Month: August 2023

  • India

    വഞ്ചിതരാകരുത് ; സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുമായി കേന്ദ്രസര്‍ക്കാര്‍ എന്ന തരത്തില്‍ പ്രചാരണം

    ന്യൂഡൽഹി:സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുമായി കേന്ദ്രസര്‍ക്കാര്‍ എന്ന തരത്തില്‍ പ്രചാരണം.ബ്ലൂ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 28 ദിവസം കാലാവധിയുള്ള 239 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന തരത്തിലാണ് വാട്‌സ്‌ആപ്പില്‍ അടക്കം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചാരണം നടക്കുന്നത്. ഇത് വ്യാജപ്രചാരണമാണെന്നും സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ എന്ന പേരിലുള്ള പ്രചാരണത്തിന് ഒപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സാമ്ബത്തിക തട്ടിപ്പിന് ഇരയാകുമെന്നും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പിഐബി ഫാക്‌ട് ചെക്ക് മുന്നറിയിപ്പ് നല്‍കുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വ്യാജ വെബ്‌സൈറ്റിലേക്കാണ് പോകുക.തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടും. മൊബൈല്‍ നമ്ബര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ നല്‍കുന്നതോടെ, തട്ടിപ്പില്‍ വീഴാനുള്ള സാധ്യത കൂടുതലാണെന്നും സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം ലിങ്കില്‍ അറിയാതെ ക്ലിക്ക് ചെയ്ത് പോയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ പൊലീസിനെ വിവരം അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട്, ഇ-മെയില്‍ അക്കൗണ്ട് തുടങ്ങിയ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ് വേര്‍ഡ് ഉടന്‍ തന്നെ മാറ്റേണ്ടതാണെന്നും…

    Read More »
  • India

    ഭര്‍ത്താവിന്‍റെയും മകന്‍റെയും അറസ്റ്ററിഞ്ഞ് യുവതി ജീവനൊടുക്കി; പിന്നാലെ ഹൃദയാഘാതം മൂലം ഭര്‍ത്താവും മരിച്ചു

    മൈസൂരു:ഭര്‍ത്താവിന്‍റെയും മകന്‍റെയും അറസ്റ്ററിഞ്ഞ് യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഹൃദയാഘാതം മൂലം ഭര്‍ത്താവും മരിച്ചു.മൈസൂരു ജില്ലയിലെ മൻഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവതിിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ വിവരമറിഞ്ഞ് ഭര്‍ത്താവ് ഹൃദയാഘാതത്തില്‍ മരിക്കുകയായിരുന്നു. മൈസൂറു വിദ്യാനഗര്‍ പരിസരത്ത് താമസിക്കുന്ന കെ.എൻ.സാമ്രാട്ടിനെയും(42)മകൻ തേജസിനേയും(18) വിദ്യാനഗറിലെ ബലരാജ് എന്നയാൾ കൊല്ലപ്പെട്ട കേസില്‍ മറ്റു പ്രതികളോടൊപ്പം നാലു ദിവസം മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്.ഇതേത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന സാമ്രാട്ടിന്റെ ഭാര്യ ഇന്ദ്രാണി(38) ജീവനൊടുക്കുകയായിരുന്നു. ഭാര്യയുടെ മരണം അറിഞ്ഞയുടൻ ഹൃദയാഘാതത്തെത്തുടര്‍ന്ന് ജയിലില്‍ കുഴഞ്ഞു വീണ സാമ്രാട്ടും മരിക്കുകയായിരുന്നു.

    Read More »
  • Kerala

    വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങുന്നു

    ഇടുക്കി:ഡി.ടി.പി.സി.യുടെ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങുന്നു.40 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജാണ്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന സാഹസിക വിനോദമാണ് ഗ്ലാസ് ബ്രിഡ്ജ് വോക്കിങ്. ആഴമേറിയ താഴ്വരയോ പുഴയോ പോലുള്ള ഭാഗങ്ങള്‍ക്ക് മുകളിലൂടെ ഗ്ലാസുകള്‍ പ്ലാറ്റ് ഫോമാക്കി നിര്‍മിക്കുന്ന പാലത്തിലൂടെ ഒരു നടത്തം. രാജ്യത്ത് ഇതിപ്പോള്‍ സജീവമാവുന്നുണ്ടെങ്കിലും ക്യാൻഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. വാഗമണില്‍ സ്വകാര്യപങ്കാളിത്തത്തോടെ നടക്കുന്ന നിര്‍മാണം അവസാന ഘട്ടത്തിലാണ്. 10 കോടി രൂപയാണ് ചെലവ്. ഇവിടെനിന്ന് കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരകാഴ്ച വേണ്ടുവോളം ആസ്വദിക്കാം. മലമുകളില്‍നിന്ന് മഞ്ഞുമൂടിയ താഴ്വാരങ്ങളുടെ മുകളിലേക്ക് നീണ്ടുനില്‍ക്കുന്ന പാലം കൗതുക കാഴ്ചകൂടിയാകും. ഓണത്തിന് തുറന്നുകൊടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

    Read More »
  • Kerala

    ആശുപത്രിയിലെ തുരുമ്ബിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്കേറ്റു 

    നെടുമങ്ങാട്:ആശുപത്രിയിലെ തുരുമ്ബിച്ച സ്ട്രച്ചര്‍ തകര്‍ന്നു വീണ് രോഗിക്ക് പരിക്കേറ്റു.നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുപോകുമ്ബോഴായിരുന്നു അപകടം.സ്ട്രച്ചര്‍ തകര്‍ന്ന് നാല്‍പതുകാരി നെഞ്ചിടിച്ച്‌ തറയില്‍ വീഴുകയായിരുന്നു.പനവൂര്‍ മാങ്കുഴി സ്വദേശി ലാലിക്കാണ് പരിക്കേറ്റത്.

    Read More »
  • India

    ബ്രിക്സ് ഉച്ചകോടി: നരേന്ദ്ര മോദി ജൊഹന്നാസ്ബെർ‍ഗിലെത്തി

    ദില്ലി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊഹന്നാസ്ബെർഗിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് 5.15നാണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്. 2020-ന് ശേഷമാദ്യമായിട്ടാണ് ബ്രിക്സ് ഉച്ചകോടി നേരിട്ട് നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഇതിന് മുമ്പുള്ള ഉച്ചകോടി ഓൺലൈനായാണ് നടന്നിരുന്നത്. ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ,ബ്രസീൽ എന്നീ 5 രാജ്യങ്ങളാണ് ബ്രിക്സ് അംഗരാജ്യങ്ങള്‍. നാല് രാജ്യങ്ങളിലെ നേതാക്കൾ നേരിട്ട് തന്നെ ഈ ഉച്ചകോടിയിൽ പങ്കെടുക്കും. ബ്രസീലിന്റെ പ്രസിഡന്റ് ഡി സിൽവ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ്  പ്രസിഡന്റ് ഷി ജിൻ പിങ് എന്നിവർ നേരിട്ട് ദക്ഷിണാഫ്രിക്കയിൽ എത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംഫോസയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്നില്ല. അന്തരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് പുട്ടിനെ അറസ്റ്റ് ചെയ്യണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി നിര്‍ദേശം നൽകിയിരുന്നു. ഈ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ് വ്ളാദിമിർ പുട്ടിൻ ദക്ഷിണാഫ്രിക്കയിലേക്ക് എത്താത്തത്. പുട്ടിന് പകരം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്…

    Read More »
  • Kerala

    കോടതി നിർദ്ദേശത്തിന് പുല്ലു വില! സിപിഎം ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതി

    ഇടുക്കി: കോടതിയെ വെല്ലുവിളിച്ച് സിപിഎം. ഇടുക്കി ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതിയായി നടക്കുകയാണ്. കോടതി നിർദ്ദേശം വന്നിട്ടും പണികൾ തുടരുകയാണ്. രാത്രിയിൽ തൊഴിലാളികളെ എത്തിച്ചാണ് ജോലികൾ പൂർത്തിക്കാൻ ശ്രമിക്കുന്നത്. ചട്ടം ലഘിച്ച് ഇടുക്കിയിൽ  നിർമ്മിക്കുന്ന  സിപിഎം  ഓഫീസുകളുടെ നിർമ്മാണം ഇന്ന് തന്നെ നിർത്തിവെക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ  ബഹുനില കെട്ടിടങ്ങളുടെ നിർമ്മണത്തിനാണ് ഡിവിഷൻ ബഞ്ച് തടയിട്ടത്. ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ശാന്തൻപാറയിൽ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നിർത്തിവെക്കാൻ 2022 നവംബർ 25 ശാന്തൻപാറ വില്ലേജ് സെക്രട്ടറി കത്ത് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് മൂന്ന് നില കെട്ടിടം പണം അവസാന ഘട്ടത്തിലാണ്. ബൈസൺവാലിയിൽ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. രണ്ടിടത്തെയും ചട്ട ലംഘനം ചൂണ്ടികാട്ടി സ്റ്റോപ് മെമ്മോ നൽകിയെങ്കിലും റിപ്പോർട്ടിൽ തുടർന്നടപടിയൊന്നും ഉണ്ടായില്ല. ചട്ട ലംഘനം ചൂണ്ടികാട്ടിയുള്ള മാധ്യമ റിപ്പോർട്ട്  ശ്രദ്ധയിൽപെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ…

    Read More »
  • Crime

    ക്യാൻസർ രോഗിയായ സ്ത്രീയിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ വെള്ളനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ

    തിരുവനന്തപുരം: ക്യാൻസർ രോഗിയായ സ്ത്രീ, നൽകിയ അപേക്ഷയിൽ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. ലൈഫ് പദ്ധതിപ്രകാരം അനുവദിച്ച വീടിന്റെ നിര്‍മ്മാണത്തിനുവേണ്ടി വസ്തുവിലെ മണ്ണ് നീക്കം ചെയ്യാൻ അനുമതിക്കായി നൽകിയ അപേക്ഷയിലാണ് കൈക്കൂലി വാങ്ങിയത്. പണവും വാങ്ങി കാറിൽ മടങ്ങവെ വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ജി ഗോപകുമാറിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.​ കാന്‍സര്‍ രോഗിയായ വെള്ളനാട് മുണ്ടേലയിലെ സ്ത്രീയ്ക്ക് ലൈഫ് പദ്ധതിപ്രകാരം അനുവദിച്ച വീടിന്റെ നിര്‍മ്മാണത്തിനുവേണ്ടി വസ്തുവിലെ മണ്ണ് നീക്കം ചെയ്യാനായിരുന്നു അപേക്ഷ നൽകിയത്. വസ്തു വന്ന് പരിശോധിക്കാൻ 10,000 രൂപ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ചോദിച്ചു. പണം നൽകാൻ തയ്യാറാകാത്തതിനാൽ അപേക്ഷകയെ പല തവണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗോപകുമാർ നടത്തിച്ചു. സഹികെട്ട് അപേക്ഷക ഈ വിവരം വിജിലൻസിനെ അറിയിച്ചു. വിജിലന്‍സ് സംഘം പരാതി നൽകിയവരുടെ കൈവശം പതിനായിരം കൊടുത്തുവിട്ട് കെണിയൊരുക്കി. ചൊവാഴ്ച വൈകിട്ട് 5 മണിയോടെ  മുണ്ടേലയ്ക്കടുത്തായി സെക്രട്ടറിയുടെ കാറിനുള്ളില്‍ വച്ച് തുക…

    Read More »
  • Crime

    യുവതിക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിന് ചോദ്യം ചെയ്ത സഹോദരനെയും, സുഹൃത്തുക്കളെയും യുവതിയെയും ആക്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ

    ഗാന്ധിനഗർ: യുവതിക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിന് ചോദ്യം ചെയ്ത സഹോദരനെയും, സുഹൃത്തുക്കളെയും യുവതിയെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കാവനാച്ചിറ ഭാഗത്ത് ചൂരത്ര വീട്ടിൽ മാഞ്ഞാലി എന്ന് വിളിക്കുന്ന അഖിൽ സി.ഷിജി (23), അയ്മനം പുലിക്കുട്ടിശ്ശേരി മുട്ടേൽ ഭാഗത്ത് തെക്കേക്കരിച്ചിറയിൽ വീട്ടിൽ അഖിൽ റ്റി.ബേബി (27), അയ്മനം ചാർത്താലിൽ ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ മാക്കാൻ എന്ന് വിളിക്കുന്ന സച്ചിൻ എം.എസ് (26), അയ്മനം പുലിക്കുട്ടിശ്ശേരി ഭാഗത്ത് പന്നയ്ക്കൽ വീട്ടിൽ സബിൻ സണ്ണി(28), അയ്മനം ചാർത്താലിൽ ഭാഗത്ത് നമ്പുവാരത്തിൽ വീട്ടിൽ അഭിഷേക് പ്രസാദ് (26), അയ്മനം പരിപ്പ് ഭാഗത്ത് കോട്ടയ്ക്കൽ വീട്ടിൽ അർജുൻ കെ.അജയൻ (19) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി കസ്തൂർബാ ഭാഗത്തുള്ള പെട്രോൾ പമ്പിൽ കാറിൽ എത്തിയ യുവതിയെയും, സഹോദരനെയും, സുഹൃത്തുക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11:50 ന്…

    Read More »
  • Crime

    യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനും ഉൾപ്പെടെ നാല് പേർ പിടിയിൽ

    മണിമല : യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ കെ.എം ഷിബു (56), ഇയാളുടെ മകൻ ആഷിദ് (27), കാഞ്ഞിരപ്പള്ളി തുമ്പമട ഭാഗത്ത് മുണ്ടയ്ക്കൽ വീട്ടിൽ നന്ദു സുരേഷ് (18), കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് നെല്ലിപ്പറമ്പിൽ വീട്ടിൽ രാജേഷ് എൻ.കെ (24) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി ഓട്ടോറിക്ഷയിൽ എത്തി മണിമല കമാൽപ്പടി ഭാഗത്ത് വച്ച് നടന്നു വരികയായിരുന്ന യുവാക്കളെ ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ ഷിബുവിന് യുവാക്കളിൽ ഒരാളോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ സംഘം ചേർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഷിബുവിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമിനൽ…

    Read More »
  • Crime

    ഈരാറ്റുപേട്ടയിൽ അയൽവാസിയായ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ 51 കാരൻ അറസ്റ്റിൽ

    ഈരാറ്റുപേട്ട: അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നെടുമൺ ഭാഗത്ത് സന്തോഷ് ഭവൻ വീട്ടില്‍ സന്തോഷ് കുമാർ (51) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. പ്ലാശനാല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇയാൾ ഇന്നലെ വൈകിട്ട് 6:45 മണിയോടുകൂടി അയൽവാസിയായ യുവാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാത്രിയിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി,ഷാബുമോൻ ജോസഫ്, ഇക്ബാൽ പി. എ, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. സന്തോഷ് കുമാർ പത്തനംതിട്ട അടൂർ സ്റ്റേഷനിലെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

    Read More »
Back to top button
error: