CrimeNEWS

കുമ്മാട്ടിക്കിടെ നൃത്തത്തെച്ചൊല്ലി തര്‍ക്കം; അഖിലിന്റെ കൊലപാതകത്തില്‍ നാലു പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍: കുമ്മാട്ടി ആഘോഷത്തിനിടെ, മൂര്‍ക്കനിക്കരയില്‍ മുളയം സ്വദേശി അഖില്‍ എന്ന യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. കൊഴുക്കുളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ മുഖ്യപ്രതികളായ ഇരട്ട സഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്‌മജിത്തും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടവരാണെന്ന് പോലീസ് സൂചിപ്പിച്ചു. അഖില്‍ കുത്തേറ്റു വീഴുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Signature-ad

കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഖിലിന്റെ കഴുത്തിനാണ് കുത്തേറ്റത്. മുളയം സ്വദേശി ജിതിന്‍ എന്നൊരാള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: