.തുവ്വൂര്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറി വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ്, വിഷ്ണുവിന്റെ അച്ഛന്‍ മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സുജിതയിൽ നിന്നും വിഷ്ണു പലപ്പോഴായി പണം കടം വാങ്ങിയിരുന്നു.ഇത് തിരിച്ചു ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം വിഷ്ണുവും സഹോദരങ്ങളും സുഹൃത്തും ചേർന്ന് അതിക്രൂരമായി സുജിതയെ കൊലപ്പെടുത്തുകയായിരുന്നു.യുവതിയെ കൊലപ്പെടുത്തിയശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ ഇത് ജൂവലറിയില്‍ വിറ്റ് പണം പങ്കിട്ടെടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി മുതലാണ് കാണാതായത്. പി.എച്ച്.സി.യിലേക്ക്…
Read More » -
Kerala
പാലാ ഡിപ്പോയുടെ കോട്ടയം -അമ്പായത്തോട് സർവീസ്
പാലാ ഡിപ്പോയുടെ കോട്ടയം-അമ്പായത്തോട് ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ Via.ഏറ്റുമാനൂർ പാലാ തലയോലപ്പറമ്പ് വൈറ്റില നോർത്ത് പറവൂർ കൊടുങ്ങല്ലൂർ തൃപ്രയാർ ഗുരുവായൂർ കുന്ദംകുളം കുറ്റിപ്പുറം ചങ്കുവെട്ടി യു:സിറ്റി കോഴിക്കോട് കൊയിലാണ്ടി വടകര മാഹി തലശ്ശേരി ഇരിട്ടി പേരാവൂർ കൊട്ടിയൂർ 5.40 PM. കോട്ടയം – അമ്പായത്തോട്. 4.50 PM. അമ്പായത്തോട് – പാലാ.
Read More » -
NEWS
64 വിഭവങ്ങൾ ; ആറന്മുള വള്ളസദ്യ പോലൊരു സദ്യ ലോകത്തൊരിടത്തും കാണില്ല
കോഴഞ്ചേരി:ആറന്മുള വള്ളസദ്യ പോലൊരു സദ്യ ലോകത്തൊരിടത്തും കാണില്ല. വിളമ്പുന്നത് 64 വിഭവങ്ങൾ. പലവിധ ഉപ്പേരി മുതൽ മൂന്ന് നാല് കൂട്ടം പായസം വരെ. വിളമ്പുന്നത് കാണുമ്പോൾ തന്നെ കണ്ണും മനസും വയറും നിറയും. രണ്ട് ദിവസത്തെ അധ്വാനം തന്നെയാണ് ആറന്മുള വള്ള സദ്യ ഒരുക്കുക എന്നത്. കണ്ണും മനസും കയ്യും എല്ലാം ഒരുപോലെ ഒരേയിടത്ത് ചെന്നെത്തേണ്ടുന്ന അധ്വാനം. രാവിലെ ഒമ്പത് മണിക്ക് വിളക്ക് കൊളുത്തിക്കൊണ്ടാണ് സദ്യയ്ക്കുള്ള ഒരുക്കം. ആദ്യം വറുത്തെടുക്കുന്നത് ഉപ്പേരി.അത് തന്നെ പലവിധം – ഏത്തയ്ക്കാ ഉപ്പേരി, ചേനയുപ്പേരി, ചേമ്പ് ഉപ്പേരി – അങ്ങനെയങ്ങനെ അത് നീളുന്നു.പിന്നെ ശർക്കര വരട്ടി, എള്ളുണ്ട, ഉണ്ണിയപ്പം, അട.. അങ്ങനെ മറ്റൊരു കൂട്ടം. പിന്നെ അച്ചാറ് തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകളാണ്. വെളുത്തുള്ളി അച്ചാർ, ഇഞ്ചി, നാരങ്ങ, അമ്പഴങ്ങ തുടങ്ങി അനേകം അച്ചാറുകളുടെ എരിവ് പാചകപ്പുര കീഴടക്കി കഴിഞ്ഞു.വൈകിട്ട് പച്ചടിയുടേയും കിച്ചടിയുടേയും മണമാണ് അടുക്കളയ്ക്ക്. പുളിശ്ശേരി അടക്കമുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ തിരക്കുകളിലേക്ക് പാചകക്കാർ തിരിഞ്ഞു കഴിഞ്ഞു. അതിന് ശേഷം…
Read More » -
Movie
അച്ഛന്റെ മകൻ ; പോലീസ് വേഷത്തിൽ സുരേഷ് ഗോപിയുടെ മകൻ
‘കിങ് ഓഫ് കൊത്ത’യില്‍ പൊലീസ് വേഷത്തിലാണ് സുരേഷ്ഗോപിയുടെ മകൻ ഗോകുല്‍ സുരേഷ് എത്തുന്നത്. പൊലീസ് വേഷം അവതരിപ്പിച്ചപ്പോള്‍ ഒരിക്കല്‍ പോലും അച്ഛന്റെ കഥാപാത്രങ്ങളുടെ പ്രചോദനം തനിക്കുണ്ടായില്ലെന്ന് ഗോകുല്‍ സുരേഷ് പറഞ്ഞു. യൂണിഫോമിലെ ഫിറ്റിങ്ങിനു വേണ്ടി മാത്രം കമ്മിഷണറിലെ ഒരു ഫോട്ടോ എടുത്തുനോക്കിയെന്നും അല്ലാതുള്ള റഫറൻസ് എടുത്താല്‍ ചിലപ്പോള്‍ താങ്ങാൻ പറ്റാതെ വരുമെന്നും ഗോകുല്‍ പറഞ്ഞു.കമ്മിഷണറിലെ സുരേഷ് ഗോപിയുടെ കഥാപാത്രം ഈ സിനിമയില്‍ സ്വാധീനിച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം. യൂണിഫോമിന്റെ ഫിറ്റിങിനു വേണ്ടി മാത്രം കമ്മിഷണിറിലെ ഒരു റഫറൻസ് സ്റ്റില്‍ എടുത്തുനോക്കിയിരുന്നു. അതല്ലാതുള്ള റഫറൻസ് എടുത്താല്‍ ചിലപ്പോള്‍ താങ്ങില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിര്‍ദേശം അനുസരിച്ച് എന്റേതായ ശൈലിയിലാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.” – ഗോകുല്‍ സുരേഷ് പറഞ്ഞു. അതേസമയം സിനിമയില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന കഥാപാത്രമാകും ഗോകുലിന്റേതെന്നും സിനിമയെ ഏറെ ആത്മാര്‍ഥതയോടെ സമീപിക്കുന്ന ആളാണ് ഗോകുലെന്നും ദുല്‍ഖര്‍ സല്‍മാൻ പറഞ്ഞു. സിനിമയില്‍ നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിലൊന്ന് ഗോകുലിന്റേതായിരിക്കും.…
Read More » -
India
ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണം; പൊതുതാത്പര്യ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
ന്യൂഡൽഹി:ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി.നിയന്ത്രണച്ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നുകാട്ടി അഡ്വ.അഭിജിത് മിശ്ര നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മൂന്നാംകക്ഷി ആപ്പ് സേവനദാതാക്കള്‍മാത്രമായ ഗൂഗിള്‍ പേയ്ക്ക് പ്രവര്‍ത്തിക്കാൻ പേമെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റം നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രസ്തുത നിയമപ്രകാരം ഗൂഗിള്‍ പേ സിസ്റ്റം പ്രൊവൈഡറല്ലെന്നും കോടതി പറഞ്ഞു.
Read More » -
India
അച്ഛൻ മരിച്ചതിന്റെ ഷോക്കിലായിരുന്ന 14 കാരിയെ പൊന്നുപോലെ നോക്കാമെന്ന് അമ്മയ്ക്ക് വാഗ്ദാനം നല്‍കി വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്ന് തുടരെ ബലാല്‍സംഗം;ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാരന്‍ കാട്ടിയ ക്രൂരതകള്‍ പുറത്ത്
ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ ഓരോ തവണയും ചൂഷണം നടത്തിയത് കുട്ടിക്ക് മയക്കുമരുന്ന് നൽകി. സംഭവത്തില്‍ ഡല്‍ഹി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദയ് ഖാഖ, കുറ്റകൃത്യത്തിന് കൂട്ടുനിന്ന പ്രമോദിന്റെ ഭാര്യ സീമാ റാണി എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാൻ ശ്രമിച്ചതിനാണ് സീമാ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ലാണ് പെൺകുട്ടിയുടെ അച്ഛൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.അച്ഛന്റെ മരണത്തിന്റെ ആഘാതത്തിലായിരുന്ന പെണ്‍കുട്ടിയെ താൻ സംരക്ഷിച്ചോളാമെന്ന് കുട്ടിയുടെ അമ്മയെ വിശ്വസിപ്പിച്ചാണ് ഖാഖ തന്റെ ബുരാരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.അന്നുമുതൽ പീഡനമായിരുന്നു. ഇപ്പോള്‍, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പെൺകുട്ടി. അച്ഛന്റെ മരണവും, അച്ഛന്റെ സുഹൃത്തിന്റെ തുടര്‍ ബലാല്‍സംഗങ്ങളും കൂടിയായതോടെ, ആരോടും മിണ്ടാതെ ഒതുങ്ങി കൂടുന്ന രീതിയിലായി.വിവരമറിഞ്ഞെത്തിയ അമ്മ കുട്ടിയെ വേഗം ആശുപത്രിയില്‍ ആക്കുകയായിരുന്നു.ഡല്‍ഹിയിലെ ആശുപത്രിയില്‍, കൗണ്‍സിലറോട് സംസാരിക്കവേയാണ് പെണ്‍കുട്ടിക്കുണ്ടായ ദുരന്തം പുറത്തുവന്നത്. പിതാവ് മരിച്ചശേഷം ഉദ്യോഗസ്ഥന്റെ…
Read More » -
Kerala
മന്ത്രിയിൽ നിന്നും മണ്‍സൂണ്‍ ബംപര്‍ സമ്മാനത്തുക ഏറ്റുവാങ്ങി ഹരിത കര്‍മ്മ സേനാംഗങ്ങള്‍
തിരുവനന്തപുരം:മന്ത്രിയിൽ നിന്നും മണ്‍സൂണ്‍ ബംപര്‍ സമ്മാനത്തുക ഏറ്റുവാങ്ങി ഹരിത കര്‍മ്മ സേനാംഗങ്ങള്‍.ഒന്നാം സമ്മാനത്തുകയായ പത്തുകോടി രൂപയുടെ ചെക്ക് മന്ത്രി ബാലഗോപാലാണ് കൈമാറിയത്. ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സര്‍ക്കാര്‍ സമ്മാനത്തുക കൈമാറുന്നത്.മണ്‍സൂണ്‍ ബംപര്‍ ജേതാക്കളായ ഹരിത കര്‍മ്മ സേനാംഗങ്ങളായ ലീലയും കൂട്ടുകാരായ പത്തുപേരും ഇന്നലെ തന്നെ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് തലസ്ഥാനത്തെത്തിയിരുന്നു. നറുക്കെടുപ്പ് നടന്ന അതേ വേദിയില്‍ തന്നെയാണ് സമ്മാനത്തുകയും സമ്മാനിച്ചത്. നറുക്കെടുപ്പിന്റെ ദൃശ്യങ്ങള്‍ അവര്‍ക്കായി വേദിയില്‍ പ്രദര്‍ശിപ്പിച്ചു. സന്തോഷം സമ്മാനിച്ച ദൈവത്തിനും സര്‍ക്കാരിനും നന്ദിയുണ്ടെന്ന് സമ്മാനാര്‍ഹരില്‍ ഒരാളായ ലീല പറഞ്ഞു.ഇത്തവണത്തെ ഓണം ബമ്ബറിലും ഇവര്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. MB 200261 എന്ന നമ്പറിനായിരുന്നു ഇത്തവണത്തെ മൺസൂൺ ബമ്പർ 10 കോടിയുടെ ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.പാര്‍വതി, രാധ, ബിന്ദു, ഷീജ, ലീല, ലക്ഷ്മി വിജയന്‍, ചന്ദ്രിക, ശോഭ, കാര്‍ത്യായിനി, കുട്ടിമാളു, ബേബി…
Read More »