CrimeNEWS

ഏറനാട് എക്സ്പ്രസിനുനേരെ കല്ലെറിഞ്ഞവര്‍ പടിയില്‍; അറസ്റ്റിലായത് ട്രെയിനില്‍ വില്‍പന നടത്തുന്നവര്‍

കണ്ണൂര്‍: ട്രെയിനിനുനേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിനുനേരെ വ്യാഴാഴ്ച രാവിലെ 10.20ഓടെയാണ് കല്ലേറ് നടന്നത്. കോഴിക്കോട് ചേളന്നൂര്‍ പാലത്ത് സ്വദേശി മുട്ടേരി ഹൗസില്‍ സാദിഖലി (30), മാഹി അഴിയൂര്‍ സ്വദേശി അലീഖറില്‍ മൊയ്തു (53) എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനില്‍ സാധനങ്ങള്‍ വില്‍പന നടത്തുന്നവരാണിവര്‍.

ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തിയ സമയം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്പരം കല്ലേറ് നടത്തുകയുമായിരുന്നു. ട്രെയിനിന് നേരെയാണ് കല്ല് പതിച്ചത്. യാത്രക്കാര്‍ക്ക് പരിക്കേറ്റതായി വിവരമില്ല. ട്രെയിന്‍ വടകരയില്‍ എത്തിയപ്പോഴാണ് ആര്‍പിഎഫ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.

Signature-ad

സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. കാസര്‍കോട് മുതല്‍ മംഗലാപുരംവരെ ട്രെയിനുകള്‍ക്കുനേരെ കല്ലേറ് വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ റെയില്‍വെ സ്റ്റേഷനുകളിലും പാളങ്ങളിലും റെയ്ഡും പരിശോധനയും ശക്തമാക്കുമെന്ന് റെയില്‍വെ പോലീസ് അറിയിച്ചു.

വടകര ആര്‍പിഎഫിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് ട്രെയിനുകളിലെ കംപാര്‍ട്ടുമെന്റുകളിലും പരിശോധന നടത്തിവരുന്നുണ്ട്. ഒരാഴ്ച മുന്‍പ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുളള പാറക്കണ്ടിയില്‍ ഒരേസമയം രണ്ടു ട്രെയിനുകള്‍ക്ക് കല്ലെറിഞ്ഞ ഒഡീഷ സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുളളത്.

മാഹിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയുള്ള കല്ലേറ്; കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍

 

 

Back to top button
error: