KeralaNEWS

അടിവസ്ത്രത്തിനകത്ത് കുഴമ്പ് രൂപത്തിലാക്കി സ്വർണം ; അറുപത് ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ 

മലപ്പുറം:അടിവസ്ത്രത്തിനകത്ത് കുഴമ്പ് രൂപത്തിലാക്കി അറുപത് ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ.വെള്ളയൂര്‍ സ്വദേശിനിയായ ഷംല അബ്ദുല്‍ കരീം (34) ആണ് അറസ്റ്റിലായത്.സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു.

ജിദ്ദയില്‍ നിന്നുള്ള വിമാനത്തിലെത്തിയ ഇവരില്‍ നിന്ന് 1112 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്.ബ്രേസിയറിനുള്ളിലും ഷഡ്ഡിക്കുള്ളിലുമായാണ് മിശ്രിതം ഒളിപ്പിച്ചിരുന്നത്.പിടികൂടിയ സ്വര്‍ണ മിശ്രിതത്തില്‍ നിന്നും 973.88 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.ഇതിന് വിപണിയില്‍ 60  രൂപയ്ക്ക് അടുത്ത് ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Back to top button
error: