Month: August 2023
-
Kerala
”ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി കെട്ടുകഥയാണെന്ന്, നമ്മള്‍ സഹിക്കോ?” ഉണ്ണിക്ക് പിന്നാലെ ആഞ്ഞടിച്ച് അനുശ്രീയും
പാലക്കാട്: നടന്‍ ഉണ്ണി മുകുന്ദന് പിന്നാലെ മിത്ത് വിവാദത്തില്‍ പ്രതികരണവുമായി നടി അനുശ്രീയും. ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അനുശ്രീയുടെ പ്രതികരണം. ”ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മള്‍ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്” -അനുശ്രീ പറഞ്ഞു. നേരത്തെ നടന്‍ ഉണ്ണിമുകുന്ദനും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ”ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പന്‍, നാളെ കൃഷ്ണന്‍, മറ്റന്നാള്‍ ശിവന്‍. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും” എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകള്‍. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Read More » -
Kerala
വീണ്ടും കല്ലട ദുരന്തം;കല്ലട ട്രാവല്‍സിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 മരണം
പാലക്കാട്: ബംഗളൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർ മരിച്ചു.പാലക്കാട്ടെ തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം സംഭവിച്ചത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.അപകട സമയത്ത് 38 പേരായിരുന്നു ബസിലുണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ മരിച്ചതായി ഒറ്റപ്പാലം എംഎല്‍എ പ്രേംകുമാര്‍ ആണ് വ്യക്തമാക്കിയത്.അതേസമയം, രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും വിവരമുണ്ട്.പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സമീപത്തെ ആശുപത്രികളിലെത്തിച്ചു. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചെര്‍പ്ലശേരിക്ക് അടുത്തുള്ള സ്ഥലമാണ് തിരുവാഴിയോട്. ഇവിടെ ഇറക്കത്തില്‍ വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവില്‍ തന്നെ മറിയുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനും ബസിനടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് വിവരം.
Read More » -
Kerala
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ യുവാവ് കുത്തേറ്റ് മരിച്ചു
കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ കുത്തേറ്റ നിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൈകീട്ട് 5.50 ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ് ഫോമിലാണ് യുവാവിനെ അവശനിലയില്‍ യാത്രക്കാര്‍ കണ്ടത്. എവിടെ വച്ചാണ് കുത്തേറ്റതെന്നോ , ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസും റെയില്‍വേ പൊലീസും , ആര്‍പിഎഫും അന്വേഷണം തുടങ്ങി.
Read More » -
Crime
ഗോവയില്‍ മലയാളി യുവാക്കള്‍ക്കെതിരേ ആക്രമണം; ദമ്പതികള്‍ക്കെതിരേ കേസെടുത്ത് പോലീസ്
പനാജി: ഹോട്ടലിലെ കാഷ്യറെ ആക്രമിക്കാന്‍ ശ്രമിച്ച ദമ്പതികളെ തടഞ്ഞ മലയാളി യുവാക്കള്‍ക്കെതിരെ ആക്രമണം. ഞായറാഴ്ച 11 മണിയോടെ ഗോവയിലെ പോര്‍വോറിലാണ് സംഭവം നടന്നത്. കാഷ്യറെ ദമ്പതികള്‍ അടിക്കുന്നത് കണ്ട മലയാളി യുവാക്കള്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ ഇവരെയും ആക്രമിക്കുകയായിരുന്നു. ആക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദമ്പതികള്‍ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. മലയാളിയായ ശ്യംകൃഷ്ണയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ ക്രിമിനില്‍ കേസ് ഉള്‍പ്പെടെ ചുമത്തി. അതിനിടെ, ഗോവയിലെ ബീച്ചില്‍ വനിതയോട് അപമര്യാദയായി പെരുമാറിയ ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. അരുണാചല്‍-ഗോവ-മിസോറാം കേഡറിലെ 2009 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. എ. കോവനാണ് സസ്‌പെന്‍ഷനിലായത്. ഇയാള്‍ക്കെതിരെ ഗോവ പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സമയത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡോ. കോവനെനെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. കഴുത്ത് വേദനകാരണം മെഡിക്കല്‍ ലീവിലായ…
Read More » -
Kerala
ഓണക്കാലത്ത് കീശ കാലിയാകില്ല ;പച്ചക്കറി വില കൂപ്പുകുത്തി
കൊച്ചി:എല്ലാവര്‍ഷവും ഓണക്കാലമായാല്‍ കീശ കാലിയാവുകയാണ് പതിവ്.എന്നാല്‍ ഇത്തവണ പച്ചക്കറിയുടെ കാര്യത്തിലെങ്കിലും അങ്ങനെ ഒന്ന് ഉണ്ടാവില്ല. ഓണവിപണിയില്‍ പച്ചക്കറി വില പതിവിലും കുറഞ്ഞ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.വിപണി വിലയില്‍ മുന്നില്‍ നിന്ന തക്കാളിയുടെ വിലയും കുത്തനെ താഴ്ന്നു. കൂടാതെ ഇഞ്ചി വില മുന്നൂറില്‍ നിന്നും നൂറിലേക്ക് താഴ്ന്നു. തിച്ചുയര്‍ന്നുപോയ പച്ചക്കറി വില താഴേക്ക് എത്തിയതോടെ ഓണം വിപണി സാധാരണക്കാര്‍ക്ക് ആശ്വാസമാകും. എന്നാല്‍, ഓണം അടുക്കുന്നതോടെ പച്ചക്കറി വിലയില്‍ ചെറിയ വര്‍ധന വരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. മഴയും വരള്‍ച്ചയുംമൂലം അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറിയുടെ വരവ് ഇനിയും പൂര്‍ണ തോതില്‍ ആയിട്ടില്ല. കിലോക്ക് 180 രൂപ വരെ എത്തിയ തക്കാളി വില 43 രൂപയിലേക്ക് കുറഞ്ഞു. മുളക് -55, പയര്‍ -30, വെണ്ടക്ക -28, ബീൻസ് -42, പാവക്ക -47, കാരറ്റ് -56, കോവക്ക -36, പടവലം -49, ബീറ്റ്റൂട്ട് -37, ചേന -52, കാബേജ് -37, മുരിങ്ങ -28, കിഴങ്ങ് -28, ഉള്ളി -66,…
Read More » -
Crime
പോലീസിനെ വഴിതെറ്റിക്കാന്‍ ഒളിച്ചോട്ടക്കഥ; ക്രൂരമായ കൊലയ്ക്കു ശേഷവും കൂസലില്ലാതെ നാട്ടുകാര്‍ക്കൊപ്പം
മലപ്പുറം: യുവതിയെ വീട്ടിലേക്കു വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പറമ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍, കൊലപാതകം മറയ്ക്കാനും പോലീസ് അന്വേഷണം വഴിതെറ്റിക്കാനും മുഖ്യപ്രതി വിഷ്ണുവും സുഹൃത്തുക്കളും കള്ളക്കഥ പ്രചരിപ്പിച്ചതായി അന്വേഷണ സംഘം. സുജിത മറ്റൊരാള്‍ക്കൊപ്പം ബംഗളൂരുവിലേക്കു പോയതായി ഇവര്‍ പ്രചരിപ്പിച്ചെന്നാണ് കണ്ടെത്തല്‍. ആക്ഷന്‍ കമ്മിറ്റി അംഗങ്ങളെയും ഇവര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അതേസമയം, വിഷ്ണു വിളിച്ചപ്പോള്‍ സുജിത എന്തുകൊണ്ട് പിന്‍വശത്തെ വാതില്‍വഴി വീട്ടിലെത്തി എന്നതില്‍ അന്വേഷണം നടക്കുകയാണ്. കേസിന്റെ ചുരുളഴിയാന്‍ വൈകിയതിനു കാരണം മുഖ്യപ്രതി വിഷ്ണു പോലീസിനെ വഴിതെറ്റിക്കാന്‍ നടത്തിയ ശ്രമങ്ങളാണ്. സുജിതയെ കാണാതാകുന്നതിനു മുന്‍പ് അവസാനമായി വിളിച്ച വിഷ്ണു തുടക്കം മുതല്‍ പോലീസിന്റെ സംശയക്കണ്ണിലുണ്ട്. എന്നാല്‍, ഇയാള്‍ തന്ത്രപൂര്‍വം കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടത്തി. ക്രൂരമായ കൊലയ്ക്കു ശേഷവും കൂസലില്ലാതെയാണു പ്രതികള്‍ നാട്ടിലൂടെ നടന്നത്. ഇതിനിടെ സുജിത തൃശൂരിലെ യുവാവുമായി പ്രണയത്തിലാണെന്ന കഥ നാട്ടില്‍ പ്രചരിപ്പിക്കാന്‍ വിഷ്ണു ബോധപൂര്‍വമായ ശ്രമം നടത്തി. ഇവര്‍ ഒന്നിച്ചു നാടുവിടാന്‍ സാധ്യതയുണ്ടെന്നു പോലീസിനോടും ഇയാള്‍…
Read More » -
Crime
പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചോടി; കള്ളനെ കൈയോടെ പിടികൂടി നാട്ടുകാര്‍
മലപ്പുറം: പെണ്ണുകാണാനെന്നു പറഞ്ഞെത്തിയ ആള്‍ വീട്ടമ്മയുടെ രണ്ടുപവന്റെ സ്വര്‍ണമാല പൊട്ടിച്ചോടി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തിരൂര്‍ വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരി കോട്ടേക്കാടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ചാലക്കപ്പറമ്പില്‍ സരസ്വതിയുടെ വീട്ടിലാണ് നിറമരുതൂര്‍ കാളാട് സ്വദേശി ചെമപ്പത്തൊടുവില്‍ അഷ്‌റഫ് (50) എത്തിയത്. സുഹൃത്തിനുവേണ്ടി മകളെ പെണ്ണുകാണാന്‍ വന്നതാണന്നും കുടിക്കാന്‍ വെള്ളം വേണമെന്നും പറഞ്ഞ് ഇയാള്‍ വീട്ടിനുള്ളിലേക്കു കയറുകയും വെള്ളംവാങ്ങി കുടിക്കുന്നതിനിടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ ബഹളംവെച്ച് പിന്നാലെയോടി ബൈക്ക് പിടിച്ചുവെച്ച് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി തട്ടിപ്പുകാരനെ പിടികൂടുകയായിരുന്നു. തിരൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ഇതിന് മുന്‍പ് ഇയാള്‍ സുഹൃത്തിനായി പെണ്ണുകാണാനെത്തിയിരുന്നു. വീട്ടില്‍ വയോധിക തനിച്ചാണന്നുള്ള സാഹചര്യം ബോധ്യപ്പെട്ടതുകൊണ്ടാണ് ഇയാള്‍ വീണ്ടും വന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതി വന്ന ഇരുചക്ര വാഹനത്തിന്റ നമ്പര്‍ വ്യാജമാണന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
മൊയ്തീന് ഇഡിയുടെ ‘കരുവന്നൂര്‍’ കുരുക്ക്; 2 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.സി.മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനു പിന്നാലെ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മൊയ്തീന്റെ പേരില്‍ രണ്ടു ബാങ്കുകളിലായുള്ള 31 ലക്ഷം രൂപയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് വിവരം. പോലീസ് റെയ്ഡ് നടത്തിയ ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ എന്ന സുഭാഷ്, പലിശയ്ക്കു കൊടുക്കുന്ന കണ്ണൂര്‍ സ്വദേശി സതീശന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. മൊയ്തീന്റെ തെക്കുംകര പനങ്ങാട്ടുകരയിലെ വസതിയില്‍ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍, അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇഡി വിളിപ്പിക്കുമെന്നാണ് വിവരം. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കും. റെയ്ഡിനിടെ മൊയ്തീന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആദായനികുതി റിട്ടേണിന്റെ വിശദാംശങ്ങളും ഒത്തുനോക്കിയ ഇഡി ഉദ്യോഗസ്ഥര്‍, ചില കാര്യങ്ങളില്‍ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സംശയങ്ങള്‍ ദുരീകരിക്കുന്നതിനാണ് മൊയ്തീനെ നോട്ടീസ് നല്‍കി വിളിപ്പിക്കാനുള്ള നീക്കം. കരുവന്നൂര്‍…
Read More » -
Kerala
ലൈസന്‍സില്ലാതെ മക്കള്‍ ബൈക്കോടിച്ചു; അമ്മമാര്‍ക്ക് 30,000 വീതം പിഴ, രജിസ്ട്രേഷനും പോയിക്കിട്ടി
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കിയതിന് അമ്മമാര്‍ക്ക് പിഴചുമത്തി കോടതി. വടകരയിലും തലശ്ശേരിയിലുമാണ് കോടതികള്‍ അമ്മമാരെ ശിക്ഷിച്ചത്. 16-കാരനായ മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ തലശ്ശേരി ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 30,000 രൂപയാണ് പിഴ വിധിച്ചത്. സ്‌കൂള്‍വിദ്യാര്‍ഥിയായ മകന്‍ ഏപ്രില്‍ മൂന്നിന് കവിയൂര്‍-പെരിങ്ങാടി റോഡില്‍ അപകടകരമായ നിലയില്‍ ബൈക്ക് ഓടിച്ചിരുന്നു. ചൊക്ളി സബ് ഇന്‍സ്പെക്ടര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. വാഹന ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശംവെച്ച് കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയത് മാതാവാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് ചൊക്ളി പോലീസ് കുറ്റപത്രം നല്‍കിയത്. മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ വടകര മടപ്പള്ളി സ്വദേശിനിക്കാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.വി. ഷീജ 30,200 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചത്. ചോമ്പാല പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ശിക്ഷ. വാഹന രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായി…
Read More » -
Kerala
ഓണക്കിറ്റ് വിതരണം തുടങ്ങി, വെളിച്ചെണ്ണ മുതൽ ഉപ്പുവരെ 13 ഇനം ഭക്ഷ്യോൽപ്പന്നങ്ങൾ
ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ഇന്ന് (ബുധൻ) ആരംഭിച്ചു. കിറ്റ് വിതരണ ഉദ്‌ഘാടനം രാവിലെ 8.30ന് തിരുവനന്തപുരത്ത് തമ്പാനൂർ ഹൗസിങ് ബോർഡ് ജങ്‌ഷനിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഞായറും തിങ്കളും റേഷൻകട പ്രവർത്തിക്കും സംസ്ഥാനത്തെ റേഷൻ കടകൾ 27, 28 തീയതികളിൽ തുറന്ന് പ്രവർത്തിക്കും. തിരുവോണം മുതൽ ചതയദിനം വരെ മൂന്നുദിവസം അവധിയായിരിക്കും. 5,87,691 എ.എ.വൈ. കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റുകൾ നൽകുന്നത്. ആഗസ്റ്റ് 24 മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻകടകളിലൂടെ ഓണക്കിറ്റുകൾ വിതരണം ചെയ്യും. അതേസമയം, ഓണത്തോട അനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്ത നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച് ആയിരം രൂപ ഉത്സവബത്തയായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണം…
Read More »