റാഞ്ചി:ക്ഷേത്രത്തില്‍ ഇറച്ചി കൊണ്ടുവെച്ച ബജ്രംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ.ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ടോട്ടോലയിലാണ് സംഭവം. സംഭവത്തില്‍ രാജ്ദീപ് കുമാര്‍ താക്കൂറെന്ന ഗോലുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 14നാണ് സാമുദായിക കലാപം ലക്ഷ്യമിട്ട് ഇയാള്‍ ക്ഷേത്രത്തില്‍ ഇറച്ചി കൊണ്ടുവെച്ചത്.ഇതോടെ തീവ്ര ഹിന്ദുത്വസംഘടനകള് പ്രക്ഷോഭവുമായി രംഗത്ത് വരികയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. ഗുംല ജില്ലയില്‍ ഇന്ന് വി.എച്ച്.പിയുടെയും ബജ്റങ്ദളിന്റെയും നേതൃത്വത്തില്‍ ബന്ദിന് ആഹ്വാനവും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് പ്രതിയായ രാജ്ദീപ് കുമാര്‍ താക്കൂര്‍ പിടിയിലായത്.
എസ്.പിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയതെന്ന് എസ്.ഡി.പി.ഒ മനീഷ് ചന്ദ്രലാല്‍ അറിയിച്ചു. മുൻപ് ഇതേ ക്ഷേത്രത്തിലെ വിഗ്രഹം രാജ്ദീപ് തകര്‍ത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ സുദാമ റാം, പ്രേം സാഗര്‍ സിംഗ്, വിവേക് ചൗധരി, വിനോദ് കുമാര്‍, മോജ്മില് എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
സംഭവം നടന്നയുടൻ സ്റ്റേഷൻ ഇൻ ചാര്‍ജ് മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ഇറച്ചി നീക്കം ചെയ്ത് വൃത്തിയാക്കുകയും ക്ഷേത്രം കഴുകുകയും ചെയ്തിരുന്നു.