KeralaNEWS

ക്രൈസ്തവ സഭകള്‍ ഒരിക്കലും ബി.ജെ.പി അനുകൂല നിലപാടെടുത്തിട്ടില്ല:ജോണി നെല്ലൂർ

കോട്ടയം:ക്രൈസ്തവ സഭകള്‍ ഒരിക്കലും ബി.ജെ.പി അനുകൂല നിലപാടെടുത്തിട്ടില്ലെന്ന് മുൻ എംഎൽഎ ജോണി നെല്ലൂർ.റബര്‍ വിലയിടിവ്, വന്യമൃഗശല്യം, ബഫര്‍ സോണ്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറുമായി ചില ചര്‍ച്ചകള്‍ നടത്തിയെന്ന് മാത്രം.അത് കര്‍ഷക താല്‍പര്യമനുസരിച്ചായിരുന്നു. അല്ലാതെ സഖ്യമായിരുന്നില്ല ലക്ഷ്യം -ജോണി നെല്ലൂർ പറഞ്ഞു.
1991-2006ല്‍ മൂവാറ്റുപുഴ എം.എല്‍.എ, കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാൻ, യു.ഡി.എഫ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ജോണി നെല്ലൂർ  യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ചാണ് ബി.ജെ.പിയുടെ അനുഗ്രഹാശിസ്സുകളോടെ രൂപവത്കരിച്ച എൻ.പി.പിയുടെ വര്‍ക്കിങ് പ്രസിഡന്‍റായത്. എന്നാല്‍, അധികം വൈകാതെ എൻ.പി.പി ബന്ധം ഉപേക്ഷിച്ച അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തിന് തന്നെ വിരാമമിടുകയായിരുന്നു.

ഏപ്രിൽ 19ന് ആണ് ജോണി നെല്ലൂർ കേരള കോൺഗ്രസിൽ നിന്നും രാജി വെക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ജോണിയുടെ വിശദീകരണം. എന്നാൽ പിന്നീട് ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപവൽകരിക്കാൻ ആലോചന നടക്കുന്നുവെന്നും താമസിയാതെ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂർ  വ്യക്തമാക്കിയിരുന്നു.ഇടതു വലതുമുന്നണികളിൽ നിന്നും കൂടുതൽ പേർ രാജിവെച്ച് തന്നോടൊപ്പം എത്തുമെന്ന് ജോണി നെല്ലൂർ അവകാശപ്പെട്ടിരുന്നു.

 

Signature-ad

ക്രൈസ്തവ മേഖലകൾ, പ്രത്യേകിച്ച് കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിനേയും കൂട്ടരെയും ഒപ്പം നിർത്താൻ ബി.ജെ.പി നേതൃത്വം ഒരുങ്ങിയത്.എന്നാൽ പിന്നീട് രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയായിരുന്നു ജോണി നെല്ലൂർ.

Back to top button
error: